inositol എന്ന ഒരു തരം പഞ്ചസാരയില്‍ arsenite എന്ന arsenic ന്റെ വിഷരൂപത്തെ നിറച്ച് അതിനെ ഒരു കടത്ത് സംവിധാനം ഉപയോഗിച്ച് ചെടി വിത്തുകളിലേക്ക് എത്തിക്കുന്നു എന്ന് നെല്ല് പോലുള്ള ആഹാര സസ്യങ്ങളുടെ മാതൃകയായി ഉപയോഗിക്കുന്ന Arabidopsis thaliana യില്‍ നടത്തിയ പഠനത്തില്‍ നിന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അവരുടെ പഠന റിപ്പോര്‍ട്ട് Nature Plants പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അഴ്സനിക് ഒരു വിഷവും ക്യാന്‍സര്‍കാരിയുമാണ്. ധാതുക്കളില്‍ നിന്നാണ് അത് വരുന്നത്. ചില കളനാശിനികളിലും, മൃഗ വളര്‍ച്ചാ ഉല്‍പ്പന്നങ്ങളിലും, അര്‍ദ്ധ ചാലകങ്ങളിലും അത് ഉപയോഗിക്കുന്നുണ്ട്. U.S. Priority List of Hazardous Substances പട്ടികയില്‍ ഒന്നാമത്തെ സ്ഥാനമാണ് അഴ്സനിക്കിന് U.S. Environmental Protection Agency (EPA) കൊടുത്തിരിക്കുന്നത്. നമ്മുടെ കുടിവെള്ളത്തില്‍ അത് കിനിഞ്ഞെത്തുന്നു എന്ന് EPA പറയുന്നു. U.S. Food and Drug Administration ന്റെ അഭിപ്രായത്തില്‍ നമ്മുടെ ഭക്ഷ്യ സ്രോതസ്സിന് ഒരു ഭീഷണിയാണ് ഈ രാസപദാര്‍ദ്ധം.
അഴ്സനിക് സാന്ദ്രീകരിക്കുന്ന നെല്ല് പോലുള്ള ചെടികള്‍ ആണ് ആഹാരത്തിലെ പ്രധാന സ്രോതസ്. ലോകത്തെ 250 കോടി ജനങ്ങളുടെ ആഹാരത്തിലെ പ്രധാന ഭാഗമാണ് നെല്ല്.
— സ്രോതസ്സ് sciencedaily.com