തെക്ക് കിഴക്കന്‍ ബംഗ്ലാദേശില്‍ ലോകത്തെ ഏറ്റവും വലിയ കണ്ടല്‍കാടിനോട് ചേര്‍ന്ന് ചൈനയുടെ സഹായത്തോട് പണിയുന്ന രണ്ട് കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍ക്കെതിരയുണ്ടായ വലിയ പ്രക്ഷോഭത്തിന് നേരെ പോലീസ് വെടിവെച്ചു. കുറഞ്ഞത് നാലുപേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും.. മരണ സംഖ്യ അതിലും കൂടുതലാണെന്ന് അവിടെയുള്ള സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു.
[ആളുകള്‍ തമാശക്കല്ല പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ശരിക്കുള്ള കാരണങ്ങള്‍ അതിന്റെ പിറകിലുണ്ട്. അത് ആദ്യം കണ്ടുപിടിക്കുക. അല്ലാതെ അവരെ പ്രതിഷേധത്തിലേക്ക് തള്ളിവിടുകയല്ല സര്‍ക്കാരുകള്‍ ചെയ്യേണ്ടത്.]