Communications Workers of America (CWA) സംഘടിപ്പിച്ച “കുടുംബ ദിന” സമരത്തില്‍ സമരം ചെയ്യുന്ന വെരിസണ്‍(Verizon) തൊഴിലാളികളുടെ കുട്ടികള്‍ അവരുടെ രക്ഷകര്‍ത്താക്കളോടൊപ്പം പിക്കറ്റ് ലൈനില്‍ ചേര്‍ന്നു. അമേരിക്കയിലെ 25 സ്ഥലത്താണ് ഇത് സംഘടിപ്പിച്ചത്. “പ്രതിമാസം $150 കോടി ഡോളറില്‍ അധികം ലാഭവും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ $3900 കോടി ഡോളര്‍ റിക്കോഡ് ലാഭവും നേടിയ വെരിസണ്‍ നല്ല തൊഴിലുകള്‍ ഇല്ലാതാക്കുകയും കുടുംബങ്ങള്‍ക്ക് നാശവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു,” എന്ന് CWA പ്രസ്ഥാവനയില്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച സമരത്തിന്റെ 39ആം ദിനവുമായിരുന്നു. സമരം നീളുന്നതിനാല്‍ കുടുംബങ്ങള്‍ കഷ്ടപ്പെടുകയാണ്. ഈ തൊഴിലാളികളെ സഹായിക്കാനായി സംഭാവനകള്‍ ചെയ്യണമെന്ന് സമരത്തെ പിന്‍തുണക്കുന്നവര്‍ പറയുന്നു.
Stand up to Verizon:Donate to the Verizon Striking Families Solidarity Fund
— source commondreams.org