12 വയസ് പ്രായമായ പെണ്‍കുട്ടി ജയില്‍ മോചിതയായി

Palestinian 12-year-old Dima al-Wawi, center, who was imprisoned by Israel for allegedly attempting to carry out a stabbing attack, is comforted by her brother Ahmad al- Wawi and her mother Sabha al-Wawi, Sunday, April 24, 2016.

ഇസ്രായേലിലെ ജയില്‍ 12 വയസ് പ്രായമായ പാലസ്തീന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു. West Bank ലെ settlementല്‍ ഇസ്രായേലികളെ കുത്താന്‍ പദ്ധതിയിട്ടു എന്ന് അവള്‍ സമ്മതിച്ചതിനാലാണ് ജയിലില്‍ പോയത്. ജയില്‍ ശിക്ഷ അനുഭവച്ച ഏറ്റവും പ്രായം കുറഞ്ഞ പാലസ്തീന്‍ സ്ത്രീ ഇവളാവും. ഇസ്രായേലില്‍ പാലസ്തീന്‍കാര്‍ക്കും ഇസ്രേയില്‍കാര്‍ക്കും രണ്ട് വ്യത്യസ്ഥ നിയമങ്ങളാണുള്ളത്. 14 വയസില്‍ താഴെയുള്ള ഇസ്രായേല്‍ പൌരന്‍മാരായ കുട്ടികളെ ജയിലിലടക്കാനാവില്ല. സിവില്‍ കോടതി ജഡ്ജിയുടെ മുമ്പിലാവും ഇസ്രായേല്‍ കുട്ടികളെ വിചാരണ ചെയ്യുക. എന്നാല്‍ സൈനിക ജഡ്ജിയുടെ മുമ്പിലാവും പാലസ്തീന്‍ കുട്ടികളുടെ വിചാരണ. ആ കുട്ടികളെ ഒരു വക്കീലിനെ കാണുന്നതിന് മുമ്പ് തന്നെ 90 ദിവസം വരെ തടവിലിടാന്‍ അധികാരമുണ്ട്. ഇസ്രായേല്‍ കുട്ടികളാണെങ്കില്‍ രണ്ട് ദിവസത്തിലധികം വക്കീലിനെ കാണാതെ തടവില്‍ പാര്‍പ്പിക്കാനാവില്ല. UNICEF ന്റെ 2013 ലെ റിപ്പോര്‍ട്ട് പ്രകാരം “ലോകത്തിലെ ഏക കുട്ടികളുടെ സൈനിക കോടതി പ്രവര്‍ത്തിച്ച് വരുന്നു.”

— സ്രോതസ്സ് thinkprogress.org

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )