അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്‍ഷങ്ങളിലേക്കും കൂടിയ നിലയില്‍


Global atmospheric carbon dioxide concentrations (CO2) in parts per million (ppm) for the past 800,000 years. The peaks and valleys track ice ages (low CO2) and warmer interglacials (higher CO2). During these cycles, CO2 was never higher than 300 ppm. In 2018, it reached 407.4 ppm. On the geologic time scale, the increase (blue dashed line) looks virtually instantaneous. NOAA Climate.gov, based on EPICA Dome C data (Lüthi, D., et al., 2008) provided by NOAA NCEI Paleoclimatology Program.

സത്യത്തില്‍ മുമ്പ് അന്തരീക്ഷത്തിലെ CO2 ന്റെ അളവ് ഇത്രയേറെ ഉയര്‍ന്ന സ്ഥിതിയില്‍ വന്നത് 30 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. അന്ന് താപനില വ്യവസായവല്‍ക്കരണത്തിന് മുമ്പ് ഉണ്ടായിരുന്ന താപനിലയേക്കാള്‍ 2°–3°C ഉയര്‍ന്നതായിരുന്നു. സമുദ്ര നിരപ്പ് ഇന്നത്തേതിനേക്കാള്‍ 15–25 മീറ്റര്‍ (50–80 അടി) ഉയര്‍ന്നതായിരുന്നു.

ആളുകള്‍ ഊര്‍ജ്ജത്തിന് വേണ്ടി ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതിനാലാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി അന്തരീക്ഷത്തില്‍ നിന്ന് സസ്യങ്ങള്‍ വലിച്ചെടുത്ത കാര്‍ബണ്‍ അടങ്ങിയതാണ് കല്‍ക്കരി, എണ്ണ പോലുള്ള ഫോസിലിന്ധനങ്ങള്‍. കുറച്ച് ശത നൂറ്റാണ്ടുകളായി നാം ആ കാര്‍ബണ്‍ തിരികെ അന്തരീക്ഷത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു.

NOAA ന്റേയും American Meteorological Society ന്റേയും 2018 ലെ റിപ്പോര്‍ട്ടായ State of the Climate പ്രകാരം 2018 ല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില 407.4 ± 0.1 ppm ആയിരുന്നു. അന്നത്തെ ഏറ്റവും കൂടിയ നില. 2017 നേക്കാള്‍ 2.5 ± 0.1 ppm വര്‍ദ്ധിച്ചു. അതേപോലെ 2.2 ± 0.1 ppm ന്റെ വര്‍ദ്ധനവ് 2016 – 2017 കാലത്തും ഉണ്ടായി.

1960കളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ആഗോള വര്‍ദ്ധനവിന്റെ തോത് പ്രതിവര്‍ഷം 0.6 ± 0.1 ppm ആയിരുന്നു. കഴിഞ്ഞ ദശാബ്ദത്തില്‍ ആ വര്‍ദ്ധനവ് ഏകദേശം പ്രതിവര്‍ഷം 2.3 ppm ആയി. കഴിഞ്ഞ 60 വര്‍ഷത്തെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വാര്‍ഷിക വര്‍ദ്ധനവ്, 11,000-17,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമയുഗത്തിന്റെ അവസാന കാലത്ത്നടന്ന പ്രകൃതിദത്തമായ കാരണങ്ങളാലുള്ള വര്‍ദ്ധനവിനെക്കാള്‍ 100 മടങ്ങ് വേഗത്തിലായിരുന്നു

എന്തുകൊണ്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പ്രധാനപ്പെട്ടതാകുന്നു

കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഒരു ഹരിതഗൃഹവാതകമാണ്. താപം ആഗിരണം ചെയ്യുകയും പിന്നീട് പുറത്ത് വിടുകയും ചെയ്യുന്ന ഒരു വാതകം. സൂര്യപ്രകാശത്താലും, ഭൂമിയുടെ കര, കടല്‍ ഇവയില്‍ നിന്ന് പ്രതിഫലിക്കുന്ന താപ ഇന്‍ഫ്രാറെഡ് ഊര്‍ജ്ജത്താലും അത് ചൂടാകുന്നു. അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള ഓക്സിജന്‍, നൈട്രജന്‍ തുടങ്ങിയ വാതകങ്ങളില്‍ നിന്ന് വിഭിന്നമായി ഹരിതഗൃഹവാതകങ്ങള്‍ താപത്തെ ആഗിരണം ചെയ്ത് സാവധാനം അത് പുറത്തേക്ക് വിടുന്നു. തീ കെട്ടുപോയ ശേഷവും ചൂളയിലെ കട്ടകള്‍ തുടര്‍ന്നും ചൂട് പുറത്തേക്ക് വിടുന്നത് പോലെ. പ്രകൃതിദത്തമായ ഹരിതഗൃഹ പ്രഭാവം ഇല്ലായിരുന്നെങ്കില്‍ ഭൂമിയുടെ ശരാശരി താപനില പൂജ്യത്തിന് താഴെയായിരുന്നേനെ. എന്നാല്‍ ഹരിതഗൃഹവാതകങ്ങള്‍ വര്‍ദ്ധിക്കുന്നത് ഭൂമിയുടെ ഊര്‍ജ്ജ ബഡ്ജറ്റിനെ തകിടംമറിക്കുന്നു. കൂടുതല്‍ ചൂടിനെ കുടുക്കി നിര്‍ത്തുകയും ഭൂമിയുടെ ശരാശരി താപനില വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാലം നിലനിന്ന ഹരിതഗൃഹവാതകമായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വളരെ പ്രധാനപ്പെട്ടതാണ്. മീഥേന്‍, നൈട്രസ് ഓക്സൈഡ് പോലുള്ള വാതകങ്ങളേക്കാള്‍ കുറവ് താപമേ അത് ആഗിരണം ചെയ്യുന്നുള്ളു. എന്നാല്‍ അത് ധാരളമുണ്ട്. അതുപോലെ അത് അന്തരീക്ഷത്തില്‍ കൂടുതല്‍ കാലം നിലനില്‍ക്കും. തന്‍മാത്ര തലത്തില്‍ നീരാവിയെക്കാള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കുറവായിരിക്കുന്നതിനാലും ശക്തികുറഞ്ഞതായകയാലും നീരാവി സ്വീകരിക്കാത്ത താപ ഊര്‍ജ്ജ തരംഗത്തെ ആഗിരണം ചെയ്യുന്നതിലാന്‍ ഹരിതഗൃഹ പ്രഭാവത്തില്‍ അത് സവിശേഷമായ ഫലമാണുണ്ടാക്കുന്നത്. ഭൂമിയിടെ അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വര്‍ദ്ധനവ് മൊത്തം ഊര്‍ജ്ജ അസന്തുലിതാവസ്ഥയുടെ മൂന്നില്‍ രണ്ടിനും ഉത്തരവാദിയാണ്.


(left vertical axis) The heating imbalance in watts per square meter relative to the year 1750 caused by all major human-produced greenhouse gases: carbon dioxide, methane, nitrous oxide, chlorofluorocarbons 11 and 12, and a group of 15 other minor contributors. Today’s atmosphere absorbs about 3 extra watts of incoming solar energy over each square meter of Earth’s surface. According to NOAA’s Annual Greenhouse Gas Index (right axis) the combined heating influence of all major greenhouse gases has increased by 43% relative to 1990. NOAA Climate.gov graph, based on data from NOAA ESRL.

ഭൂമിയുടെ വ്യവസ്ഥയില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പ്രധാനപ്പെട്ടതാകാനുള്ള മറ്റൊരു കാരണം അത് സമുദ്രത്തില്‍ ലയിച്ച് ചേരുന്നു എന്നതാണ്. അത് ജല തന്‍മാത്രകളുമായി പ്രതിപ്രവര്‍ത്തിച്ച് കാര്‍ബോളിക് ആസിഡ് ഉണ്ടാകുന്നു. അങ്ങനെ സമുദ്രത്തിന്റെ pH കുറക്കുന്നു. വ്യാവസായിക വിപ്ലവത്തിന്റെ തുടക്കത്തില്‍ 8.21 ആയിരുന്ന pH കുറഞ്ഞ് ഇപ്പോള്‍ 8.10 ആയി. pH കുറയുക എന്നാല്‍ കൂടുതല്‍ അമ്ലമായി എന്നര്‍ത്ഥം. സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം എന്നാണ് അതിനെ വിളിക്കുന്നത്.

0.1 ന്റെ കുറവ് അത്ര വലുതായി തോന്നില്ല. എന്നാല്‍ pH തോത് logarithmic ആണ്. ഒരു യൂണിറ്റ് കുറവ് എന്നാല്‍ അമ്ലത പത്ത് മടങ്ങ് വര്‍ദ്ധിച്ചു എന്നര്‍ത്ഥം. 0.1 ന്റെ വ്യത്യാസം എന്നാല്‍ അമ്ലത ഏകദേശം 30% വര്‍ദ്ധിച്ചു എന്നതാണ് കാണിക്കുന്നത്. വെള്ളത്തില്‍ നിന്ന് കാല്‍സ്യം ആഗിരണം ചെയ്ത് തോടുകളും എല്ലുകളും നിര്‍മ്മിക്കുന്നതില്‍ സമുദ്ര ജീവികളില്‍ വര്‍ദ്ധിക്കുന്ന അമ്ലത ബാധിക്കുന്നുണ്ട്.


(left) A healthy ocean snail has a transparent shell with smoothly contoured ridges. (right) A shell exposed to more acidic, corrosive waters is cloudy, ragged, and pockmarked with ‘kinks’ and weak spots. Photos courtesy Nina Bednarsek, NOAA PMEL.

ഭൂതകാലത്തിലേയും ഭാവിയിലേയും കാര്‍ബണ്‍ ഡൈ ഓക്സൈഡ്

കഴിഞ്ഞ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളിലെ ഹിമയുഗ ചക്രങ്ങളില്‍ പ്രകൃതിദത്തമായ രീതിയില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രതയുടെ അളവ് കാലാകാലങ്ങളില്‍ ഭൂമിയുടെ താപനില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ അച്ചുതണ്ടിന്റെ തിരിവോ സൂര്യന് ചുറ്റുമുള്ള ഭ്രമണപഥത്തിന്റെ ചെറിയ വ്യത്യാസമോ കാരണം സൂര്യപ്രകാശത്തിലെ ചെറിയ വര്‍ദ്ധനവ് ചൂടുകൂടിയ ഇടവേളകള്‍ (interglacials) തുടങ്ങി.

കുറച്ച് സൂര്യപ്രകാശം കൂടുതല്‍ വരുന്നത് കുറച്ച് ചൂട് കൂടുന്നതിന് കാരണമായി. സമുദ്രങ്ങള്‍ ചൂടായതോടെ അവ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിട്ടു. വേനല്‍ക്കാല ദിനങ്ങളില്‍ സോഡ നിരപ്പായത് പോലെ. പുറത്തുവന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് തുടക്കത്തിലെ ചൂടാകലിന് ശക്തി കൂട്ടി.

കഴിഞ്ഞ പത്ത് ലക്ഷം വര്‍ഷങ്ങളിലെ ഹിമയുഗ ചക്രങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഒരിക്കലും 300 ppm ന് മേലേ പോയിട്ടില്ല എന്ന് 1.6 കിലോമീറ്റര്‍ കനമുള്ള മഞ്ഞിലെ കുമിളകള്‍ (മറ്റ് paleoclimate തെളിവുകള്‍) അടിസ്ഥാനമായി നമുക്കറിയാം. വ്യവസായ വിപ്ലവം തുടങ്ങിയത് 1700കളുടെ മദ്ധ്യത്തിലാണ്. അന്ന് ആഗോള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ശരാശരി 280 ppm ആയിരുന്നു.


The amount of carbon dioxide in the atmosphere (raspberry line) has increased along with human emissions (blue line) since the start of the Industrial Revolution in 1750. Emissions rose slowly to about 5 billion tons a year in the mid-20th century before skyrocketing to more than 35 billion tons per year by the end of the century. NOAA Climate.gov graph, adapted from original by Dr. Howard Diamond (NOAA ARL). Atmospheric CO2 data from NOAA and ETHZ. CO2 emissions data from Our World in Data and the Global Carbon Project.

Mauna Loa Volcanic Observatory ല്‍ തുടര്‍ച്ചയായ നിരീക്ഷണം തുടങ്ങയത് 1958 ല്‍ ആണ്. അന്ന് തന്നെ ആഗോള കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 315 ppm ആയിരുന്നു. മെയ് 9, 2013, ല്‍ Mauna Loaയിലെ ദൈനംദിന ശരാശരി കാര്‍ബണ്‍ ഡൈ ഓക്സൈഡ് 400 ppm ന് മേലെ ആദ്യമായി പോയി. രണ്ട് വര്‍ഷത്തിനകം 2015 ല്‍ ആഗോള ശരാശരി ആദ്യമായി 400 ppm മറികടന്നു. ലോകത്തെ ഊര്‍ജ്ജ ആവശ്യകത തുടര്‍ന്നും വളരുകയും അത് ഫോസില്‍ ഇന്ധനങ്ങളുപയോഗിച്ച് നേടുകയും ചെയ്താല്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും 900 ppm നേക്കാള്‍ കൂടുതലാകുമെന്ന് പ്രതീക്ഷിക്കുന്നു.

— സ്രോതസ്സ് climate.gov | Feb 27, 2020

നിങ്ങളുടെ മക്കളും കൊച്ചുമക്കളും വാലിന് തീപിടിച്ച അണ്ണാനെ പോലെ ഓടുന്നത് കാണാന്‍ നല്ല രസമായിരിക്കും.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

2 thoughts on “അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്‍ഷങ്ങളിലേക്കും കൂടിയ നിലയില്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )