Genetic Engineering Appraisal Committee (GEAC) യിലെ മൂന്ന് പേര്‍ക്കെതിരെ സന്നദ്ധ പ്രവര്‍ത്തകയായ Aruna Rodrigues കേസ് കൊടുത്തു. ഇന്‍ഡ്യയിലെ ഏറ്റവും ഉയര്‍ന്ന നിയന്ത്രണ സംഘമാണ് GEAC.
സുപ്രീം കോടതിയുടെ 8th May 2007, 15th February 2007, 8th April 2008, 12th August 2008 എന്നീ ദിവസത്തെ വിധികളെ ലംഘിക്കുന്നതിനുള്ള കോടതി അലക്ഷ്യവും കളനാശിനിയെ ചെറുക്കാന്‍ ശേഷിയുള്ള ആഹാര ധാന്യങ്ങളുടെ ഇന്‍ഡ്യയിലെ ആദ്യത്തെ വാണിജ്യപരമായ ഉപയോഗത്തിന് ലക്ഷ്യം വെച്ചുകൊണ്ട് ധാരാളം പൊതു കൃഷിയിടങ്ങളില്‍ ജനിതകമാറ്റം വരുത്തിയ കടുക് കൃഷി ചെയ്യുന്നതിനെതിരേയുമുള്ള കേസാണ് Rodrigues തുടങ്ങിവെച്ചിരിക്കുന്നത്.
Sept 2015 ന് ജനിതകമാറ്റം വരുത്തിയ കടുകിന്റെ (DMH 11) വന്‍തോതിലുള്ള പരീക്ഷണം എന്ന പേരില്‍ വാണിജ്യപരമായ കൃഷിക്കുള്ള അപേക്ഷ GEAC ന് വിളയുടെ നിര്‍മ്മാതാക്കളായ Centre for Genetic Manipulation of Crop Plants ലെ Dr Deepak Pental അയച്ചുകൊടുത്തു. ആരോരുമറിയാതെ വാണിജ്യവത്കരണത്തിന് അനുമതി കൊടുക്കുകയാണ് എന്നാണ് പത്രവാര്‍ത്തകള്‍ ഈ ശ്രമത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
വാണിജ്യവല്‍ക്കരണത്തിന് മുമ്പുള്ള അവസാനത്തെ ഘട്ടമാണ് വന്‍തോതിലുള്ള പരീക്ഷണം(large-scale trials LST). അത് മലിനീകരണത്തിന്റെ വലിയ അപകടമാണ് ചെയ്യുന്നത്. വിളയുടെ ജൈവ സുരക്ഷാ പഠനങ്ങള്‍ (Biosafety studies) നടത്തിയതിന് ശേഷമേ വന്‍തോതിലുള്ള പരീക്ഷണം നടത്താവൂ എന്നാണ് സുപ്രീം കോടതി നിയോഗിച്ച Technical Expert Committee (TEC) യുടെ നിബന്ധന. വിള പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചതിന് ശേഷമേ തുടര്‍ നടപടി എടുക്കാവൂ. ജൈവ സുരക്ഷാ പഠനങ്ങളും അപകട സാദ്ധ്യതാ വിശകലന രീതികളും (risk assessment protocol) വ്യക്തമായി നിര്‍വ്വചിച്ചിരിക്കണം. അത് Biosafety Level I (BRL I) പരീക്ഷണ സമയത്ത് പൂര്‍ത്തിയാവണം. അതിന് ശേഷം പ്രവര്‍ത്തനം അടുത്ത ഘട്ടമായ BRL II ലേക്ക് കടക്കും. ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
നിയന്ത്രണ ഉദ്യോഗസ്ഥര്‍ ഭരണഘടനാ വ്യവസ്ഥകളും സുപ്രീം കോടതി ഉത്തരവുകളും ലംഘിച്ചുകൊണ്ട് ജനിതകമാറ്റം വരുത്തിയ കടുകിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ജനങ്ങളില്‍ നിന്നും സ്വതന്ത്ര ശാസ്ത്ര സമൂഹത്തില്‍ നിന്നും രഹസ്യമാക്കി വെച്ചിരിക്കുകയാണ് എന്ന് Rodrigues ആരോപിക്കുന്നു. വിവരങ്ങള്‍ക്കായുള്ള അപേക്ഷകളോട് ക്രിയാത്മരകമായി പ്രതികരിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു.
നിര്‍ബന്ധിതവും കര്‍ക്കശവുമായുള്ള ജൈവ സുരക്ഷാ പഠന വ്യവസ്ഥയും സ്വതന്ത്രവും തുറന്നതുമായ ശാസ്ത്രീയ സൂക്ഷ്മനിരീക്ഷണവും നടത്തിയിട്ടില്ല. അതുകൊണ്ട് DMH 11 കടുകിന്റെ വിവരങ്ങളെല്ലാം രഹസ്യമാക്കിവെച്ചിരിക്കുകയാണ്. എല്ലാ വിവരങ്ങളും പൊതുജനത്തിന് ലഭ്യമാകണം എന്ന സുപ്രീം കോടതിയുടെ വിധിയെ ധിക്കരിച്ചുകൊണ്ട് ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് ഒരു വിവരങ്ങളും ഓണ്‍ലൈനില്‍ ലഭ്യമല്ല.
അതുകൊണ്ട് GEAC ന്റെ അംഗങ്ങള്‍ കോടതിയലക്ഷമാണ് നടത്തുന്നത്, കാരണം:
ജൈവ സുരക്ഷാ വിവരങ്ങളുള്‍പ്പടെയുള്ള വിവരങ്ങള്‍, കമ്മറ്റികളുടെ മിനിട്ട്സ്, സുരക്ഷാ വിവരങ്ങള്‍, പൊതുജനത്തിന് ലഭ്യമാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടതിനാല്‍ കോടതി ഉത്തരവ് ലംഘിച്ചു.
തുറന്ന കൃഷിയിങ്ങളിലെ പരീക്ഷണങ്ങളില്‍ മലിനീകരണമുണ്ടാകാതെയിരിക്കാനുള്ള നടപടികളെടുക്കുന്നതില്‍ പരാജയപ്പെട്ടു. പ്രസിദ്ധരായ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തോടെ മലിനീകരണത്തെക്കുറിച്ചുള്ള ക്രിയാത്മകമായ പഠനങ്ങള്‍ നടത്തിയില്ല
രണ്ടാമത്തെ കാര്യത്തെക്കുറിച്ച് പരാതിക്കാര്‍ പറയുന്നു,
“ബോധമുള്ള ഒരു നിയന്ത്രണ അധികാരിയും ഈ പരീക്ഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയില്ല. ജനിതക സാങ്കേതിക വിദ്യയിലെ രണ്ടാം മുഖമാണ് ഈ വിളകള്‍ തുറന്നുകൊടുക്കുന്നത്. അതായത് HT വിള. രഹസ്യമായി കോടതി വിധി ലംഘിച്ചുകൊണ്ടുള്ള ഈ LST അതിനേക്കാള്‍ വലിയ ബോധമില്ലായ്മയാണ്.”
പരാതിക്കാര്‍ തുടര്‍ന്ന് പറയുന്നു,
“ജനിതകമാറ്റം വരുത്തിയ ജീവികളുടെ(GMO) അപകട പഠനവും മേല്‍നോട്ടവും ജൈവസുരക്ഷക്ക് പ്രാധാന്യം നല്‍കുന്നതാകണം. അത് രാജ്യത്തിന്റെ താല്‍പ്പര്യത്തെ മുന്‍നിര്‍ത്തിയാവണം ചെയ്യേണ്ടത്. നിയന്ത്രണ രംഗത്തെ ശൂന്യത ബോധപൂര്‍വ്വം തട്ടിപ്പ് നടത്താനും അനന്തമായ കാലത്തിലും പരിഹരിക്കാന്‍ പറ്റാത്തതുമായ അപകടത്തിലേക്ക് നമ്മേ നയിക്കുകയും ചെയ്യുന്നു.”
