2015 ല്‍ 110 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ജോലി ചെയ്യുന്നതിന്റെ ഭാഗമായി മൊത്തം 110 മാധ്യമ പ്രവര്‍ത്തകര്‍ 2015 ല്‍ കൊല്ലപ്പെട്ടു എന്ന് Reporters Without Borders (RSF) പറഞ്ഞു. അതില്‍ 67 പേരെ ലക്ഷ്യം വെച്ചത് അവരുടെ ജോലി കാരണമോ റിപ്പോര്‍ട്ടിങ് ചെയ്തുകൊണ്ടിരിക്കുമ്പോഴോ ആണ്.

2005 ന് ശേഷം ജോലി സംബന്ധമായി കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 787 ആയി. ഈ വര്‍ഷത്തെ 43 കൊലപാതകങ്ങളുടെ കൃത്യമായ കാരണവും സാഹചര്യവും വ്യക്തമല്ല. 27 പൌരമാധ്യമപ്രവര്‍ത്തകരും 7 മാധ്യമ തൊഴിലാളികളും 2015 ല്‍ കൊല്ലപ്പെട്ടു.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നേരിട്ടുള്ള അക്രമമാണ് അസ്വസ്ഥതയുണ്ടാക്കുന്ന ഈ സാഹചര്യം പ്രധാന കാരണം. മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ പരാജയമാണ് ഇത് കാണിക്കുന്നത്.

ഒരു യൂറോപ്യന്‍ രാജ്യമായ ഫ്രാന്‍സാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ 2015 ലെ ഒരു രാജ്യം. അതിന് മൂന്നാം സ്ഥാനമാണ്. സിറിയയും ഇറാഖുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. Charlie Hebdo സംഭവം കഴിഞ്ഞ വര്‍ഷത്തെ ഗതി മാറ്റുന്നതിന് കാരണമായി. 2014 ല്‍ മൂന്നില്‍ രണ്ട് മരണങ്ങളും സംഭവിച്ചത് യുദ്ധമുഖത്തായിരുന്നു. 2015 ല്‍ അത് സമാധാരപരമായ രാജ്യങ്ങളിലായിരുന്നു.

മാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് RSF ന്റെ സെക്രട്ടറി ജനറല്‍ Christophe Deloire ആവശ്യപ്പെട്ടു. രാഷ്ട്രങ്ങളല്ലാത്ത സംഘങ്ങള്‍ നിഷ്ഠുരമായ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ധാരാളം സര്‍ക്കാരുകള്‍ അന്തര്‍ദേശീയ നിയമപ്രകാരം അവര്‍ ചെയ്യാന്‍ ബാധ്യതയുള്ള കാര്യങ്ങള്‍ പോലും ചെയ്യുന്നില്ല.

http://en.rsf.org/IMG/pdf/rsf_2015-part_2-en.pdf

— സ്രോതസ്സ് rsf.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )