10 നിലയില്‍ താഴെയുള്ള പുതിയ കെട്ടിടങ്ങളില്‍ സോളാര്‍ പാനലുകള്‍ നിര്‍ബന്ധിതമാക്കുന്ന അമേരിക്കയിലെ ആദ്യത്തെ നഗരമായി സാന്‍ഫ്രാന്‍സിസ്കോ. Better Roofs Ordinance നഗരത്തിന്റെ Board of Supervisors ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ ഇപ്പോഴുള്ള നിയമമനുസരിച്ച് തന്നെ പുതിയ മേല്‍ക്കൂരകളുടെ 15% വും “solar ready” ആണ്. ഇനി ഈ മേല്‍ക്കൂരകളില്‍ പ്രവര്‍ത്തിക്കുന്ന പാനലുകള്‍ സ്ഥാപിക്കണം. ഇപ്പോള്‍ പണി നടക്കുന്ന 200 കെട്ടിടങ്ങള്‍ക്ക് പുതിയ ordinance ബാധകമാണ്.
— സ്രോതസ്സ് grist.org