ഇലക്ട്രോണിക് വ്യവസായം ഉപയോഗിക്കുന്ന ഒരു ലോഹമായ ടാന്റലത്തിന്റെ(tantalum) സ്രോതസ്സ് കഴിഞ്ഞ 15 വര്‍ഷങ്ങള്‍ കൊണ്ട് മാറിയെന്ന് United States Geological Survey യുടെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

2000 ല്‍ ആസ്ട്രേലിയയിരുന്നു ലോകത്തെ ടാന്റലം അടങ്ങിയ അയിരിന്റെ (tantalum concentrates) 45% വും ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ 2014 ആയപ്പോഴേക്കും അത് 4% ആയി കുറഞ്ഞു. 2014 ല്‍ റ്വാണ്ടയാണ് ലോകത്തെ tantalum concentrates ന്റെ 50% വും ഉത്പാദിപ്പിച്ചത്. 2000 ല്‍ അവര്‍ 12% മാത്രമാണ് ഉത്പാദിപ്പിച്ചത്. കോംഗോ 2000 ല്‍ 9% ഉം 2014 ല്‍ 17% വും ഉത്പാദിപ്പിച്ചു.
ടാന്റലം ഒരു ‘സംഘട്ടന ധാതു’വാണ്. അതായത് അതിന്റെ വില്‍പ്പന നേരിട്ട് യുദ്ധത്തിന് കാരണമാകുന്നു. ടാന്റലം ഉപയോഗിക്കുന്ന കമ്പനികള്‍ അത് റ്വാണ്ട, കോംഗോ അതിനടുത്തുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നതല്ല എന്ന് ഉറപ്പാക്കാണം എന്ന് ആ റിപ്പോര്‍ട്ട് പറയുന്നു. അവിടെ മനുഷ്യാവകാശ ധ്വംസനം നടത്തുന്ന റിബല്‍ സംഘങ്ങളെ സാമ്പത്തികമായി സഹായിക്കുകയാണ് ടാന്റലം ഖനനം.
— സ്രോതസ്സ് nature.com