കൊറോണവൈറസ് Lombardyയില്‍ 16,000 പേരെ കൊന്നു. 87,000 പേര്‍ക്ക് രോഗബാധിതരായി. ഇറ്റലിയിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ സംഖ്യയായിത്. താരതമ്യമായി, തൊട്ടടുത്തുള്ള Piedmont ലും Veneto യിലും 3,838 ഉം 1,898 ഉം പേര്‍ മാത്രമേ മരിച്ചുള്ളു.
1990കളുടെ അവസാനം പ്രദേശങ്ങള്‍ക്ക് കൂടുതല്‍ സ്വയം ഭരണാവകാശം കൊടുത്തുകൊണ്ട് ഇറ്റലിയിലെ സര്‍ക്കാര്‍ ആരോഗ്യസേവനം വികേന്ദ്രീകരിച്ചത് മുതലാണ് Lombardy യുടെ വിധി തുടങ്ങുന്നത്. അതേ സമയത്ത് ആരോഗ്യ സേവനത്തിന്റെ സ്വകാര്യവല്‍ക്കരണം വ്യാപകമായി. മറ്റ് സ്ഥലങ്ങള്‍ മിക്കവാറും സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തില്‍ തുടര്‍ന്നുവെങ്കിലും 1995 – 2013 കാലത്തെ Silvio Berlusconiയുടെ Forza Italia ഉം പിന്നെ വന്ന Matteo Salvini ന്റെ തീവൃ വലത് League ഉള്‍പ്പടെയുള്ളവര്‍ സ്വകാര്യ മേഖലയും പൊതു മേഖലയും ഫണ്ടിന് വേണ്ടി കാര്യക്ഷമതയുടെ പേരില്‍ മല്‍സരിക്കാനുള്ള സംവിധാനമൊരുക്കി.
ഇറ്റലിയിലെ ഏറ്റവും അസൂയാവഹമായ ആരോഗ്യ പരിപാലന സംവിധാനം Lombardy വികസിപ്പിച്ചുവെങ്കിലും പദ്ധതി തന്ത്രം സ്വകാര്യ ആശുപത്രികള്‍ക്ക് കൂടുതല്‍ പണം കിട്ടുന്ന ചികില്‍സാ രംഗങ്ങളില്‍ നിക്ഷേപം നടത്താന്‍ സ്വതന്ത്ര്യം കൊടുത്തു. അതിന്റെ ഫലമായി പൊതു മേഖലയില്‍ കിടക്കകളുടെ എണ്ണം കുറഞ്ഞു. എല്ലാ തരത്തിലുമുള്ള ആരോഗ്യ ആവശ്യങ്ങളെ നേരിടാനുള്ള ശേഷി ആ പ്രദേശത്തിന് കുറഞ്ഞു.
ഉദാഹരണത്തിന് കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ ആശുപത്രികളിലെ അണുബാധാപരമായ രോഗങ്ങളെ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ എണ്ണത്തില്‍ കുറവുണ്ടായി. അണുബാധാപരമായ രോഗങ്ങളുടെ സവിശേഷ വിദ്യാലയങ്ങളില്‍ പഠിക്കാനായി ചേരുന്ന ഡോക്റ്റര്‍മാരുടെ എണ്ണത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്.
പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് Codogno യെ പെട്ടെന്ന് തന്നെ മറ്റ് 9 സമീപത്തെ നഗരങ്ങളോടൊപ്പം ക്വാറന്റീന്‍ ചെയ്തു. Veneto യിലെ Vò Euganeo എന്ന ഒരു നഗരത്തിലായിരുന്നു കോവിഡ്-19 കാരണം മരിച്ച ആദ്യത്തെ രോഗി. അവിടെയും ക്വാറന്റീന്‍ ചെയ്തു. എന്നാല്‍ Lombardy യെ പോലല്ലാതെ ജനങ്ങളിലെ വ്യാപകമായ ടെസ്റ്റിങ്ങിലൂടെ Veneto രോഗവ്യാപനത്തെ വേഗം നിയന്ത്രണത്തില്‍ കൊണ്ടുവന്നു.
Bergamo അടക്കുന്നതില്‍ Lombardy അധികാരികള്‍ വൈകി. കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി ബിസിനസുകാര്‍ നിര്‍ബന്ധച്ചിതാണ് ഭാഗികമായ കാരണം. Lombardy മുഴുവന്‍ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി ഒരിക്കലും നിലച്ചിരുന്നില്ല. പിന്നീട് വന്ന മുന്‍കരുതലുകള്‍ ഒന്നും പാലിക്കാതെ ലോക്ഡൌണ്‍ സമയത്തും ആളുകള്‍ തുടര്‍ന്നും തൊഴില്‍ ചെയ്തുകൊണ്ടിരുന്നു.
— സ്രോതസ്സ് theguardian.com | 29 May 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.