“… DMH 11 കടുകിന്റെ കാര്യത്തിലാണ് നാം ഇപ്പോള്‍ പ്രശ്നം നേരിടുന്നത്. ചോളം, flex cotton തുടങ്ങിയ HT വിളകളുടെ LST പരീക്ഷണങ്ങള്‍ കൂടുതല്‍ അഴിമതി നിറഞ്ഞതും കൂടുതല്‍ ഭീകരവും ആണ്. ജൈവസുരക്ഷാ തട്ടിപ്പായ ഈ ‘അധോലോക’ അംഗീകാരത്തെ രഹസ്യമാക്കി വെക്കുകയും, ഇന്‍ഡ്യയിലെ കാര്‍ഷിക രംഗത്ത് ജനിതക സാങ്കേതിക വിദ്യയെ പ്രചരിപ്പിക്കു എന്ന അജണ്ട വ്യക്തമാക്കുകയുമാണ് അത് ചെയ്യുന്നത്. നിയന്ത്രണ അധികാരികളും ജനിതക സാങ്കേതികവിദ്യാ നിയന്ത്രണ(governance) സ്ഥാപനങ്ങളും പശ്ചാത്താപം ഇല്ലാതെ ‘തുടര്‍ച്ചയായി കുറ്റം ചെയ്യുന്നവര്‍’ ആണ്”
ഈ രംഗത്ത് ശാസ്ത്രത്തിന്റേയോ സുതാര്യതയുടേയോ ഒരു സാദ്ധ്യതയും തെളിഞ്ഞു കാണുന്നില്ല എന്ന് അവര്‍ ഉപസംഹരിക്കുന്നു. വളരെ വലിയ അപകട സാദ്ധ്യതയുണ്ടെന്ന് അറിയാമെങ്കിലും, ജനിതകമാറ്റം വരുത്തിയ കടുകിന് LST ക്കുള്ള അംഗീകാരം കൊടുത്തത് ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്റെ കമ്പോള വ്യാപനത്തിന് വേണ്ടിയുള്ള നിയന്ത്രണാധികാരികളുടെ മനോഭാവ മാറ്റമില്ലാത്ത നിശ്ചയദാര്‍ഢ്യം ആണ്.
തുറന്ന പരീക്ഷണം മൂലമുണ്ടാകുന്ന മലിനീകരണവും അതിന് ശേഷമുള്ള വാണിജ്യവല്‍ക്കരണവും ഉണ്ടാക്കുന്ന ആഘാതം ഒരിക്കലും ഇല്ലാതാക്കി പഴയ അവസ്ഥയിലെത്തിക്കാനാവില്ല. ഈ രീതിയില്‍ കോര്‍പ്പറേറ്റ് ശക്തിക്ക് മുമ്പില്‍ പൊതുജനത്തിന്റെ താല്‍പ്പര്യം മുങ്ങിപ്പോകുന്നതിന് അനുവദിക്കുന്ന വലിയ അമ്പരപ്പിന് കാരണമാണെന്ന് Rodrigues പറയുന്നു.
GM ആഹാരത്തിനായുള്ള GEAC ന്റെ വീണ്ടുവിചാരമില്ലാത്ത ധൃതി പരിശോധിച്ചില്ലെങ്കില്‍ ഇന്‍ഡ്യയിലെ കര്‍ഷകരേയും, അവരുടെ വിളകളേയും, ഉപഭോക്താക്കള്‍ക്ക് കിട്ടുന്ന ആഹരത്തേയും, പിന്നെ ആരോഗ്യത്തേയും, വനപ്രദേശങ്ങളേയും, ഗ്രാമങ്ങളേയും ഒക്കെ വളരെ ഭീമമായ തോതില്‍ ബാധിക്കും. ഇവിടെ പറഞ്ഞിട്ടുള്ള ഈ രഹസ്യസ്വഭാവം, കാര്യനിര്‍വ്വഹണത്തിലെ കൃത്യവിലോപം ഒക്കെ, പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കാര്‍ഷിക വ്യവസായ കുത്തകകളുടെ(cartel) ലാഭത്തിനായി ഇന്‍ഡ്യയിലെ കൃഷിയുടെ ഘടന മാറ്റുന്നതിനായുള്ള വലിയ അജണ്ട വേഗത്തിലാക്കാനുള്ള പരിപാടികളുടെ അടിസ്ഥാന ഘടകങ്ങളാണ്.
