
Houston ലെ വള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്രൂഡോയില്‍, വിഷ രാസവസ്തുക്കള്‍ ഒക്കെ ടെക്സാസിലെ വെള്ളത്തില്‍ കലര്‍ന്നു. പൊതുജനത്തിന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ ഈ വിഷവസ്തുക്കളെ നിയന്ത്രിക്കുന്നതില്‍ അധികാരികള്‍ താല്‍പ്പര്യം കാണിച്ചില്ല എന്നാണ് ജനങ്ങളും വിദഗ്ദ്ധരും പറയുന്നത്. എണ്ണക്കിണറുകളില്‍ നിന്നും ഫ്രാക്കിങ് സൈറ്റുകളില്‍ നിന്നുമുള്ള ചോര്‍ച്ച ജലനിരപ്പുയര്‍ന്നോടെ വര്‍ദ്ധിക്കുകയായിരുന്നു. എന്നിട്ടും എണ്ണ വാതക വ്യവസായത്തെ നിയന്ത്രിക്കുന്ന Railroad Commission of Texas സുരക്ഷക്കായുള്ള ഒരു നടപടിയുമെടുത്തില്ല എന്ന ശാസ്ത്രജ്ഞരും പരിസ്ഥിതി സംഘടനകളും പറയുന്നു.
— സ്രോതസ്സ് commondreams.org