മെക്സിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്താനായി പണം ലഭിച്ചു എന്ന് ഹാക്കര്‍

ലാറ്റിനമേരിക്കയിലെ വലത് പക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്താനായി പണം ലഭിച്ചു എന്ന് ജയിലിലടക്കെപ്പെട്ട Andrés Sepúlveda എന്ന കൊളംബിയയിലെ ഹാക്കര്‍ Bloomberg Businessweek നോട് പറഞ്ഞു. വിവാദപരമായ 2012 ലെ മെക്സിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. മെക്സിക്കന്‍ പ്രസിഡന്റ് Enrique Peña Nieto ന് വേണ്ടി പ്രവര്‍ത്തിച്ചതിന് $600,000 ഡോളര്‍ ലഭിച്ചു. Peña Nietoയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പ്രചരണം നശിപ്പിക്കുകയും ചെയ്തു. ഫോണും കമ്പ്യൂട്ടറുകളും ടാപ്പ് ചെയ്യുക, പതിനായിരക്കണക്കിന് കള്ള സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ മാനേജ് ചെയ്യുക തുടങ്ങിയവയായിരുന്നു ഇയാള്‍ ചെയ്തത്. “വൃത്തികെട്ട യുദ്ധം നടത്തുക, മനശാസ്ത്രപരമായ പ്രവര്‍ത്തികള്‍ ചെയ്യുക, കറുത്ത പ്രചാരവേല, അപവാദപ്രചരണം തുടങ്ങി ആരും അറിഞ്ഞിട്ടില്ലാത്ത, ആരും കണ്ടിട്ടില്ലാത്ത രാഷ്ട്രീയത്തിന്റെ എല്ലാ കറുത്ത വശത്തും പ്രവര്‍ത്തിക്കുകയായിരുന്നു എന്റെ ജോലി,” എന്ന് Sepúlveda പറഞ്ഞു. Peña Nietoയുടെ ഓഫീസ് ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞു. കൊളംബിയന്‍ പ്രസിഡന്റ് Álvaro Uribe ന്റെ രണ്ടാമത്തെ തെരഞ്ഞെടുപ്പ്, അമേരിക്കയുടെ പിന്‍തുണയോടെ 2009 ല്‍ നടന്ന പട്ടാള അട്ടിമറിക്ക് ശേഷം വലത്പക്ഷ പ്രസിഡന്റ് Porfirio Lobo Sosa ന്റെ തെരഞ്ഞെടുപ്പ് ഒക്കെ താന്‍ rig ചെയ്തു എന്ന് അയാള്‍ പറഞ്ഞു. 2014 ല്‍ കൊളംബിയയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നടത്തിയ ഹാക്കിങ് കുറ്റകൃത്യങ്ങള്‍ക്ക് Sepúlveda ഇപ്പോള്‍ 10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

— സ്രോതസ്സ് democracynow.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )