1990കള്‍ മുതല്‍ ബ്രിട്ടണിലെ സര്‍ക്കാര്‍ വന്‍തോതില്‍ ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നതിനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. 15 വര്‍ഷം അത് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. 1984 ലെ Telecommunications Act ന്റെ Section 94 പ്രകാരം ബ്രിട്ടണിലെ രഹസ്യാന്വേഷണ വകുപ്പുകളായ MI5, MI6, Government Communications Headquarters (GCHQ) ആയിരക്കണക്കിന് പൊതു സ്വകാര്യ സംഘടനകളിലെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ നിരന്തരം ശേഖരിച്ചിരുന്നു എന്ന് Privacy International എന്ന സംഘടന കണ്ടെത്തി. ഒരു അന്വേഷണത്തിന്റെ ഭാഗമായാണ് Privacy International ന് ഈ വിവരങ്ങള്‍ കിട്ടിയത്. “ഡിജിറ്റല്‍ യുഗത്തില്‍ ഇത്രയേറെ സര്‍ക്കാരിന് വ്യക്തി ജീവിതത്തില്‍ അതിക്രമിച്ച് കയറാന്‍ ഉദ്ദേശിച്ചല്ലായിരുന്നു ഇന്റര്‍നെറ്റിന് മുമ്പ് പാസാക്കിയ ഈ നിയമം” എന്ന് 1984 ലെ നിയമത്തെക്കുറിച്ചും, “Bulk Personal Datasets” എന്ന് വിളിക്കുന്ന ഈ പദ്ധതിയേക്കുറിച്ചും ഈ സംഘടന പറഞ്ഞു. ഈ വേനല്‍ കാലത്ത് Investigatory Powers Tribunal (IPT) ല്‍ വെച്ച് ഒരു വിചാരണം രഹസ്യാന്വേഷത്തെക്കുറിച്ചും intelligence നെക്കുറിച്ചും നടക്കുന്നുണ്ട്.
— സ്രോതസ്സ് commondreams.org