$10 കോടി ഡോളറിന് ഊബര്‍ ഡ്രൈവര്‍മാരുടെ കേസ് ഒത്തുതീര്‍പ്പാക്കി

തങ്ങളുടെ ബിസിനസ് മോഡലിന് ഭീഷണിയായ രണ്ട് വലിയ കേസുകള്‍ ഇല്ലാതാക്കാന്‍ ഊബര്‍ $8.4 കോടി ഡോളര്‍ ചിലവാക്കുകയും ഡ്രൈവര്‍മാരുടെ നയത്തില്‍ കുറച്ച് ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുകയും ചെയ്യും എന്ന് കമ്പനി പറഞ്ഞു. മസാച്യുസറ്റ്സിലേയും കാലിഫോര്‍ണിയയിലേയും 385,000 ഡ്രൈവര്‍മാര്‍ ചേര്‍ന്നു കൊടുത്ത കേസുകളുടെ ഒത്തുതീര്‍പ്പ് തുക വക്കീലന്‍മാരുടെ ഫീസുകള്‍ കഴിച്ച് ഓരോരുത്തര്‍ക്കും $200 ഡോളര്‍ വീതം വരും. കമ്പനി തങ്ങളെ തൊഴിലാളികളായി കണക്കാക്കുന്നുവെങ്കിലും ഒറ്റപ്പെട്ട കരാറുകാര്‍ക്കെന്ന പോലുള്ള ശമ്പളമാണ് നല്‍കുന്നതെന്നതാണ് ഡ്രൈവരുടെ പരാതി. misclassification എന്ന നിയമവിരുദ്ധമായ നടപടിയാണിത്. കരാര്‍ പണിക്കാര്‍ക്ക് കുറവ് തൊഴില്‍ സംരക്ഷണം മാത്രം ലഭിക്കുന്നതിനാല്‍ കമ്പനിക്ക് അതുവഴി വലിയ തുകകള്‍ ലാഭിക്കാനാവുന്നു. ഇപ്പോഴത്ത ഒത്തുതീര്‍പ്പില്‍ കമ്പനിയുടെ വിജയിച്ചു. ഡ്രൈവര്‍മാര്‍ കരാറുകാരായി തന്നെ തുടരും. കമ്പനിക്ക് payroll നികുതി കൊടുക്കേണ്ട. അടിസ്ഥാന ശമ്പളമോ, ഓവര്‍ടൈം ശമ്പളമോ കൊടുക്കേണ്ട. ഡ്രൈവര്‍മാരുടെ ചിലവ് reimburse ചെയ്യേണ്ട. $6000 കോടി ഡോളറിന്റെ കമ്പനിക്ക് $10 കോടി ഡോളര്‍ എന്നത് തുച്ഛമായ തുകയാണ്. “ഡ്രൈവര്‍മാര്‍ ജോലിക്കാര്‍ എന്നതിന് പകരം ഒറ്റപ്പെട്ട കരാറുകാരായി തുടരാന്‍ അനുവദിക്കുന്ന ഒത്തുതീര്‍പ്പില്‍ സന്തുഷ്ടനാണ്” എന്ന് ഉബറിന്റെ സ്ഥാപകരിലൊരാളായ Travis Kalanick പറഞ്ഞു.

— സ്രോതസ്സ് thinkprogress.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )