ജൂലൈ 10 ന് മദ്ധ്യ ചൈനയിലെ Henan പ്രദേശത്തന്റെ തലസ്ഥാനമായ Zhengzhou യിൽ പ്രതിഷേധം ഉണ്ടായി. ധാരാളം ഗ്രാമീണ ബാങ്കിലെ സാമ്പത്തിക വിവാദങ്ങളെക്കുറിച്ച് ഗ്രീമീണ ബാങ്കിലെ ആയിരക്കണക്കിന് നിക്ഷേപകർ പരാതി കൊടുത്തു. പ്രതിഷേധ ജാഥയെ പോലീസ് തടഞ്ഞു. പ്രതിഷേധക്കാരെ തിരിച്ചറിയാൻ കഴിയാത്ത യൂണീഫോം ധരിച്ച ഗുണ്ടകൾ മർദ്ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. അങ്ങനെയാണ് ഹെനാൻ പ്രദേശത്തെ ഗ്രാമീണ ബാങ്കുകളിലെ പ്രശ്നം പുറത്ത് അറിഞ്ഞത്. ഏപ്രിലിലോടെ നിക്ഷേപകർക്ക് പണം പിൻവലിക്കാനാകില്ല എന്ന് ഹെനാൻ പ്രവശ്യയിലെ ധാരാളം അത്തരം ബാങ്കുകൾ … Continue reading ഹെനാൻ ഗ്രാമീണ ബാങ്കിലെ വിവാദം ചൈനയിലെ വലിയ സാമൂഹ്യ സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു
വിഭാഗം: സാമ്പത്തികശാസ്ത്രം
ബ്രാന്റല്ലാത്ത, പാക്ക് ചെയ്യാത്ത ആഹാര സാധനങ്ങളുടെ മേലുള്ള 5% GST ക്ക് എതിരെ നെല്ല് കുത്തുന്നവർ ഏക ദിന സമരം നടത്തി
ബ്രാന്റല്ലാത്ത, പാക്ക് ചെയ്യാത്ത ആഹാര സാധനങ്ങളുടെ Goods and Service Tax (GST) ഒഴുവാക്കൽ റദ്ദാക്കാനായ നയത്തിനെതിരെ കർണാടകയിലെ നെല്ല് കുത്തുകയും പൊടിക്കുകയും ചെയ്യുന്നവർ ഏക ദിന സമരം നടത്തി. നികുതി ഒഴുവാക്കിയില്ലെങ്കിൽ അനിശ്ചിത കാല സമരം മില്ലുകാർ നടത്തുമെന്ന് അവർ മുന്നറീപ്പ് നൽകുന്നു. ഈ സാധനങ്ങൾക്ക് 5% നികുതി ഈടാക്കാനുള്ള പദ്ധതിയാണ് 42ാം GST Council കൊണ്ടുവന്നത്. GSTക്ക് മുമ്പുണ്ടായിരുന്ന സംവിധാനത്തിൽ ഇവയെ GST, വിൽപ്പന നികുതി, value-added tax (VAT) എന്നിവയിൽ നിന്ന് ഒഴുവാക്കിയിരുന്നു. … Continue reading ബ്രാന്റല്ലാത്ത, പാക്ക് ചെയ്യാത്ത ആഹാര സാധനങ്ങളുടെ മേലുള്ള 5% GST ക്ക് എതിരെ നെല്ല് കുത്തുന്നവർ ഏക ദിന സമരം നടത്തി
ഫോസിലിന്ധന വ്യവസായത്തിന് ഒരു മിനിട്ടിൽ $1.1 കോടി ഡോളർ വീതം സബ്സിഡി കിട്ടുന്നു
