ടാന്റലം ഖനനത്തെക്കുറിച്ചുള്ള വ്യാകുലത

ഇലക്ട്രോണിക് വ്യവസായം ഉപയോഗിക്കുന്ന ഒരു ലോഹമായ ടാന്റലത്തിന്റെ(tantalum) സ്രോതസ്സ് കഴിഞ്ഞ 15 വര്‍ഷങ്ങള്‍ കൊണ്ട് മാറിയെന്ന് United States Geological Survey യുടെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

2000 ല്‍ ആസ്ട്രേലിയയിരുന്നു ലോകത്തെ ടാന്റലം അടങ്ങിയ അയിരിന്റെ (tantalum concentrates) 45% വും ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ 2014 ആയപ്പോഴേക്കും അത് 4% ആയി കുറഞ്ഞു. 2014 ല്‍ റ്വാണ്ടയാണ് ലോകത്തെ tantalum concentrates ന്റെ 50% വും ഉത്പാദിപ്പിച്ചത്. 2000 ല്‍ അവര്‍ 12% മാത്രമാണ് ഉത്പാദിപ്പിച്ചത്. കോംഗോ 2000 ല്‍ 9% ഉം 2014 ല്‍ 17% വും ഉത്പാദിപ്പിച്ചു.

ടാന്റലം ഒരു ‘സംഘട്ടന ധാതു’വാണ്. അതായത് അതിന്റെ വില്‍പ്പന നേരിട്ട് യുദ്ധത്തിന് കാരണമാകുന്നു. ടാന്റലം ഉപയോഗിക്കുന്ന കമ്പനികള്‍ അത് റ്വാണ്ട, കോംഗോ അതിനടുത്തുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നതല്ല എന്ന് ഉറപ്പാക്കാണം എന്ന് ആ റിപ്പോര്‍ട്ട് പറയുന്നു. അവിടെ മനുഷ്യാവകാശ ധ്വംസനം നടത്തുന്ന റിബല്‍ സംഘങ്ങളെ സാമ്പത്തികമായി സഹായിക്കുകയാണ് ടാന്റലം ഖനനം.

— സ്രോതസ്സ് nature.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )