2015 ല്‍ CO2 ന്റെ നില വളരേധികം ഉയര്‍ന്നു

അന്തരീക്ഷത്തിലെ CO2 ന്റെ വാര്‍ഷിക വര്‍ദ്ധനവിന്റെ തോത് 2015 ല്‍ വളരേധികം വര്‍ദ്ധിച്ചു. ഒരു വര്‍ഷത്തില്‍ ഇത്ര അധികം വര്‍ദ്ധനവ് ഇതുവരെ കണ്ടിട്ടില്ല. National Oceanic and Atmospheric Administration ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വര്‍ദ്ധനവ് പ്രതിവര്‍ഷം 2 parts per million നെക്കാള്‍ കൂടുതല്‍ വര്‍ദ്ധിക്കുന്ന അടുത്തടുത്തുള്ള നാലാമത്തെ വര്‍ഷമായിരുന്നു 2015. 2015 ലെ മാത്രം വര്‍ദ്ധനവിന്റെ തോത് 3.05 ppm ആയിരുന്നു. CO2 ന്റെ ഏറ്റവും അധികം ഉയര്‍ന്ന സാന്ദ്രത രേഖപ്പെടുത്തിയ 2015 ആഗോളതപനത്തിന്റെ സുപ്രധാന നാഴികക്കല്ല് കടന്നു. 11,000 – 17,000 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ CO2 വര്‍ദ്ധനവിന്റെ തോതിനേക്കാള്‍ 200 മടങ്ങ് വേഗത്തിലാണ് ഇപ്പോള്‍ വര്‍ദ്ധനവുണ്ടാവുന്നത്. അന്ന് 6,000 കൊല്ലം കൊണ്ട് 80 ppm ആണ് വര്‍ദ്ധിച്ചത്.

— സ്രോതസ്സ് climatecentral.org

ഒരു അഭിപ്രായം ഇടൂ