സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുള്ള ലേഖനങ്ങള്‍

  1. സാമ്പത്തിക മാന്ദ്യം: AIG ക്ക് $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കുമ്പോള്‍ - ഇന്‍ഷുറന്‍സ് ഭീമനായായ AIG (American International Group) $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കി അമേരിക്കന്‍ സര്‍ക്കാര്‍ സ്വന്തം നിയന്ത്രണത്തിലാക്കി. ഭവന വായ്പാ സംരംഭങ്ങളുടെ വില ഇടിഞ്ഞതിനേ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലെത്തിയ AIG ഈ കടാശ്വാസം കൊണ്ട് രക്ഷപെട്ടിരിക്കുകയാണ്. നികുതി ദായകരുടെ പണം ഉപയോഗിച്ച് Lehman Brothers നെ രക്ഷപെടുത്തന്‍ വിസമ്മതിച്ച, Merrill Lynch നെ Bank of America യില്‍ ലയിപ്പിക്കുന്നതില്‍ മടികാണിക്കാഞ്ഞ ബുഷ് ഭരണകൂടവും Fed ഉം ഇപ്പോള്‍ AIG യെ രക്ഷപെടുത്താന്‍ അതുപയോഗിക്കുകയാണ്. […]
  2. ബിന്‍ലാദന് സ്വപ്നം കാണാന്‍ പറ്റാത്ത വിധം അമേരിക്കയെ തകര്‍ക്കുന്നതെങ്ങനെ? - 1930 കളിലെ ആഗോള മാന്ദ്യത്തിന് ശേഷം സര്‍ക്കാര്‍ സ്വകാര്യ കമ്പോളത്തെ ഏറ്റെടുക്കുന്ന പരിപാടി ഏറ്റവും വലുതായി നടക്കുന്നത് ഇപ്പോളാണ്. വാള്‍ സ്റ്റ്രീറ്റിലെ കമ്പനികളെ രക്ഷിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിനോട് പ്രസിഡന്റ് ബുഷ് $70000 കോടി ഡോളര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തകര്‍ന്ന ബാങ്കുകളിലെ ഉന്നതരുടെ ബോണസ്സും മറ്റാനുകൂല്ല്യങ്ങളും കുറക്കണമെന്നും കടം വാങ്ങിയ വീട്ടുടമസ്ഥരെ സഹായിക്കും വ്യവസ്ഥകളുണ്ടാകണമെന്നും കോണ്‍ഗ്രസിലെ ഡമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നു. വാള്‍ സ്റ്റ്രീറ്റിന് ബ്ലാങ്ക് ചെക്ക് നല്‍കുന്നതിന് സ്പീക്കര്‍ നാന്‍സി പൊളോസി എതിരാണ്. വാള്‍ സ്റ്റ്രീറ്റിന്റെ കിട്ടാ കടങ്ങള്‍ ജനങ്ങളുടെ നികുതിപ്പണം […]
  3. ഞെട്ടല്‍ സിദ്ധാന്തം അഥവാ ദാരുണ മുതലാത്തത്തിന്റെ ഉദയം - പത്രപ്രവര്‍ത്തകയയ Naomi Klein എഴുതിയ പുസ്തകമാണ് “The Shock Doctrine: The Rise of Disaster Capitalism” എന്തെങ്കിലും പ്രശ്നങ്ങളുള്ള സമയത്ത്, ജനങ്ങള്‍ അങ്കലാപ്പിലായ സമയത്ത് “സ്വതന്ത്ര കമ്പോള പരിഷ്കാരങ്ങള്‍” എന്ന പേരില്‍ വലതു പക്ഷം പരിഷ്കരണ സഹരണ (radical pro-corporate) നിലപാടുകളെ തകര്‍ത്തുകൊണ്ട് തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് ഞെട്ടല്‍ സിദ്ധാന്തം (“Shock Doctrine”) എന്ന് വിളിക്കുന്നത്. “പ്രതിസന്ധി സമയമല്ലേ ചര്‍ച്ചക്കൊന്നും ഇപ്പോള്‍ സമയമില്ല”, സാധാരണ കേള്‍ക്കുന്ന പല്ലവിയായി മാറി. “നമുക്ക് വേറെ വഴിയില്ല”, അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു. […]
  4. അമേരിക്കന്‍ സെനറ്ററന്‍മാര്‍ Bailout നെക്കുറിച്ച് സംസാരിക്കുന്നു - ട്രഷറി സെക്രട്ടറി ഹെന്‍റി പോള്‍സണ്‍(Henry Paulson), ഫെഡറല്‍ റിസര്‍‌വ്വ് ചെയര്‍മാന്‍ ബെന്‍ ബെര്‍ണാങ്കി(Ben Bernanke), മിക്കവാറും എല്ലാ സെനറ്റര്‍മാരോടും വഴക്കിടേണ്ടി വന്നു. എല്ലാവരും വാള്‍ സ്റ്റ്രീറ്റിനെ ആണ് കുഴപ്പങ്ങള്‍ക്ക് കാരണമായി പറയുന്നത്. ട്രഷറിയുടെ പ്രവര്‍ത്തനത്തില്‍ പരിശോധന നടത്തേണ്ട ആവശ്യം എല്ലാവരും ആവര്‍ത്തിച്ചു. പോള്‍സണ്‍ന്റെ Bailout പദ്ധതിയിയുടെ Section 8 ട്രഷറി സെക്രട്ടറിയുടെ അധികാരത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്തവിധമാക്കുന്നു. അതില്‍ പറയുന്നത്, “ട്രഷറി സെക്രട്ടറിയുടെ തീരുമാനം അന്തിമമാണ്, അത് ആര്‍ക്കും പുനപരിശോധിക്കകാനാവില്ല, നിയമത്തിനനോ കോടതിക്കോ, മറ്റൊരു സ്ഥാപനത്തിനോ […]
  5. ധനസഹായത്തെക്കുറിച്ചുള്ള ഡെന്നിസ് കുസിനിച്ചിന്റെ കമന്റുകള്‍ - 100 പേജില്‍ കൂടുതലുള്ള ഒരു ബില്ല് നമുക്കിപ്പോള്‍ ഉണ്ട്. എന്നാല്‍ അതിനെക്കുറിച്ചുള്ള ഒരു hearing ഇതുവരെ ഉണ്ടായിട്ടില്ല. അതിനെക്കുറിച്ചുള്ള ഒരു hearing ഉണ്ടാകേണ്ടിയിരിക്കുന്നു. 400 സാമ്പത്തിക ശാസ്ത്രജ്ഞരും 3 നോബല്‍ സമ്മാന ജേതാക്കളായ സാമ്പത്തിക ശാസ്ത്രജ്ഞരും പറയുന്നു ധൃതി കൂട്ടരുതെന്ന്. എന്നാല്‍ വേഗം കാര്യങ്ങളൊപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നമ്മള്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സാണ്; നമ്മള്‍ ഗോള്‍ഡ്മന്‍ സാച്ചിന്റെ (Goldman Sachs) ഡയറക്റ്റര്‍ ബോര്‍ഡിലല്ല എന്ന് ഞാന്‍ പറഞ്ഞു. ഗോള്‍ഡ്മന്‍ സാച്ച് നിലനില്‍ക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണ്. അവരുടെ പഴയ തലവനാണ് […]
