ജനിതക മാറ്റം വരുത്തിയ ജീവിയുടെ പാടത്തെ പരീക്ഷണത്തെ സംബന്ധിച്ച് പരിസ്ഥിതി വകുപ്പ് യോഗം ചേര്‍ന്നു

ജനിതക മാറ്റം വരുത്തിയ ധാരാളം ജീവിയുടെ കൃഷിയിടത്തെ പരീക്ഷണത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഒരു വര്‍ഷത്തിന് ശേഷം Prakash Javadekar ന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി വകുപ്പ് Genetic Engineering Appraisal Committee (GEAC)യുടെ യോഗം വിളിച്ചുകൂട്ടി.

രാജ്യത്തെ ജനിതക മാറ്റം വരുത്തിയ ജീവിയുടെ കൃഷിയിടത്തെ പരീക്ഷണത്തിന് അനുമതി കൊടുക്കന്ന apex body ആണ് GEAC.

പുതിയ സര്‍ക്കാര്‍ വന്നതിനെ തുടര്‍ന്ന് 18th July 2014 ന് ആയിരുന്നു GEAC മുമ്പ് യോഗം ചേര്‍ന്നത്. GEAC യോഗം കൂടിയെന്നും മന്ത്രിയുടെ അംഗീകാരം കിട്ടാത്തതിനാല്‍ അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും Union Ministry of Environment & Forests (MoEF) ന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പാടത്തെ പരീക്ഷണം നടത്താനായി 6 വിളകളുടെ 17 അപേക്ഷകളുണ്ടായിരുന്നു. പരുത്തി, ചോളം, വഴുതനങ്ങ, Chickpea, അരി, ഗോതമ്പ് ഇവയാണ് ആ വിളകളുടെ അപേക്ഷകളാണ് GEAC യുടെ അംഗീകാരത്തിനായി കാത്തിരിക്കുന്നത്. ആന്ധ്രാ, മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ ഇവയുടെ പാടത്തെ പരീക്ഷണത്തിന് No Objection Certificate (NOC) നല്‍കി.

പരിസ്ഥിതി മന്ത്രാലയത്തില്‍ GEAC എടുത്ത തീരുമാനങ്ങള്‍ പൂര്‍ണ്ണമായ രഹസ്യമാക്കി വെച്ചിരിക്കുന്നു. ആ യോഗത്തില്‍ പങ്കെടുത്തവര്‍ ഒരു വിവരം പോലും ET യോട് പങ്കുവെക്കാന്‍ വിസമ്മതിച്ചു.

ശാസ്ത്ര സമൂഹത്തെ സംഭ്രമിപ്പിച്ചുകൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ ജനിതകമാറ്റം വരുത്തിയ ജീവികളുടെ കാര്യത്തില്‍ മന്ദമായ നയമാണ് എടുത്തിരുന്നത്. ശാസ്ത്രത്തെ തടയാനാവില്ല എന്ന് ഇപ്പോഴത്തെ പരിസ്ഥിതി മന്ത്രി Prakash Javadekar കൂടെ കൂടെ പറയുന്നുണ്ടെങ്കിലും Swadeshi Jagran Manch പോലുള്ള വലത് പക്ഷ സംഘടനകളുടെ ശക്തമായ എതിര്‍പ്പിനാല്‍ പഴയ സര്‍ക്കാരിനെ പോലെ മന്ദമായാണ് നീങ്ങുന്നത്.

എന്തുകൊണ്ടാണ് GEAC യോഗം കൂടാത്തതെന്ന് ആരാഞ്ഞുകൊണ്ട് ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ Biocon CMD ആയ കിരണ്‍ ഷാ PMO ക്ക് കത്തെഴുതി. “അത് മൊത്തം ജൈവസാങ്കേതികവിദ്യാ വിഭാഗത്തെ വലിയ കഷ്ടപ്പാടിലാക്കുകയാണ്” എന്ന് അവര്‍ പറയുന്നു. Association of Biotech Led Enterprises ന്റെ ചെയര്‍പെഴ്സണായ ഷാ Principal Secretary to the PM Nripendra Mishraക്കും ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് കത്തെഴുതി.

statutory body യായ GEAC എല്ലാ മാസവും ഒരു പ്രാവശ്യം യോഗം ചേരണമെന്നാണെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 8 പ്രാവശ്യം മാത്രമാണ് യോഗം ചേര്‍ന്നത് എന്നും 2014 ന് ശേഷം ജൈവസാങ്കേതികവിദ്യ അപേക്ഷകളൊന്നും സ്വീകരിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.

GM വിളകളുടെ രണ്ട് നിലയിലുള്ള നിയന്ത്രണ സംവിധാനത്തില്‍ Department of Biotechnology യുടെ താഴെയായി ഒരു Review Committee on Genetic Manipulation (RCGM) യും MoEF ന് താഴെയായി GEAC ആണുള്ളത്. RCGM ന്റെ അംഗീകാരം കിട്ടയിതിന് ശേഷമുള്ള അപേക്ഷകളേ GEAC പരീക്ഷിക്കാനുള്ള അനുമതിക്കായി പരിഗണിക്കുകയുള്ളു.

— സ്രോതസ്സ് economictimes

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )