കേന്ദ്രം ജനിതക മാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ കൃഷിക്ക്

മൊണ്‍സാന്റോയുടെ Bt വഴുതനങ്ങയുടെ വാണിജ്യപരമായ കൃഷിക്ക് 2010 ല്‍ അന്നത്തെ UPA സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന് ശേഷം ഇത് ആദ്യമായി കേന്ദ്രത്തിന് ജനിതക മാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ കൃഷിക്ക് അഞ്ചുവര്‍ഷത്തെ അനുമതി ചോദിച്ചുകൊണ്ടുള്ള അപേക്ഷ ലഭിച്ചു. അതിന്‍മേലുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന് വേണ്ടി പരിസ്ഥിതി മന്ത്രാലയം എടുക്കും.

ജനിതക മാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ കൃഷിക്ക് അനുവാദം ചോദിച്ചുകൊണ്ടുള്ള അപേക്ഷ ഇത് ആദ്യമായല്ല കിട്ടുന്നത്. Bayer കമ്പനിയുടെ ജനിതക മാറ്റം വരുത്തിയ കടുക് ചെടിയുടെ വിത്ത് സ്വകാര്യ വിത്തുല്‍പ്പാദന കമ്പനികളില്‍ ഉത്പാദിപ്പിച്ച് വാണിജ്യപരമായി കൃഷിചെയ്യുന്നതിനായുള്ള ഒരു ശ്രമം 2002 ല്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. അതിന് ശേഷം ശാസ്ത്രവും നിയന്ത്രണങ്ങളും തമ്മില്‍ ജനിതക മാറ്റം വരുത്തിയ ആഹാരത്തിനെക്കുറിച്ചുള്ള ചര്‍ച്ചക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചു.

Delhi University ലെ Dr Deepak Pental ജനിതക മാറ്റം വരുത്തിയ കടുക് വിത്ത് വികസിപ്പിക്കുന്നയാളാണ്. സെപ്റ്റംബര്‍ പകുതിയോടെ അയാള്‍ Genetic Engineering Appraisal Committee (GEAC) ക്ക് അപേക്ഷ കൊടുത്തു. ജനിതക മാറ്റം വരുത്തിയ വിളകളുടെ പാടത്തെ പരീക്ഷണവും വാണിജ്യപരമായി വിത്ത് വിതരണം ചെയ്യുന്നതും അംഗീകരിക്കുന്ന appraises നിയമാനുസൃതമായ അധികാരികളാണ് GEAC. എന്നാല്‍ അതിന്റെ വീക്ഷണങ്ങള്‍ സര്‍ക്കാരുമായി ബന്ധമുള്ളതല്ല (not binding on the government). അംഗീകാരം കൊടുക്കുന്നതിന്റെ അവസാനത്തെ അധികാരികള്‍ പരിസ്ഥിതി വകുപ്പ്, വന വകുപ്പ്, കാലാവസ്ഥാമാറ്റ മന്ത്രി എന്നിവരാണ്.

കടുക് നടുന്നതിന്റെ സീസണ്‍ നവംബര്‍ മൂന്നാം ആഴ്ചയോടെ അവസാനിക്കും. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ഇന്‍ഡ്യയിലെ കടുക് ഉത്പാദനത്തിന്റെ 70% വും നല്‍കുന്നത്.

RSS ല്‍ അംഗമായിട്ടുള്ള Swadeshi Jagran Manch ന്റെ എതിര്‍പ്പുണ്ടായിട്ടു കൂടി ജനിതക മാറ്റം വരുത്തിയ വിളകളുടെ പാടത്തെ കൃഷിക്ക് NDA സര്‍ക്കാര്‍ മുമ്പ് അനുവാദം കൊടുത്തിട്ടുണ്ട്. എല്ലാ തീരുമാനങ്ങളും രഹസ്യമായാണ് എടുക്കുന്നത്. തങ്ങളുടെ കമ്മറ്റികളുടെ അജണ്ടയും അപേക്ഷകളെക്കുറിച്ചുള്ള വിവരങ്ങളും പുറത്ത് പറയേണ്ട എന്നും, RTI Act പ്രകാരമുള്ള പ്രത്യേക ചോദ്യങ്ങള്‍ക്ക് മാത്രം അതിന്റെ മറുപടി കൊടുത്താല്‍ മതി എന്നും തീരുമാനം GEAC കഴിഞ്ഞ വര്‍ഷം എടുത്തിരുന്നു.

ജനിതക മാറ്റം വരുത്തിയ കടുകിന്റെ ജൈവ സുരക്ഷാ പരീക്ഷണങ്ങളുടെ വിവരങ്ങളെക്കുറിച്ച് അടുത്ത കാലത്ത് RTI നിയമ പ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്ക് പോലും പരിസ്ഥിതി വകുപ്പും ഉത്തരങ്ങള്‍ പുറത്ത് പറയാന്‍ വിസമ്മതിച്ചു. അത് “under process” ല്‍ ആണെന്നാണ് അവര്‍ കൊടുത്ത മറുപടി. വിവരങ്ങള്‍ പുറത്തു പറയുകയില്ല എന്ന പരിസ്ഥിതി വകുപ്പുിന്റെ തീരുമാനത്തിനെതിരെ അപേക്ഷ കൊടുത്ത ആളിന്റെ അപ്പീല്‍ ഇപ്പോള്‍ Central Information Commissioner ന്റെ പരിഗണനയിലാണ്.

UPA സര്‍ക്കാരിന്റെ കാലത്ത് Bt വഴുതനങ്ങയുടെ വാണിജ്യപരമായി വിതരണം ചെയ്യാനുള്ള ചര്‍ച്ച വന്നപ്പോള്‍ GEAC കുറച്ച് വിവരങ്ങള്‍ പുറത്ത് വിടുകയും പൊതുജനങ്ങളോട് അഭിപ്രായമാരായുകയും ചെയ്തിരുന്നു. പിന്നീട് സുപ്രീം കോടതിയുടെ ഒരു ഉത്തരവ് കാരണം GEACക്ക് ജൈവ സുരക്ഷാ പരീക്ഷണങ്ങളുടെ മുഴുവന്‍ വിവരങ്ങളും പുറത്ത് വിടേണ്ടതായിവന്നു. അതിന് ശേഷം GEAC ജനിതക വഴുതനങ്ങ വാണിജ്യപരമായി കൃഷിചെയ്യനുള്ള ശുപാര്‍ശ നടത്തി. എന്നാല്‍ അന്നത്തെ പരിസ്ഥിതി മന്ത്രി ആ തീരുമാനത്തെ റദ്ദാക്കി.

ജൈവ സുരക്ഷാ പരീക്ഷണങ്ങളുടെ മുഴുവന്‍ വിവരങ്ങള്‍ രഹസ്യമാക്കി വെക്കണോ അതോ മുഴുവന്‍ ജനത്തിനും ലഭ്യമാക്കണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്ന് Pental പറഞ്ഞു.

Pental ന്റെ അഭിപ്രായത്തില്‍ ജനിതകമാറ്റം വരുത്തിയ കടുക് 30% കൂടുതല്‍ വിളവ് തരും, അതേ സമയം വിലയും കുറവാണ്. എന്നാല്‍ സാധാണ കടുകും അത്ര തന്നെ വിളവ് തരും എന്ന് ജനിതക കടുകിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നു. ജനിതക മാറ്റം വരുത്തയ കടുക് ജനിതക മലിനീകരണം സൃഷ്ടിക്കുമെന്ന് അമേരിക്കയിലേയും മറ്റ് രാജ്യങ്ങളിലേയും സംഭവങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് Coalition for a GM-Free India പോലുള്ള സംഘടനകള്‍ മുന്നറീപ്പ് നല്‍കുകയാണ്.

— സ്രോതസ്സ് business-standard.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )