ശമ്പളം പരിമിതപ്പെടുത്തണമെന്ന നിയമമുണ്ടായിട്ടുകൂടി സര്‍ക്കാര്‍ ധനസഹായം കിട്ടിയ കോര്‍പ്പറേറ്റുകളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി വകുപ്പ് അംഗീകരിച്ചു എന്ന് ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ട് കണ്ടെത്തി. നികുതിദായകര്‍ കഷ്ടപ്പെടുന്ന കാലത്താണിത് സംഭവിക്കുന്നത്. American International Group, General Motors, Ally Financial എന്നീ കമ്പനികളിലെ ഉന്നതോദ്യോഗസ്ഥരുടെ ശമ്പള വര്‍ദ്ധനവ് അംഗീകരിക്കണമെന്ന 18 അപേക്ഷകളില്‍ എല്ലാം ട്രഷറി പാസാക്കി എന്ന് Troubled Asset Relief Program(TARP) ന്റെ പ്രത്യേക inspector general ആയ Christy Romero പറയുന്നു. 14 എണ്ണം $100,000 ഡോളറിന്റ വര്‍ദ്ധനവാണ്. ഏറ്റവും വലുത് $10 ലക്ഷം ഡോളറിന്റേതും. ഈ മൂന്ന് സ്ഥാപനങ്ങള്‍ക്കും $25000 കോടി ഡോളര്‍ ധനസഹായം ആണ് സര്‍ക്കാരില്‍ നിന്ന് കിട്ടിയത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.