  6. പേടിക്കാനൊന്നുമില്ല: റൂസവല്‍റ്റ് - 1933. ആ കാലം ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്താവുന്നതാണ്. വന്‍ സാമ്പത്തിക തകര്‍ച്ച (Great Depression). ആ വര്‍ഷം മാര്‍ച്ചില്‍ ഫ്രാങ്ക്ലിന്‍ ഡെലാനോ റൂസവല്‍റ്റ് അധികാരമേറ്റെടുത്തു. അമേരിക്കയില്‍ 1929 ലെ ഓഹരി കമ്പോളം തകര്‍ന്നതിനാല്‍ അപ്പോഴേക്കും 10,000 ല്‍ അധികം ബാങ്കുകള്‍ തകര്‍ന്നിരുന്നു. അമേരിക്കന്‍ തൊഴിലാളികളില്‍ നാലിലൊന്ന് തൊഴിലില്ലാത്തവരായി. ആഹാരത്തിന് വേണ്ടി ആളുകള്‍ കടിപിടി കൂടുന്ന കാലം. മാര്‍ച്ച് 4, 1933 ന് റൂസവല്‍റ്റ് ചെയ്ത പ്രസംഗത്തില്‍ നിന്ന്. പ്രസിഡന്റ് റൂസവല്‍റ്റ്: ആദ്യമായി ഞാന്‍ ഒരു കാര്യം ഉറപ്പിച്ച് […]
  7. സാമ്പത്തിക സഹായം: റാല്‍ഫ് നേഡര്‍ സംസാരിക്കുന്നു - എന്തിന് സാമ്പത്തിക സഹായം(bailout ) ആവശ്യമെന്ന് അറിയില്ല. ബുഷ്, പോള്‍സണ്‍, ബര്‍ണാങ്കി തുടങ്ങിയവര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിലുണ്ടാക്കിയ സംഭ്രമവും പേടിയുടേയും ഫലമായാണത്. ബുഷിന്റെ പ്രസ്ഥാവനകള്‍ നോക്കൂ, ഇത് ഇങ്ങനെ തന്നെ ചെയ്യണം, അല്ലെങ്കില്‍ ഫാമുകള്‍ നശിക്കും, ചെറു വ്യവസായം നശിക്കും തുടങ്ങിയവ. അമേരിക്കന്‍ പൌരനെന്ന നിലയില്‍ നമ്മള്‍ ആദ്യം ചോദിക്കേണ്ട ചോദ്യം എന്തുകൊണ്ട് സാമ്പത്തിക സഹായം(bailout ) വേണം എന്നതാണ്. New Republic മാസികയില്‍ Roger Lowenstein എഴുതിയതുപോലെ ട്രഷറിയുടെ ഈ ഇടപെടലിന്റെ ലക്ഷ്യം നികുതി ദായകരുടെ പണം […]
  8. ജോസഫ് സ്റ്റിഗ്‌ലിറ്റ്സ് സാമ്പത്തിക സഹായത്തെക്കുറിച്ച് സംസാരിക്കുന്നു - തകരുന്ന സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത് അത്ഭുതത്തേക്കളേറെ നിരാശയാണ് ഉണ്ടാക്കുന്നത്. നിങ്ങള്‍ ആവശ്യത്തിലധികം പണം വാള്‍ സ്റ്റ്രീറ്റിലേക്ക് എറിഞ്ഞുകഴിഞ്ഞു. അത് ബാക്കിയുള്ള സമ്പദ്ഘടനയേയും നശിപ്പിച്ചു. ആന്തരികമായി രക്തസ്രാവം ഉണ്ടായിക്കോണ്ടിരിക്കുന്ന ഒരു രോഗിക്ക് അത് പരിഹരിക്കാതെ blood transfusion നല്‍കുന്നതിന് തുല്ല്യമാണിത്. അടിസ്ഥാന പ്രശ്നം വീടുജപ്തിയാണ്. എന്നാല്‍ അതിനേക്കുറിച്ച് ഒന്നും പറയുന്നില്ല. $70,000 കോടി ഡോളറാണ് ധനസഹായം നല്‍കുന്നത്. കൂടാതെ $15,000 കോടിയുടെ നികുതി ഇളവും നല്‍കുന്നു. ഇത് പഴയ രീതിയുലുള്ള അഴുമതിയും കൈക്കൂലിയുമാണ്. ബാങ്ക് […]
  9. ആഡംബര വിശ്രമകാലത്തിന് AIG ഉദ്യോഗസ്ഥര്‍ - ഓഹരി വിപണിയിലെ തകര്‍ച്ച കാരണം കഴിഞ്ഞ 15 മാസങ്ങളില്‍ അമേരിക്കക്കാരുടെ റിട്ടയര്‍മന്റ് സമ്പാദ്യത്തില്‍നിന്നും (retirement savings) $2 ട്രില്ല്യണ്‍ ഡോളര്‍ നഷ്ടമായെന്ന് കോണ്‍ഗ്രസിന്റെ ഒരു വിശകലനത്തില്‍ പറയുന്നു. റിട്ടയര്‍മന്റ് സമ്പാദ്യം തുടച്ചുനീക്കിയതോടെ ധാരാളം ജോലിക്കാര്‍ക്ക് താമസിച്ച് പെന്‍ഷനാകുകയും വീട്ടുചിലവുകള്‍ ചുരുക്കുകയും ചെയ്യേണ്ടി വരും. മൊത്തം റിട്ടയര്‍മന്റ് സമ്പാദ്യത്തിന്റെ 20 % ആണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. വാള്‍ സ്റ്റ്രീറ്റിനുള്ള സാമ്പത്തിക സഹായം outsource ചെയ്യാനുള്ള നടപടികള്‍ Treasury Department തുടങ്ങി. നിയമപരമായ സാധാരണ രീതികള്‍ മറികടന്ന് സര്‍ക്കാര്‍ പ്രത്യേക […]
  10. അമേരിക്കയില്‍ സൗജന്യ ഊണ് - David Cay Johnston സംസാരിക്കുന്നു: Fannie Mae യും Freddie Mac ഉം ഒരു ലോണും കൊടുത്തിട്ടില്ല. അവര്‍ ഇവിടെ നടന്ന കാര്യങ്ങളില്‍ പങ്കെടുക്കുകമാത്രമാണ് അവര്‍ ചെയ്തത്. ശരിക്കും
  11. ചവറിന് പകരം പണം - പണയ പ്രതിസന്ധി മറികടക്കാന്‍ അമേരിക്ക ഒന്നും ചെയ്യുന്നില്ല എന്നത് യൂറോപ്യന്‍മാരേയും മറ്റ് വിദേശികളേയും വ്യാകുലപ്പെടുത്തുന്നുന്നു. പണം കടെ കൊടുക്കവര്‍ക്ക് ധനസഹായം നല്‍കി. എന്നാല്‍ യഥാര്‍ത്ഥ കടങ്ങള്‍ക്കും subprime mortgage debts നും ഒരു സഹായവും നല്‍കിയില്ല. $85000 കോടി ഡോളര്‍ Federal Reserve മാലിന്യം (തിരിച്ചടക്കാത്ത കടങ്ങള്‍) വാങ്ങാന്‍ ചിലവഴിച്ചു. ഈ പ്രശ്നങ്ങളുടെ ഇരകളെ കുറ്റപ്പെടുത്താന്‍ ഇപ്പോള്‍ ശ്രമം. തെറ്റായ ലോണുകളും തിരിച്ചടക്കാത്ത കടങ്ങളുമോല്ലാം $100,000 കോടി ഡോളര്‍ വരും. ഇതുവരെ വാള്‍സ്റ്റ്രീറ്റിന് സര്‍ക്കാര്‍ $600,000 കോടി […]
  12. ഉദാരവത്കരണം ഫാസിസം പോലെയാണോ? - Paul Craig Roberts സംസാരിക്കുന്നു. സാമ്പത്തിക തകര്‍ച്ച മറികടക്കാന്‍ സര്‍ക്കാര്‍ ധനസഹായം (bailout) നല്‍കിയത് ഏറ്റവും മുകളിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കായിരുന്നു. എന്നാല്‍ അടിസ്ഥാന കാരണമായ കടം തിരിച്ചടക്കാന്‍ കഴിയാത്ത വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ ഒന്നും നല്‍കിയില്ല. ധനസഹായം ഒരുപക്ഷേ അപൂര്‍ണമോ കള്ളത്തരമോ ആണ്. സര്‍ക്കാര്‍ തന്നെ പറയുന്നത് ഭവനവായ്പ എടുത്തവര്‍ക്ക് അത് തിരിച്ചടക്കാന്‍ കഴിയാത്തതാണ് പ്രശ്ന കാരണം എന്നാണ്. അതുകൊണ്ട് പണം യഥാര്‍ത്ഥത്തില്‍ ചിലവഴിക്കേണ്ടത് വായ്പ തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ്. അത് ഭവനവായ്പയിലടിസ്ഥാമനായ സങ്കീര്‍ണ സെക്യൂരിറ്റികളുടെ മൂല്യം […]
  13. കാലാവസ്ഥാമാറ്റവും സാമ്പത്തിക മാന്ദ്യവും - കാലാവസ്ഥാമാറ്റത്തെ ഇല്ലാതാക്കാന്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ എന്തു സംഭവിക്കും? നാം കാര്‍ബണ്‍-ചക്ര പരിധി (tipping points) മറികടക്കും. tundra പ്രദേശങ്ങള്‍ ഇല്ലാതാകും. അതിനപ്പുറം “no redemption.” ഈ നൂറ്റാണ്ടിന്റെ അവസാനം ആകുമ്പോഴേക്കും വ്യവസായവത്കരണത്തിന് മുമ്പുള്ളതിന്റെ മൂന്നിരട്ടിയോ നാലിരട്ടിയോ ആകും CO2 ന്റെ സാന്ദ്രത. 0.8 മീറ്റര്‍ മുതല്‍ 2.0 മീറ്റര്‍ വരെ സമുദ്ര നിരപ്പ് ഉയരും. 10 കോടി ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടും. ഭൂമിയുടെ മൂന്നിലൊന്ന് പ്രദേശം മരുഭൂമികളായി മാറും. മഞ്ഞ് മലകളുടെ നഷ്ടം 100 കോടി ആളുകള്‍ക്ക് […]
  14. ലോക ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള - 25 സെപ്റ്റംബര്‍ 08 Wall Street ധനസഹായത്തിനെതിരെ പ്രതിഷേധക്കാര്‍ 4:00 p.m ന് Washington ല്‍ Treasury Department ന് മുമ്പില്‍ തടിച്ചുകൂടി. New York ല്‍ Wall Street ന് അടുത്ത് Bowling Green Park ലാണ് അതേസമയത്ത് തന്നെ ആളുകള്‍ സംഘമായെത്തി. അരുണ്‍ ഗുപ്ത (Arun Gupta) എന്ന പത്രപ്രവര്‍ത്തകന്‍ തിങ്കളാഴ്ച്ച അയച്ച email ആല്‍ ആവേശഭരിതരായാണ് ഇന്നത്തെ ഒത്തുചേരലിന്റെ ഒരു കാരണം. ആ email ല്‍ അരുണ്‍ ഗുപ്ത ധനസഹായത്തെ ലോക ചരിത്രത്തിലെ […]
  15. അമേരിക്കയുടെ ധനസഹായ പദ്ധതി - $70000 കോടി ഡോളര്‍ പോരാ എല്ലാ സാമ്പത്തിക സ്ഥാപനങ്ങളേയും രക്ഷപെടുത്താന്‍. ധനസഹായ പദ്ധതി ഒട്ടും തന്നെ transparent അല്ല. ഇവിടെ അവര്‍ പരിഹരിച്ചെന്ന് പറയുന്നതിനെക്കുറിച്ച് പ്രസിഡന്റിന്റേയും മറ്റുള്ളവരുടേയും വാചാടോപം കേട്ടാല്‍ അവര്‍ ജനങ്ങളെ വലിയ രീതിയില്‍ വഞ്ചിക്കുകയാണെന്ന് കാണാം. അതാണ് എന്റെ പ്രധാന വിമര്‍ശനം. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളാണ് കൂടുതല്‍ ദുഖകരം. തകര്‍ന്നടിയുന്ന വാള്‍സ്റ്റ്രീറ്റിനെ സഹായിക്കുമ്പോള്‍ യഥാര്‍ത്ഥ സമ്പദ് വ്യവസ്ഥയിലെ തൊഴിലാളികളേയും കുടുംബങ്ങളേയും സര്‍ക്കാര്‍ സഹായിക്കാന്‍ കൂട്ടാക്കുന്നില്ല. രണ്ട് രാഷ്ട്രീയ പാര്‍ട്ടികളും സാമ്പത്തിക ശക്തികളെയാണ് സഹായിക്കുന്നത്. എന്നാല്‍ […]
  16. റോബര്‍ട്ട് ജോണ്‍സണ്‍ ധനസഹായത്തെക്കുറിച്ച് - House ല്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ട 700000 കോടി ഡോളറിന്റെ ധനസഹായ നിയമം വീണ്ടും പരിഷ്കരിച്ച് അവതരിപ്പിക്കാന് പോകുന്നു. Senate ല്‍ അത് 74 ന് 25 എന്ന വോട്ടില്‍ വിജയിക്കുകയുണ്ടായി. House ലെ 432 സീറ്റിലേക്കും തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാന് പോകുകയാണ്. അതാകാം ജനപ്രിയമല്ലാത്ത ഈ നിയമത്തിനെതിരെ വോട്ട് ചെയ്യാന്‍ ജനപ്രതിനിധികളെ പ്രേരിപ്പിച്ചത്. സെനറ്റില്‍ 100 പേര് മാത്രമേ ഇപ്പോള് തെരഞ്ഞെടുപ്പ് നേരിടുന്നുള്ളു. രണ്ടാമത്തെ പ്രാവശ്യമെങ്കിലും ഈ നിയമം പാസ്സാക്കിയെടുക്കാന് ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും, കൈക്കൂലിക്കാരും(lobbyists), ബാങ്കുകാരും, […]
  17. വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ബര്‍ലിന്‍ ഭിത്തിയുടെ വീഴ്ച്ചയും - University of Chicago യില്‍ നയോമി ക്ലെയിന്‍(Naomi Klein) സംസാരിക്കുന്നു: വായ്പാത്തകര്‍ച്ച ലോകം മുഴുവനുള്ള സാമ്പത്തിക കമ്പോളങ്ങളിലേക്ക് വ്യാപിക്കുകയാണ്. സെപ്റ്റംബറില്‍ 160,000 പേര്‍ക്കാണ് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. സാമ്പത്തിക ഉരുകിയൊലിക്കലില്‍ മൂലം നേരിട്ടുണ്ടായ നഷ്ടത്തെ ഇതില്‍ കൂട്ടിയിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ 70000 കോടി ഡോളറിന്റെ ധനസഹായം നിമിത്തം വാള്‍സ്റ്റ്രീറ്റ് ഇപ്പോള്‍ സുഖമായി ശ്വാസം വലിക്കുന്നുണ്ട്. എന്നാല്‍ അത്ര പെട്ടെന്ന് പഴയ പോലെ ആകില്ല. 2002ല്‍ മില്‍റ്റണ്‍ ഫ്രീഡ്മാന്‍ (Milton Friedman) 90 വയസായ സമയത്ത് പിറന്നാള്‍ ആഘോഷത്തിന് […]
  18. AIG എങ്ങനെയാണ് ധസഹായ പണം ഉപയോഗിച്ചത് - $8500 കോടി ഡോളര്‍ നികുതിദായകരില്‍ നിന്നുള്ള ധനസഹായം കിട്ടിയതിന് ശേഷം AIG അധികാരികള്‍ ആര്‍ഭാട ഒഴിവുകാലം കൊണ്ടാടി. വായ്പാഭീമന്‍ AIGയുടെ അധികാരികളിമായി House Oversight Committee സാമ്പത്തിക തകര്‍ച്ചയുടെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനിടയില്‍ AIG അധികാരികള്‍ ഒരാഴ്ച്ചത്തെ ആര്‍ഭാട ഒഴിവുകാലം കൊണ്ടാടി. നികുതി ദായകരില്‍ നിന്നുള്ള $8500 കോടി ഡോളര്‍ കിട്ടിയതിന് ശേഷമാണ് ഇത്. ആഘോഷത്തിന്റെ മൊത്തം ചിലവ് $440,000 ഡോളറാണ്. മുറിവാടക $200,000 ഡോളര്‍, ആഹാരത്തിന് $150,000 ഡോളര്‍, spa യില്‍ $23,000 ഡോളര്‍ വെച്ച് ചിലവായി. […]
  19. ഓഹരികള്‍ തകരുന്നു - കടപ്രശ്നത്തിന് അമേരിക്ക പരിഹാരമൊന്നും ചെയ്യുന്നില്ല എന്നതാണ് യുറോപ്പ്യരേയും മറ്റ് രാജ്യക്കാരേയും വിഷമിപ്പിക്കുന്ന സംഗതി. കടം കൊടുക്കുന്നവര്‍ക്ക് ധനസഹായം നല്‍കി, പക്ഷേ യഥാര്‍ത്ഥ കടത്തിന്റെ (subprime mortgage debts)കാര്യത്തില്‍ ഒന്നും ചെയ്തില്ല. മാധ്യമങ്ങളൊന്നുമറിയാതെ Federal Reserve കഴിഞ്ഞ കുറേ മാസങ്ങളായി ചവറിന് പകരം $85000 കോടി ഡോളര്‍ കൊടുത്തു. ഇതാണ് Congress ല്‍ ചര്‍ച്ച ചെയ്ത $70000 കോടി ഡോളര്‍. ബാങ്കുകാര്‍ പരസ്പരം കൈമാറിയ securities ന് ധനസഹായം നല്‍കിയപ്പോള്‍ അതിനടിയിലുള്ള യഥാര്‍ത്ഥ subprime debts എഴുതിത്തള്ളിയില്ല. പകരം […]
  20. ട്രഷറി സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ച് - നിയമ വിരുദ്ധം എന്ന ചില ഘടകങ്ങള്‍ ഇവിടുണ്ടെന്ന് നാം കണ്ടെത്തുന്നു. ഒന്നാമതായി, വമ്പന്‍ ബാങ്കുകളുമായും ചില ചെറിയ ബാങ്കുകളുമായും ഉണ്ടാക്കിയ $25000 കോടി ഡോളറിന്റെ ഓഹരി ഇടപാടു കരാറുകള്‍ ധനസഹായ പണമാണ്. ഓഹരിക്ക് പകരം ബാങ്കുകളിലേക്ക് കുത്തിവെച്ച പണമാണിത്. പറയപ്പെടുന്ന credit crunch ഇല്ലാതാക്കി ബാങ്കുകള്‍ വീണ്ടും പണം കടം കൊടുക്കുന്നതിന് വേണ്ടിയാണിത്. ഇതിന് വേണ്ടി എഴുതിയ നിയമം കടം കൊടുക്കുന്നത് പ്രോത്സാഹിപ്പിക്കണം എന്ന് വ്യക്തമായി പറയുന്നുണ്ട്. ലക്ഷ്യത്തില്‍ നിന്ന് മാറി പണം മാനേജര്‍മാര്‍ക്ക് ബോണസ്, ഡിവിഡന്റ്, […]
  21. അമേരിക്കക്ക് പുതിയ സാമ്പത്തിക സംഘം - New York Federal Reserve Bank പ്രസിഡന്റായ തിമോത്തി ഗൈത്നറെ (Timothy Geithner) ട്രഷറി സെക്രട്ടറിയായി ഒബാമ നിയോഗിച്ചു. ക്ലിന്റണിന്റെ കാലത്തെ ട്രഷറി സെക്രട്ടറിയായ ലോറന്‍സ് സമ്മേര്‍സ് (Lawrence Summers) വൈറ്റ് ഹൌസിലെ National Economic Council ന്റെ ഡയറക്റ്ററുമായി. ഉദാരവത്കരണ തത്വചിന്തയാണ് Wall Street തകര്‍ച്ചക്ക് കാരണമായതെന്നും laisse-faire ഇറ്റ് വീഴുന്ന സാമ്പത്തിക ശാസ്ത്രമായിരുന്നു അമേരിക്കയെ കഴിഞ്ഞ 8 വര്‍ഷം നയിച്ചതെന്നും ആയിരുന്നു ഒബാമ തെരഞ്ഞെടുപ്പ് സമയത്ത് നിരന്തരം പറഞ്ഞത്. എന്നാല്‍ അത് സത്യത്തില്‍ 8 […]
  22. ജയിംസ് ഗാല്‍ബെര്‍ത്ത് ധനസഹായത്തെക്കുറിച്ച് സംസാരിക്കുന്നു - ബാങ്കുകളുടെ കൈവശമുള്ള മോശം ആസ്തികള്‍ വാങ്ങുന്നതിന് ട്രഷറിക്കുള്ള terms എന്താണെന്നുള്ളതാണ് പ്രധാന ചോദ്യം. ഭവന വായ്പ്പയിലടിസ്ഥാനമായ securities ആണ് ഈ ആസ്തികളെല്ലാം. നിയന്ത്രണമില്ലാത്തതും complicity ഉം തട്ടിപ്പും നിറഞ്ഞ അന്തരീക്ഷം നിലനിന്ന ബുഷ് സര്‍ക്കാരിന്റെ കാലത്ത് subprime loans നിന്ന് derive ചെയ്ത securities ആണിത്. ആരും വിശ്വസിക്കാത്ത ആര്‍ക്കും മൂല്യം കണ്ടെത്താനാവാത്ത അത് ഭവനവായ്പ്പാ രംഗത്തെ കവരുകയായിരുന്നു. ഫയലുകളില്‍ എന്താണുള്ളതെന്ന് ആര്‍ക്കും അറിയില്ല. securities ആധാരമാക്കുന്ന ലോണിന്റെ സ്ഥിതിയും ആര്‍ക്കുമറിയില്ല. നികുതി ദായകര്‍ക്ക് വിലയെക്കുറിച്ച് ഒരു […]
  23. അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ച - $78900 കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് അംഗീകരിക്കാനുള്ള വോട്ടെടുപ്പ് Houseലും Senate ലും നടക്കുകയാണ്. ഈ തുക പോരാ എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. എന്നാലും റൂസവെല്‍റ്റ് New Deal പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക രക്ഷാ പാക്കേജാണിത്. ഇതില്‍ $50700 കോടി ഡോളര്‍ ചിലവാക്കനുള്ളതും $28200 കോടി ഡോളര്‍ നികുതി ഇളവുകളുമാണ്. സെനറ്റില്‍ അവതരിപ്പിച്ചതിനേക്കാള്‍ ചിലവ് കുറഞ്ഞ പദ്ധതിയാണ് House ല്‍ അവതരിപ്പിച്ചതെന്ന് പറഞ്ഞ ഡമോക്രാറ്റുകള്‍ ബഹളം വെക്കുന്നു. വിദ്യാഭ്യാസത്തിനായുള്ള ഫണ്ടില്‍ $2000 […]
  24. സാമ്പത്തിക തകര്‍ച്ച - Martin Khor സംസാരിക്കുന്നു: അമേരിക്കയും ലോകബാങ്ക്, നാണയനിധി പോലുള്ള സ്ഥാപനങ്ങളും നമ്മേ പഠിപ്പിച്ച വികസനത്തിന്റെ ഏഷ്യന്‍ മാതൃക മൂലധനത്തിന്റെ നിയന്ത്രണമില്ലാത്ത ഒഴുക്കും കയറ്റുമതിയെ മാത്രം ആശ്രയിക്കുന്നതുമായ ഒന്നാണ്. ഇപ്പോള്‍ ആ മാതൃക തകര്‍ന്നു. കഴിഞ്ഞ വര്‍ഷം നാം അനുഭവിച്ച വില വര്‍ദ്ധനവ്, ഭക്ഷണത്തിന്റെ അപര്യാപ്തത, ഭക്ഷ്യ പ്രതിസന്ധിക്ക് കാരണങ്ങളിലൊന്ന് ഊഹക്കച്ചവടമാണ്. ഇപ്പോള്‍ വില താഴേക്ക് കുതിക്കുകയാണ്. ഭവനരംഗത്തും തൊഴില്‍ രംഗത്തും പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക കമ്പോളം നമുക്കുണ്ട്. അതേ സാമ്പത്തിക കമ്പോളം ഊഹക്കച്ചവടത്തിലൂടെ ആഹാരത്തേയും ബാധിക്കുന്നു. അതുകൊണ്ട് സാമ്പത്തിക […]
  25. നിശബ്ദ സാമ്പത്തിക തകര്‍ച്ച - Dedrick Muhammad സംസാരിക്കുന്നു: 2001 ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ഇതുവരെ രക്ഷപെട്ടിട്ടില്ല. അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. അവരുടെ വരുമാനം കുറയുന്നു. സാമ്പത്തിക തകര്‍ച്ചക്ക് (depression) തുല്യമായ അവസ്ഥയാണിപ്പോള്‍. അവരുടെ തൊഴിലില്ലായ്മ 13% ആണ്. ഭവന ജപ്തി പ്രശ്നം ആഫ്രിക്കന്‍ അമേരിക്കന്‍കാരും ലാറ്റിനോ അമേരിക്കന്‍കാരും ആണ് അനുഭവിക്കുന്നത്. ഈ സമൂഹമാണ് ബാങ്കുകളുടെ predatory lending ന് വിധേയമായത്. ഒരു ദേശീയ പ്രശ്നമാണ് നാം നേരിടുന്നത്. അദ്ധ്വാന വര്‍ഗ്ഗം നേരിടുന്ന ഈ പ്രശ്നം തൊലിക്ക് നിറമുള്ള […]
  26. ധനസഹായ നിയമങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച് - Nomi Prins, Robert Johnson സംസാരിക്കുന്നു: സോ‍ഷ്യലിസം എന്നത് അമേരിക്കയില്‍ അപകടകരമായ വാക്കാണ്. Stuart Ewen, Social History of Spin എന്ന പുസ്തകം എഴുതുമ്പോഴും അത് സംഭവിച്ചു. പണം നല്‍കിയ ജനം അപകടകാരികളാണ് എന്ന് പറഞ്ഞ് ജനത്തെ പേടിപ്പിക്കുകയാണിപ്പോള്‍ അവര്‍ ചെയ്യുന്നത്. അതായത് നികുതിദായകര്‍ക്ക് ബാങ്ക് പ്രവര്‍ത്തിപ്പിക്കാനാവില്ല എന്ന്. സത്യത്തില്‍ അവരാണ് ഇപ്പോള്‍ അങ്ങനെ ചെയ്യുന്നത്. ധനസഹായം നല്‍കിയ പൌരന്‍മാര്‍ നികുതിദായകരാണ്, അവരല്ല ഇപ്പോഴുള്ള stockholders ആണ് എല്ലാ പ്രശ്നങ്ങളുമുണ്ടാക്കിയത്. ബാങ്കുകളെ തരംതിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. […]
  27. ബാങ്ക് മുതലാളിമാരെ രക്ഷിച്ച് ബാങ്കിനെ രക്ഷിക്കുന്നത് - ജോസഫ് സ്റ്റിഗ്‌ലിറ്റ്സ്(Joseph Stiglitz) സംസാരിക്കുന്നു: ബാങ്കുകളെ എന്തു ചെയ്യും എന്നത് മിക്ക അമേരിക്കക്കാരുടെ മനസിലുള്ള ചോദ്യമാണ്. ബാങ്കുകള്‍ തങ്ങളുടെ നികുതിപ്പണം കൈക്കലാക്കി എന്നും അത് തെറ്റായി ചിലവാക്കി എന്നുമുള്ള ജനത്തിന്റെ ദേഷം ഒബാമ മനസിലാക്കുന്നുണ്ട്. പക്ഷെ അതിന് എന്ത് ചെയ്യാം എന്നതിന് വ്യക്തമായ ധാരണയൊന്നും അദ്ദേഹത്തിനില്ല. ഒബാമ ബാങ്കുകളെ ഉത്തരവാദിത്തമുള്ളവരാക്കുന്നുണ്ടോ? ഇതുവരെ ഇല്ല. താഴെപ്പറയുന്നതാണ് അടിസ്ഥാന പ്രശ്നം. കടം കൊടുക്കുന്നത് പുനരാരംഭിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. ബാങ്കുകള്‍ക്ക് കൊടുത്ത $70000 കോടി ഡോളര്‍ അങ്ങനെ ചെയ്യാതെ പുതിയ […]
  28. “ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം തിരികെ വേണം” പ്രതിഷേധക്കാര്‍ സമ്മേഴ്സിനോട് - വൈറ്റ് ഹൌസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി സമ്മേഴ്സ് (Larry Summers) ന്റെ പ്രസംഗത്തെ പകയോടെ പ്രതിഷേധക്കാര്‍ തടസപ്പെടുത്തി. കഴിഞ്ഞ വര്‍ഷം പ്രഭാഷണ ഫീസായി സര്‍ക്കാര്‍ ധനസഹായം ലഭിച്ച സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് അദ്ദേഹം $27 ലക്ഷം ഡോളര്‍ ആണ് വാങ്ങിയത്. കൂടാതെ D.E. Shaw യുടെ hedge fund ന് വേണ്ടി ആഴ്‍ച്ചയില്‍ ഒരു ദിവസം ജോലിചെയ്യുന്നതിന് $50 ലക്ഷത്തിലധികം ഡോളര്‍ വേതനമായി വാങ്ങി. Economic Club ല്‍ പ്രഭാഷണത്തിനായി എത്തിയ അദ്ദേഹത്തിനെതിരെ സദസില്‍ നിന്ന് […]