അന്താരാഷ്ട്ര നാണയ നിധി നടത്തിയ വിശകലനം അനുസരിച്ച് ഫോസിലിന്ധന വ്യവസായത്തിന് ഒരു മിനിട്ടിൽ $1.1 കോടി ഡോളർ വീതിം സബ്സിഡി കിട്ടുന്നു. 2020 ൽ കൽക്കരി, എണ്ണ, പ്രകൃതി വാതകം. എന്നിവയുടെ ഉത്പാദനത്തിനും കത്തിക്കലിനും $5.9 ലക്ഷം കോടി ഡോളറാണ് സബ്സിഡി കൊടുക്കുന്നത്. പൂർണ്ണ ലഭ്യതയും പരിസ്ഥിതി വിലയും പ്രതിഫലിപ്പിക്കുന്ന വിലയിടൽ ഒരു രാജ്യത്തും നടക്കുന്നില്ല. കാലാവസ്ഥാ പ്രശ്നത്തിന്റെ “തീയിൽ എണ്ണ ഒഴിക്കുന്നത്” പോലെയാണ് ഈ സബ്സിഡികൾ. അതേ സമയം അടിയന്തിരമായി കാർബണിന്റെ ഉദ്വമനം കുറക്കുകയാണ് വേണ്ടതെന്നും … Continue reading ഫോസിലിന്ധന വ്യവസായത്തിന് ഒരു മിനിട്ടിൽ $1.1 കോടി ഡോളർ വീതം സബ്സിഡി കിട്ടുന്നു
ഈ വർഷം മരുന്നുകളുടെ വില വമ്പൻ മരുന്ന് 1,186 മടങ്ങ് വർദ്ധിപ്പിച്ചു
അമേരിക്കയിലെ മരുന്ന് വ്യവസായം രോഗികളുടെ ചിലവ് വർദ്ധിപ്പിക്കാനുള്ള പരിമിതിയില്ലാത്ത അവരുടെ ശക്തി ഈ മാസവും പ്രയോഗിച്ചു. മരുന്നുകളുടെ നിയന്ത്രണ വിധേയമല്ലാത്ത വില നിയന്ത്രിക്കാനുള്ള ഒരു ചെറിയ കരാർ സെനറ്റിലെ ഡമോക്രാറ്റുകൾ കൊണ്ടുവരുന്നതിനിടക്കാണ് ഇത്. അത് കാരണം ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ മരുന്നിന് റേഷൻ നടപ്പാക്കുകയോ പൂർണ്ണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നു. അമേരിക്കയിലെ മരുന്നു കമ്പനികൾ മരുന്നിന്റെ വില ഈ വർഷം 1,186 മടങ്ങ് വർദ്ധിപ്പിച്ചു എന്ന് Patients for Affordable Drugs പ്രസിദ്ധപ്പെടുത്തിയ പുതിയ റിപ്പോർട്ട് കണക്കാക്കുന്നു. ഇപ്പോൾ … Continue reading ഈ വർഷം മരുന്നുകളുടെ വില വമ്പൻ മരുന്ന് 1,186 മടങ്ങ് വർദ്ധിപ്പിച്ചു
രക്ത ബാറ്ററികളും ബാലവേലയും
[ ഫോസിലിന്ധനങ്ങളുടെ കാര്യത്തിലും രക്തം അനീതിയും ഇപ്പോഴുമുണ്ട്. മദ്ധ്യപൂർവ്വേഷ്യയിൽ നടക്കുന്ന രക്തച്ചൊരിച്ചിലിന്റെ കാരണം രക്ത എണ്ണയാണ്. ആഫ്രിക്കയിലും തെക്കെ അമേരിക്കയിലും ഫോസിലിന്ധന കമ്പനികൾ നേരിട്ട് നടത്തുന്ന കൊലപാതകങ്ങളും കുറവല്ല. എന്നാലും അത് കാലാവസ്ഥാമാറ്റവും രോഗങ്ങളും ഉണ്ടാക്കുന്നു. പീഡനങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും പരിഹാരം ഫോസിനിധനമല്ല. പീഡനങ്ങളും രക്തച്ചൊരിച്ചിലുകളും നിലനിർത്തിക്കൊണ്ട് കാലാവസ്ഥാ മാറ്റം തടയാനുള്ള ശ്രമം ആണ് വൈദ്യുതി വാഹനങ്ങൾ തരുന്നത്. പിന്നെ നിങ്ങൾ ബോധപൂർവ്വം സംഘം ചേർന്ന് പരിശ്രമിച്ചാൽ വൈദ്യുതി വാഹന കമ്പനിളെ കൊണ്ട് പീഡനങ്ങളും രക്തച്ചൊരിച്ചിലുകളും ഇല്ലാതാക്കാനാകും. വ്യക്തിപരമായി … Continue reading രക്ത ബാറ്ററികളും ബാലവേലയും
വിദ്യാർത്ഥി വായ്പ ഇളവ് അപകടത്തിൽ
ബൈഡൻ സർക്കാരിന്റെ വിദ്യാർത്ഥി വായ്പ ഇളവ് പദ്ധതിയെ വെല്ലുവിളിക്കുന്ന കേസിൽ അമേരിക്കയിലെ സുപ്രീംകോടതി വാദം കേട്ടു. $20,000 ഡോളർ വരെ വായ്പ ഇളവ് നൽകുന്നതായിരുന്നു ആ പദ്ധതി. "ഈ കേസുകൾ കൃത്രിമമാണ്. വലതുപക്ഷ ശതകോടീശ്വരൻമാർ പിൻതുണക്കുന്ന കേസുകളാണിവ. സർക്കാരിൽ നിന്ന് കിട്ടിയ ധനസഹായം പണക്കാരായ ആളുകൾ സന്തോഷത്തോടെ സ്വീകരിച്ചു. അവരുടെ വായ്പകൾ എഴുതിത്തള്ളുന്നതിനോ സർക്കാരിൽ നിന്ന് ധനസഹായം കിട്ടുന്നതോ പ്രശ്നമല്ല. എന്നാൽ ഞങ്ങളുടേതോ? ഒരാൾക്ക് ബാങ്കിനോട് ബാധ്യത വരുകയാണെങ്കിൽ അത് അയാളുടെ പ്രശ്നമാണ്. എന്നാൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് … Continue reading വിദ്യാർത്ഥി വായ്പ ഇളവ് അപകടത്തിൽ
അമേരിക്കയിലെ കുടിയേറ്റക്കാരുടെ കുട്ടികൾ പ്രമുഖ ബ്രാന്റുകൾക്ക് വേണ്ടി ക്രൂരമായ ജോലികൾ ചെയ്യുന്നു
കൂടുതലും മദ്ധ്യ അമേരിക്കയിൽ നിന്നുള്ള കൂടെയാരുമില്ലാത്ത 100ൽ അധികം കുടിയേറ്റ കുട്ടിൾ വലിയ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുൾപ്പടെയുള്ള കഠിനമായ, മിക്കപ്പോഴും അപകടകരമായ തൊഴിൽ അവസ്ഥകളിൽ പണിയെടുക്കുന്നു. കൂടുതൽ സമയം പണിയെടുക്കുകയും രാത്രി വൈകിയുള്ള ഷിഫ്റ്റുകളിലും അവർ പണിയെടുത്ത് പ്രമുഖ ബ്രാന്റുകൾക്കും Hearthside Food Solutions പോലുള്ള കച്ചവടക്കാർക്കും വേണ്ടിയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. അവരാണ് Cheerios, Fruit of the Loom, Whole Foods, Target, Walmart, J.Crew, Frito-Lay, Ben & Jerry’s പോലുള്ള ഉൽപ്പന്നളുണ്ടാക്കുന്നത്. ഹോട്ടലുകൾ, slaughterhouses, … Continue reading അമേരിക്കയിലെ കുടിയേറ്റക്കാരുടെ കുട്ടികൾ പ്രമുഖ ബ്രാന്റുകൾക്ക് വേണ്ടി ക്രൂരമായ ജോലികൾ ചെയ്യുന്നു
ബാലവേലാ-നിയമങ്ങൾക്ക് മേലെ ആക്രമണം
“പരിഷ്കൃത രാജ്യങ്ങളെല്ലാം ഒരു പോലെ സമ്മതിക്കുന്ന ഏക കാര്യം അകാലത്തേയും അമിതമായതും ആയ ബാലവേലയുടെ തിന്മയാണ്.” കൊച്ചു കുട്ടികളെ ജോലി ഉപയോഗിക്കണോ എന്ന് അമേരിക്ക ഉഗ്രമായി തർക്കിച്ച സമയത്ത് അങ്ങനെയാണ് അമേരിക്കയുടെ സുപ്രീം കോടതി ജഡ്ജി Oliver Wendell Holmes, Jr., 1918 ൽ പറഞ്ഞത്. ഒരു നൂറ്റാണ്ടിന് ശേഷം ആ തർക്കം വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. meatpacking പോലുള്ള കുപ്രസിദ്ധമായി അപകടകരമായ വ്യവസായങ്ങളിൽ പോലും minors ന് വേണ്ടിയുള്ള തൊഴിലാളി സംരക്ഷണ നിയമങ്ങൾ അടുത്ത മാസങ്ങളിൽ … Continue reading ബാലവേലാ-നിയമങ്ങൾക്ക് മേലെ ആക്രമണം
അറ്റലാന്റ അടിയന്തിര ജല തിളപ്പിക്കൽ ഉത്തരവിൽ
വെള്ളിയാഴ്ച മുതൽ അറ്റലാന്റയിലെ ധാരാളം താമസക്കാർക്ക് കുടിവെള്ളമില്ല. നഗരത്തിലെ കുടിവെള്ള പൈപ്പുകൾ പൊട്ടിയതിനാലാണിത്. ശനിയാഴ്ച രാത്രിയിൽ മേയർ Andre Dickens പ്രഖ്യാപിച്ചു. പ്രശ്നബാധിത പ്രദേശത്ത് വെള്ളം തിളപ്പിച്ച് ഉപയോഗിക്കണം എന്ന ഉത്തരവ് പ്രാബല്യത്തിൽ വന്നു. “കാര്യങ്ങൾ വ്യക്തമാക്കാം, അറ്റലാന്റ അടിയന്തിര ജല തിളപ്പിക്കൽ ഉത്തരവിൽ ആണ്. പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രാദേശിക infrastructure, പരിസ്ഥിതി സുരക്ഷ, ജനാധിപത്യം എന്നിവക്ക് പകരം അക്രമാസക്തമായ പോലീസിന് വേണ്ടിയാണ് ഫണ്ട് ചിലവാക്കുന്നത്. #StopCopCity,” എന്ന് Debt Collective എന്ന സംഘം പറയുന്നു … Continue reading അറ്റലാന്റ അടിയന്തിര ജല തിളപ്പിക്കൽ ഉത്തരവിൽ
ഒഴുവാക്കാവുന്ന മരണങ്ങളുമായി NHS ന്റെ സ്വകാര്യവൽക്കരണത്തിന് ബന്ധമുണ്ട്
ഒരു ദശാബ്ദം മുമ്പ് ടോറി സർക്കാരിന്റെ നയങ്ങളുടെ ഭാഗമായി NHS സ്വകാര്യവൽക്കരിക്കുന്നതിന്റെ തീവൃത വർദ്ധിപ്പിച്ചിരുന്നു. അതിന്റെ ഫലമായി ഗുണമേന്മ കുറയുകയും ചികൽസിക്കാവുന്ന കാരണത്താലുള്ള മരണത്തിന്റെ തോത് ഗൗരവകരമായി വർദ്ധിക്കുകയും ചെയ്തു എന്ന് പഠനം കണ്ടെത്തി. 2012 ൽ ഇംഗ്ലണ്ടിലെ ചികിൽസാ സേവനത്തിൽ വലിയ വിവാദപരമായ കുലുക്കം ഉണ്ടായി. Tory-Lib Dem കൂട്ട് സർക്കാരന്റെ ആരോഗ്യ സെക്രട്ടറിയായ Andrew Lansley ആണ് അത് ചെയ്തത്. പ്രാദേശികമായ ആശുപത്രികളിൽ tender വിളിച്ച് സേവനങ്ങൾക്കുള്ള കരാർ കൊടുക്കാൻ നിർബന്ധിക്കുക. അതിന് ശേഷം … Continue reading ഒഴുവാക്കാവുന്ന മരണങ്ങളുമായി NHS ന്റെ സ്വകാര്യവൽക്കരണത്തിന് ബന്ധമുണ്ട്