കാലാവസ്ഥാ ബോധമുള്ള 21 കുട്ടികളുടെ ഒരു കൂട്ടം അമേരിക്കന്‍ സര്‍ക്കാനെതിരെ ആഗോളതപനത്തിന്റെ പേരില്‍ കേസ് കൊടുക്കുന്നു. പ്രതി ഫോസിലിന്ധനങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് വഴി തങ്ങളുടെ ജീവനും, സ്വാതന്ത്ര്യത്തിനും, സമര്‍ത്ഥിക്കും നാശം സംഭവിക്കുന്നു എന്ന് ഈ ചെറു പരാതിക്കാര്‍ വാദിക്കുന്നു. Our Children’s Trust എന്ന പരിസ്ഥിതി സംഘടനയാണ് അവരെ പിന്‍തുണക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും ഇവര്‍ ഇത്തരത്തിലുള്ള കേസുകള്‍ കൊടുത്തിട്ടുണ്ട്. ഈ കുട്ടികള്‍ക്ക് തങ്ങളുടെ കേസ് മുന്നോട്ട് കൊണ്ടുപോകാനുള്ള അവകാശമുണ്ടെന്ന് ഒരു ഫെഡറല്‍ ജഡ്ജി വിധിച്ചു. ഇത് ആദ്യമായാണ് കേസുകളിലൊന്ന് ഇത്രയേറെ പുരോഗതിയിലെത്തിയത്.
അമേരിക്കക്ക് ഫെഡറല്‍ തലത്തില്‍ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കേണ്ട കടമയില്ലെന്നും സംസ്ഥാന തലത്തിലാണ് അത് ചെയ്യേണ്ടതെന്നും, അതിനാല്‍ ഈ കേസ് തള്ളിക്കളയണമെന്ന് സര്‍ക്കാരിന്റേയും മൂന്ന് ഫോസിലിന്ധന വാണിജ്യ സംഘങ്ങളും വാദിച്ചും. എന്നാല്‍ ഒറിഗണിലെ ജില്ലാ ജഡ്ജി U.S. Magistrate Judge Thomas Coffin ഏപ്രില്‍ 8 ന് അവരുടെ വാദം തള്ളി. സര്‍ക്കാരിന് ദേശീയ വിഭവങ്ങള്‍ സംരക്ഷിക്കാനുള്ള കടമയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
— സ്രോതസ്സ് scientificamerican.com