Rodrigues പരാതിയില്‍ ഇങ്ങനെ പറയുന്നു:
“അടിസ്ഥാന പ്രശ്നം തെളിയിക്കപ്പെട്ടിട്ടുളും ദോഷകരമായ conflict of interest മൊത്തം വ്യവസ്ഥയില്‍ മൊത്തം വ്യാപിച്ചിരിക്കുന്നതുമാണ്. DMH 11 കടുകിന്റെ കാര്യത്തില്‍, ആ വിളയെ വാണിജ്യവല്‍ക്കരിക്കാനായി Regulators ഉം, Promoters ഉം, Developers ഉം ഏത് കോണിലൂടെ നോക്കിയാലും ഒന്നിച്ച് ചേര്‍ന്നിരിക്കുന്നതായി കാണാം.”
GMO ലോബി സര്‍ക്കാര്‍ വകുപ്പുകളെ വിഴുങ്ങിയിരിക്കുന്നതിന്റെ തെളിവുകള്‍ Rodrigues നിരത്തുന്നുണ്ട്. ഉപസംഹരിച്ചുകൊണ്ട് അവര്‍ പറയുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയെ കൂടുതല്‍ വ്യക്തമാക്കുന്നു. GMOകളെ നിയന്ത്രിക്കുന്നതിന്റെ കാര്യത്തില്‍ ഇന്‍ഡ്യ ഒരു “തികച്ചും കൃത്യവിലോപിയായ നിയന്ത്രണ സംവിധാനം” ഉം “നിരന്തരമായ വെട്ടിപ്പും” ആണ് നടത്തുന്നത്.
“തികച്ചും കൃത്യവിലോപിയായ നിയന്ത്രണ സംവിധാനത്തിന്റെ വിപത്തിനെ ഇല്ലാതാക്കുന്ന ഒരേയൊരു കാര്യം GMOകളുടെ പൂര്‍ണ്ണമായ ഔദ്യോഗികമായ നിര്‍ത്തിവെക്കല്‍ ആണ്. Precautionary Principle നടപ്പാക്കേണ്ട കാലം നാം കടന്നു കഴിഞ്ഞു. കാരണം, പരിസ്ഥിതി, ആരോഗ്യ അപായഭയത്തിന്റെ വര്‍ദ്ധിച്ച് വരുന്ന തെളിവുകള്‍ GMO കളുടെ നിയന്ത്രണത്തിലെ നിരന്തരമായ തട്ടിപ്പിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ സാങ്കേതിക വിദ്യ, ‘അപ്രതീക്ഷിതമായ വ്യവസ്ഥാപിത തകര്‍ച്ചയുടെ’ ന്റെ ഒരു വിശിഷ്‌ടമായ അവസ്ഥ(classic case) ആണ്. അതായത് ആ തകര്‍ച്ച സംഭവിച്ച് കഴിഞ്ഞതിന് ശേഷമേ നാം അത് തിരിച്ചറിയൂ. അവര്‍ പറയുന്നത് പോലെ ചത്ത് പോയവര്‍ക്ക് തിരിച്ച് വരാന്‍ കഴിയില്ലല്ലോ.”
Aruna Rodrigues ന്റെ പരാതി ഇവിടെ കാണാം:
Contempt Of Court GEAC GM Mustard
Click to access Contempt-Of-Court-Final-7-Dec-2015.pdf
— സ്രോതസ്സ് colintodhunter.com