നദിയില്‍ നിന്ന് തീ വരുന്നു

ആസ്ട്രേലിയയിലെ Queensland ലെ Condamine നദിയില്‍ നിന്ന് വളരേധികം മീഥേന്‍ കുമിളകള്‍ വരുന്നു. അത് ഉപരിതലത്തിലെത്തി വലിയ തീജ്വാലകളായി മാറുന്നു. Origin Energy എന്ന കമ്പനി 2012 ല്‍ Chinchilla ക്ക് അടുത്തുള്ള കല്‍ക്കരി ഖനിയില്‍ കുഴിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് Condamine നദിയില്‍ മീഥേന്‍ കുമിളകള്‍ ആദ്യമായി വരാന്‍ തുടങ്ങിയത്. സമീപ പ്രദേശത്ത് നൂറ്കണക്കിന് ഖനന കിണറുകളുണ്ട്. Origin Energy, QGC, Arrow Energy എന്നീ മൂന്ന് കമ്പനികളാണ് ഈ പ്രദേശത്ത് ഖനനം നടത്തുന്നത്.

— സ്രോതസ്സ് ecowatch.com

Ban Fracking.

ഒരു അഭിപ്രായം ഇടൂ