വാര്‍ത്താവിനിമയ ബഹുരാഷ്ട്രാ ഭീമന്റെ കോര്‍പ്പറേറ്റ് അത്യാര്‍ത്തിക്കെതിരെ വെരിസണിന്റെ(Verizon) 40,000 ജോലിക്കാര്‍ അമേരിക്കയുടെ ഓര്‍മ്മയിലെ ഏറ്റവും വലിയ സമരം തുടങ്ങി
പ്രതിമാസം ശതകോടിക്കണക്കിന് ഡോളര്‍ ലാഭം നേടുന്ന അവസരത്തില്‍ തൊഴിലാളികളുമായി ഒരു നല്ല കരാറിലെത്താന്‍ Verizon പരാജയപ്പെട്ടു. 8 മാസം മുമ്പാണ് Verizon തൊഴിലാളികളുടെ കരാര്‍ കാലാവധി കഴിഞ്ഞത്. കഴിഞ്ഞ 10 മാസമായി പുതിയ കരാറിന്റെ ചര്‍ച്ച നടന്നുവരികയായിരുന്നു. അവസാനം കഴിഞ്ഞ ആഴ്ച ആ ചര്‍ച്ച പരാജയപ്പെട്ടു.
Communications Workers of America (CWA)യൂണിയന്റെ 40,000 വരുന്ന അംഗങ്ങളും International Brotherhood of Electrical Workers (IBW) യൂണിയനുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
ആരോഗ്യ ഇന്‍ഷുറന്‍സില്‍ വലിയ കുറവ് വരുത്തിയതിന് ശേഷവും ശമ്പളത്തില്‍ വലിയ വെട്ടിച്ചുരുക്കലാണ് Verizon ചെയ്യുന്നത് എന്ന് CWA വിശദമാക്കി. കുറഞ്ഞ ശമ്പളമുള്ള രാജ്യങ്ങളിലേക്ക് തൊഴില്‍ കൊണ്ടുപോകുന്നത്, തൊഴില്‍ സുരക്ഷ ഇല്ലാതാക്കുന്നത്, സാങ്കേതികവിദഗദ്ധരെ കുറഞ്ഞ ശമ്പളത്തില്‍ വീട്ടില്‍ നിന്നും അകലെക്ക് സ്ഥലംമാറ്റം കൊടുക്കുന്നത്, പെന്‍ഷന്‍ തടയുന്നത്, ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുന്നത്, തൊഴില്‍ പരിതസ്ഥിതിയേയും ശമ്പളത്തേക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുന്നത് തുടങ്ങി അനേകം തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനമാണ് കമ്പനി ചെയ്യുന്നതെന്ന് യൂണിയന്‍കാര്‍ ആരോപിക്കുന്നു.
“കഴിഞ്ഞ മൂന്ന് വര്‍ഷം $39 കോടി ഡോളര്‍ ലാഭമുണ്ടാക്കിയിട്ടും, കഴിഞ്ഞ മൂന്ന് മാസത്തില്‍ മാസം തോറും $180 കോടി ഡോളര്‍ ലാഭമുണ്ടാക്കിയിട്ടും തൊഴിലാളികളുടെ മാന്യമായ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ Verizon തയ്യാറാവുന്നില്ല” എന്ന് യൂണിയന്‍ പറയുന്നു.
— സ്രോതസ്സ് commondreams.org