  29. ആഗോള സാമ്പത്തിക തകര്‍ച്ച, ആരോഗ്യപരിപാലനം, അമേരിക്കന്‍ വിദേശകാര്യ നയം, അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധ പ്രതിഷേധം - നോം ചോംസ്കി സംസാരിക്കുന്നു: G20 സമ്മേളനത്തെക്കുറിച്ച് സമ്മേളനത്തിന് ഒരു ദിവസം മുമ്പുള്ള Financial Times ല്‍ വന്ന ലേഖനത്തിന്റെ പ്രധാന ലക്ഷ്യം എന്നത് G20 സമ്മേളനം ഐക്യത്തിന്റേയും യോജിപ്പിന്റേതുമാണെന്ന ചിത്രം പ്രദര്‍ശിപ്പിക്കയാണ് അത് നോക്കിയാല്‍ കാണാം. നിങ്ങള്‍ എന്ത് ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമല്ല. എന്നാല്‍ എല്ലാവരും ഒറ്റക്കെട്ടാണ് വരുത്തിത്തീര്‍ക്കുകയാണ് പ്രധാനം. ഇതിനെക്കുറിച്ച് രണ്ടഭിപ്രായമുണ്ട്. എന്നാലും എല്ലാവരും ഒറ്റക്കെട്ടാണ് എന്ന് വരുത്തിത്തീര്‍ക്കണം. അതാണ് സംഭവിച്ചത്.
  30. എന്ത് പ്രശ്നം? ഞങ്ങടെ വഴിയില്‍ നിന്ന് മാറടാ - സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന് ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളില്‍ പുതിയതാണ് നികുതി മാറ്റങ്ങള്‍. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ മോശം അവസ്ഥ വ്യക്തമാക്കുന്നതാണ് പുതിയ സംഖ്യകള്‍. സാമ്പത്തിക തകര്‍ച്ചയുടെ സമയത്ത് അന്താരാഷ്ട്ര ബാങ്കുകള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും $4.1 ട്രില്ല്യാണ്‍ ഡോളര്‍ നഷ്ടപ്പെട്ടു എന്ന് അന്താരാഷ്ട്ര നാണയ നിധി(IMF) പറഞ്ഞു. അതില്‍ $2.7 ട്രില്ല്യാണ്‍ ഡോളര്‍ നഷ്ടം അമേരിക്കയിലാണ് സംഭവിച്ചത്. ‌വാള്‍സ്ട്രീറ്റിന് വേണ്ടി അമേരിക്കന്‍ നികുതിദായകര്‍ കൊടുക്കേണ്ടിവരുന്ന വില അന്താരാഷ്ട്ര നാണയ നിധി കണക്കാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടതിനേക്കാള്‍ […]
  31. നിങ്ങളെ രക്ഷപെടുത്തി, ഞങ്ങളെ വിറ്റൂ - വെല്‍സ് ഫാര്‍ഗോ (Wells Fargo) ഫാക്റ്ററികളെ ഇല്ലാതാക്കുന്നത് തടയാനായി ഷിക്കാഗോയിലെ വസ്ത്ര കമ്പനിയായ Hart Schaffner & Marx (Hartmarx) ലെ ആയിരത്തിനടുത്ത് വരുന്ന തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരം നടത്താം എന്ന തീരുമാനം വോട്ടെടുപ്പോടെ സ്വീകരിച്ചു. മുതലാളിക്ക് ഫാക്റ്ററി അടച്ചുപൂട്ടാനായി മൂന്നുദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന ഉത്തരവ് എതിര്‍ക്കാനായി ഡിസംബറില്‍ Republic Windows and Doors ന്റെ ഷിക്കാഗോയിലെ ഫാക്റ്ററി ജോലിക്കാര്‍ കൈയ്യേറി. കൈയ്യേറി ആറ് ദിവസം കഴിഞ്ഞ് പുതിയ മാനേജ്മെന്റിന്റെ കീഴില്‍ ഫാക്റ്ററി തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള കരാറില്‍ […]
  32. വാഹനവ്യവസായത്തെ ദേശസാല്‍ക്കരിച്ചു - വാഹന ഭീമന്‍ General Motors ഇന്നലെ Chapter 11 ഫയല്‍ ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പാപ്പരാകലിലൊന്നായിരുന്നു അത്. മിഷിഗണിലെ 7 എണ്ണം ഉള്‍പ്പടെ 14 ഫാക്റ്ററികള്‍ കൂടി അടച്ചുപൂട്ടും എന്ന് അതിന് ശേഷം GM പറഞ്ഞു. 21,000 പേര്‍ക്ക് തൊഴില്‍ ഇല്ലാതാകും. 2,000 കാര്‍ ഡീലര്‍മാരും അടച്ചുപൂട്ടും. പിന്നീട് GM ന് അമേരിക്കയില്‍ അവശേഷിക്കുന്നത് 40,000 ജോലിക്കാരാണ്. 1970 കളിലുണ്ടായിരുന്ന 4 ലക്ഷം തൊഴിലാളികളുടെ പത്തിലൊന്ന് മാത്രം. ഒരിക്കല്‍ ലോകത്തെ ഏറ്റവും വലിയ കാര്‍ […]
  33. CHANGE കൊണ്ട് ഒബാമ ഉദ്ദേശിച്ചതെന്ത് - അപകടം പിടിച്ച subprime ലോണുകള്‍ നല്‍കി ഭവന വായ്പ്പാ പ്രതിസന്ധി തീഷ്ണമാക്കിയ lenders ഇപ്പോള്‍ സര്‍ക്കാര്‍ കടംവാങ്ങിയവര്‍ക്ക് നല്‍കുന്ന $2100 കോടി ഡോളറിന്റ ധനസഹായം വാങ്ങാന്‍ ക്യൂ നില്‍ക്കുകയാണ്. Making Home Affordable പദ്ധതിയില്‍ പങ്കെടുത്ത 25 പേരില്‍ 21 പേരും subprime ലോണുകള്‍ സൃഷ്ടിച്ചവരോ അത് പരിപാലിച്ചവരോ ആണ്. സര്‍ക്കാര്‍ കൊണ്ടുവന്ന $7500 കോടി ഡോളറിന്റെ Home Affordable Modification Program(HAMP) ആണ് ധനസഹായം നല്‍കുന്നത്. ജപ്തി ഒഴുവാക്കന്‍ നികുതിദായകരുടെ പണം കടം നല്‍കിയവര്‍ക്ക് കൊടുത്ത് […]
  34. വെല്‍സ് ഫാര്‍ഗോയുടെ മുമ്പത്തേ ഉദ്യോഗസ്ഥ ഇപ്പോള്‍ വീട് ജപ്തിക്കെതിരെ പ്രവര്‍ത്തിക്കുന്നു - ഏറ്റവും മുകളിലത്തെ പത്ത് subprime lenders ലെ ഒരു ബാങ്കാണ് വെല്‍സ് ഫാര്‍ഗോ(Wells Fargo). Home Affordable Modification Program വഴി സര്‍ക്കാരിന്റെ ധനസഹായം കിട്ടിയ ഏറ്റവും മുകളിലത്തെ പത്ത് ബാങ്കുകളിലൊന്ന് അവരാണ്. ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് അന്യായവും തെറ്റിധാരണാപരവുമായ കടംകൊടുക്കല്‍ രീതി നടത്തി എന്ന കേസ് അധികവും വരുന്നത് ഇവര്‍ക്കെതിരയാണ്. “reverse red-lining” എന്നാണതിനെ വിളിക്കുന്നത്. ബാള്‍ടിമോര്‍, മേരീലാന്റ് പ്രദേശത്തെ കറുത്തവംശജര്‍ എടുത്തിരുന്ന subprime വായ്പകളുടെ പലിശ വര്‍ദ്ധിപ്പിക്കാനുള്ള ഒരു കൂട്ടം തട്ടിപ്പ് രീതികള്‍ നടപ്പാക്കുകയും അതിനാല്‍ […]
  35. ഡീ-റെഗുലേഷന്‍, എത്ര മനോഹരമായ പദം - പക്ഷേ ഡീ-റെഗുലേഷന്റേയും “സ്വതന്ത്ര*” കമ്പോളത്തിന്റേയും ഗുരു അലന്‍ ഗ്രീന്‍സ്പാന്‍ പറയുന്നത് കേള്‍ക്കൂ. അദ്ദേഹം ആരെന്നുള്ളതിന്റെ ഒരു മുഖവുര സെനറ്റര്‍ ഹെന്‍റി വാക്സ്‌മന്‍ ആദ്യം നല്‍കുന്നുണ്ട്. സെനറ്റര്‍ സാന്‍ഡേര്‍സ് സ്വയം പറയുന്നത് അദ്ദേഹം ഒരു ജനാധിപത്യ സോഷ്യലിസ്റ്റാണെന്നാണ്. ഹേ, സോഷ്യലിസമോ? അത് നമുക്ക് വേണ്ട. അദ്ദേഹത്തെ അവഗണിച്ചേക്ക്. പക്ഷേ അദ്ദേഹം ചില ഡാറ്റകള്‍ അവതരിപ്പിക്കുന്നുണ്ട്. അത് പ്രസക്തമാണ്. * സ്വതന്ത്ര കമ്പോളം എന്ന ഒന്ന് നിലനില്‍ക്കുന്നില്ല. അധികാരികള്‍ അവര്‍ക്കനുയോജ്യമായ നിയമങ്ങളുണ്ടാക്കുന്ന എകപക്ഷീയ കമ്പോളത്തെയാണ് സ്വതന്ത്ര കമ്പോളം എന്ന് അവര്‍ […]
  36. ഉരുകി ഒലിക്കലിനുള്ളില്‍ - Inside the Meltdown ANNOUNCER: On September 18th, 2008, the secretary of the Treasury, Henry Paulson, and the chairman of the Federal Reserve, Ben Bernanke, arrived for an emergency meeting at the Capitol. JOE NOCERA, The New York Times: On Thursday, late afternoon, they go to Nancy Pelosi’s office and there’s a meeting of the senior […]
  37. മുന്നറീപ്പ് - ഇത് പുതിയ കാര്യമൊന്നുമല്ല. 150 വര്‍ഷങ്ങള്‍ക്ക് മുമ്പേ ആളുകള്‍ ഈ വ്യവസ്ഥയുടെ പ്രശ്നങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. The Warning ANNOUNCER: Tonight on FRONTLINE, long before the economic meltdown, the story of one woman who tried to warn about the threat to the financial system. MANUEL ROIG-FRANZIA, The Washington Post: She saw something that people either had not seen or refused […]
  38. ഒരു ബാങ്ക് പൊളിക്കുന്നതിനെക്കുറിച്ച് - Breaking the Bank ANNOUNCER: Tonight on FRONTLINE-HUGH McCOLL, Jr., Former CEO, Bank of America: You’re either growing or dying. So we grew. ANNOUNCER: They created the largest bank in America. ANDREW ROSS SORKIN, The New York Times: He wants to give the middle finger to New York and to Wall Street. CHARLES DUHIGG, The New […]
  39. സാമ്പത്തിക തകര്‍ച്ച 20 മിനിട്ടില്‍ - Matt Taibbi talking: ഈ ബാങ്കുകാരെ ജപ്തി ചെയ്ത് ജയിലിലടക്കുക. മാധ്യമങ്ങളെ വിശ്വസിക്കാതെ എല്ലാക്കാര്യത്തിലും അറിവ് നേടി പക്ഷ ഭേദമില്ലാതെ സ്വതന്ത്രമായി സ്വയം തീരുമാനം എടുക്കുന്ന പൌരനാകുക എന്നത് മാത്രമാണ് പരിഹാരം. Securitization and collateral debt obligation CDO and CMO Bank gave mortgage. 99.9% of the time the bank will have some amount of money from the mortgage. That is called AAA rated securities. […]
  40. സാമ്പത്തിക ബോംബ് -
  41. നിങ്ങള്‍ക്ക് അല്‍പ്പം പോലും സാമാന്യ ബുദ്ധിയില്ലേ? - റിച്ചാര്‍ഡ് വുള്‍ഫ് (Richard D. Wolff) സംസാരിക്കുന്നു:
  42. വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ലോകകമ്പോളവും - Federal Reserve അധിപന്‍ ബെന്‍ ബര്‍ണാങ്കി(Ben Bernanke) പലിശ കുറക്കുമെന്ന് പറഞ്ഞിട്ടും ആഗോള കമ്പോളം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ചരിത്രപരമായ മാനമുള്ളതാണ് ഈ തകര്‍ച്ചയെന്ന് ബര്‍ണാങ്കി അഭിപ്രായപ്പെട്ടു. ബ്രിട്ടണ്‍ അവരുടെ ബാങ്കുകള്‍ക്ക് രക്ഷാ പാക്കേജ് തയ്യാറാക്കുമ്പോള്‍ International Monetary Fund ആഗോളതലത്തില്‍ ഏകോപിക്കപ്പെട്ട നയ-പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടു. അവര്‍ കണക്കാക്കിയതനുസരിച്ച് credit നഷ്ടം $1.4 ട്രില്യണ്‍ ഡോളറാണ്. യൂറോപ്പിലേയും ഏഷ്യയിലേയും കച്ചവട മാന്ദ്യത്തേത്തുടര്‍ന്ന് വാള്‍സ്റ്റ്രീറ്റില്‍ വലിയ വിറ്റഴിക്കല്‍ നടക്കുകയാണ്. ചൊവ്വാഴ്ച്ചമാത്രം Dow Jones 500 പോയിന്റ് താഴ്ന്നു. ലണ്ടന്‍, ഫ്രാന്‍സ്, […]
  43. ഗ്ലീന്‍സ്പാനിന്റെ പിശകിന്റെ ഫലം -
  44. ജയിലില്‍ പോകാനാവാത്ത വിധം വമ്പന്‍മാര്‍ -
  45. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ജനപ്രതിനിധികള്‍ തങ്ങളുടെ ആസ്തികള്‍ നീക്കി - Washington Post പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് 34 അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നത അധികാരികളുമായി സംസാരിച്ച ശേഷം തങ്ങളുടെ ആസ്തികള്‍ നീക്കി. ജനുവരി 2008 ന് അന്നത്തെ House Minority Leader ആയിരുന്ന John Boehner ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് $100,000 ഡോളര്‍ സുരക്ഷിതമായ മറ്റൊരു മ്യൂച്വല്‍ ഫണ്ടിലേക്ക് നീക്കി. അത് ബുഷ് സര്‍ക്കാര്‍ $15 കോടി ഡോളറിന്റെ ഒരു ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു.
  46. AIG യുടെ മുമ്പത്തെ തലവന്‍ കേസില്‍ നിന്ന് കിടിലിമായി രക്ഷപെട്ടു - 2008 ലെ രക്ഷപെടുത്തല്‍ നടപടിയെക്കുറിച്ചുള്ള കേസില്‍ ഇന്‍ഷുറന്‍സ് ഭീമന്‍ AIG യുടെ മുമ്പത്തെ തലവന്‍ സര്‍ക്കാരിനെതിരെ ഉജ്വല വിജയം നേടി. രക്ഷപെടുത്തല്‍ നടപടി നിക്ഷേപകരെ shortchange ചെയ്തു എന്നും അവരുടെ Fifth Amendment Rights ലംഘിച്ചെന്നും Hank Greenberg കോടതിയില്‍ പറഞ്ഞു. ജഡ്ജി ഗ്രീന്‍ബര്‍ഗ്ഗിന്റെ പക്ഷം ചേരുകയും അയാള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തില്ല. New York Times ഈ വിധിയെ “stunning” ruling എന്നാണ് വിശേഷിപ്പിച്ചത്. സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ സങ്കീര്‍ണ്ണമായ സാമ്പത്തിക ഉപകരണങ്ങള്‍ നിര്‍മ്മിച്ചതിന് […]
  47. ഗ്രീക്ക് കടം പ്രശ്നം -
  48. സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുള്ള ലേഖനങ്ങള്‍ - ബാങ്കുകള്‍ ലയിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് എന്ത് ഗുണം കിട്ടും? നിക്ഷേപത്തിന് പലിശ കൂടുതല്‍ കിട്ടുമോ? ലോണിന് പലിശ ഇളവ് കിട്ടുമോ? ഇത് രണ്ടും കിട്ടും. പക്ഷേ അത് നമുക്കല്ല, അദാനിക്കും മാല്യക്കും മറ്റുമായിരിക്കും. ഇത് ബാങ്ക് ജോലിക്കാരുടെ മാത്രം പ്രശ്നമല്ല. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും പ്രശ്നമാണ്. നമ്മുടെ സാമ്പത്തിക നയം തീരുമാനിക്കുന്നത്. നാം ആകാണം. അതിന് നമുക്കൊരു ബാങ്ക് ഉപഭോക്തൃ പ്രസ്ഥാനം വേണം. ബാങ്ക് ജോലിക്കാരോടുള്ള വെറുപ്പിന്റെ പേരില്‍ നമ്മുടെ ബാങ്കും നമ്മുടെ പണവും ഉത്തരേന്ത്യന്‍ മുതലാളിമാര്‍ക്ക് വാതുവെക്കാനുള്ളതല്ല. പൊതുമേഖലാ ബാങ്ക് ലയനം അപകടകരം. പ്രതിഷേധിക്കുക. കൂടുതല്‍ സാമ്പത്തിക ലേഖനങ്ങള്‍ കാണുക -
  49. നമ്മുടെ പണം കൊണ്ട് ചൂത് കളിക്കേണ്ട - നമ്മുടെ രാജ്യവും സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന നയങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സൂക്ഷിക്കുക
  50. ആഗോള സാമ്പത്തിക മാന്ദ്യം കുറഞ്ഞത് 2.6 ലക്ഷം ക്യാന്‍സര്‍ മരണങ്ങളുണ്ടാക്കി - 2008-10 കാലത്തെ സാമ്പത്തിക തകര്‍ച്ചയും അതിന്റെ ഭാഗമായി ഉയര്‍ന്ന തൊഴിലില്ലായ്മയും 2.6 ലക്ഷത്തിലധികം ക്യാന്‍സര്‍ മരണങ്ങള്‍ Organization for Economic Development (OECD) രാജ്യങ്ങളിലുണ്ടാക്കി എന്ന് Harvard T.H. Chan School of Public Health, Imperial College London, Oxford University എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. universal health coverage (UHC) പദ്ധതിയുള്ള രാജ്യങ്ങളില്‍ ക്യാന്‍സര്‍ മൂലമുണ്ടായ അധിക ഭാരം പരിഹരിക്കപ്പെട്ടു. പഠനം നടന്ന കാലയളില്‍ അത്തരം രാജ്യങ്ങളില്‍ പൊതുജനാരോഗ്യത്തിനുള്ള ചിലവാക്കല്‍ വര്‍ദ്ധിച്ചു. […]

551 സാമ്പത്തിക ലേഖനങ്ങള്‍.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )