അരി, ഗോതമ്പ്, കടുക്… ഇന്‍ഡ്യ രഹസ്യമായി ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉപയോഗം തുടങ്ങുന്നു

ഒരു പുതിയ തരം ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിക്കായുള്ള അനുമതി രഹസ്യമായി ചോദിച്ചുകൊണ്ടുള്ള അപേക്ഷ ഇന്‍ഡ്യയുടെ GEAC (Genetic Engineering Appraisal Committee)ക്ക് ലഭിച്ചു.

അത് അംഗീകരിക്കുകയാണെങ്കില്‍ കടുകിന്റെ ഇന്‍ഡ്യയിലെ ആദ്യത്തെ GMO വകഭേദം ആയിരിക്കും അത്. അതോടെ മറ്റ് പ്രധാന വിളകളായ അരി, ഗോതമ്പ്, വെള്ളക്കടല തുടങ്ങിയവക്കും കൂടുതല്‍ ഇത്തരം അപേക്ഷകള്‍ വരുകയും ചെയ്യും.

Business Standard മാസികയുടെ അഭിപ്രായത്തില്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ Deepak Pental വികസിപ്പിച്ച ‘Dhara Mustard Hybrid 11′ (DMH11) എന്ന കടുക് കൃഷിക്കുപയോഗിക്കാനുള്ള അപേക്ഷ സെപ്റ്റംബറില്‍ GEAC കൊടുത്തു.

ജനിതകമാറ്റം പാടത്തെ കൃഷി, വാണിജ്യപരമായ വിപണനം എന്നിവക്കുള്ള അപേക്ഷക്ക് അംഗീകാരം കൊടുക്കുന്നതിനുള്ള statutory അധികാരി പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റ മന്ത്രാലയത്തിന് താഴെ പ്രവര്‍ത്തിക്കുന്ന GEAC ആണ്. അവസാന തീരുമാനം കേന്ദ്ര പരിസ്ഥിതി, വന, കാലാവസ്ഥാമാറ്റ മന്ത്രിക്കായിരിക്കും.

GEAC ന്റെ ഔദ്യോഗിക വെബ് സൈറ്റ് ഇതിനെക്കുറിച്ച് ഈ അപേക്ഷയെക്കുറിച്ചോ അടുത്ത കാലത്തെ മറ്റ് അപേക്ഷളെക്കുറിച്ചോ ഒരു സൂചനയും നല്‍കുന്നില്ല. അത് മാത്രവുമല്ല, സൈറ്റ് മൊത്തത്തില്‍ പലവര്‍ഷങ്ങളായി പരിപാലിക്കപ്പെടാതെ പഴഞ്ചനായിരിക്കുകയാണ്. ‘status of pending projects’ എന്ന തലക്കെട്ടിന് താഴെ കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ടിന്റെ തീയതി മാര്‍ച്ച് 2007 ആണ്. 2012 ഏപ്രിലിന് ശേഷം minutes of meetings കൊടുത്തിട്ടില്ല.

പരുത്തി, ചോളം, വഴുതനങ്ങ, chickpea, അരി, ഗോതമ്പ് എന്നീ 6 വിളകളുടെ ജനിതകമാറ്റം വരുത്തിയ ഇനങ്ങള്‍ക്ക് പാടത്തെ പരീക്ഷണ കൃഷി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള 17 അപേക്ഷകളാണ് GEAC ന്റെ രഹസ്യ യോഗത്തില്‍ പരിഗണിക്കുന്നതെന്ന് സെപ്റ്റംബര്‍ 3 ന് Economic Times ഉം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

“GEAC യോഗം കൂടിയെന്നും ചില തീരുമാനങ്ങളെടുത്തെന്നും മന്ത്രിയുടെ അംഗീകാരം കിട്ടാത്തതിനാല്‍ അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും Union Ministry of Environment & Forests (MoEF) ന്റെ പേര് പറയാത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ET യോട് പറഞ്ഞു. പരിസ്ഥിതി മന്ത്രാലയത്തില്‍ GEAC എടുത്ത തീരുമാനങ്ങള്‍ പൂര്‍ണ്ണമായ രഹസ്യമാക്കി വെച്ചിരിക്കുന്നു. ആ യോഗത്തില്‍ പങ്കെടുത്തവര്‍ ഒരു വിവരം പോലും ET യോട് പങ്കുവെക്കാന്‍ വിസമ്മതിച്ചു എന്നും ET കൂട്ടിച്ചേര്‍ക്കുന്നു.

ജനികത സാങ്കേതികവിദ്യ കൂട്ടിച്ചേര്‍ത്ത് hybridisation ന് ലക്ഷ്യം വെച്ച് Delhi University വികസിപ്പിച്ചെടുത്ത DMH11 GMO കടുക് അത്തരത്തിലൊന്നാണ്. 30% വിളവ് കൂടുതല്‍ തരും എന്നാണ് അത് നിര്‍മ്മിച്ച Deepak Pental പറയുന്നത്.

GMO ചര്‍ച്ചകള്‍ രഹസ്യ മറയില്‍

GMO അപേക്ഷകള്‍ രഹസ്യമായി കൈകാര്യം ചെയ്യുന്നതിനെ, ഇന്‍ഡ്യാ സര്‍ക്കാരിന്റെ GMO വിളകളുടെ “വീണ്ടുവിചാരമില്ലാത്ത കയറ്റം കൊടുക്കലിന്” എതിരെ 2013 ല്‍ സുപ്രീം കോടതിയില്‍ വെല്ലുവിളിച്ച പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയായ Aruna Rodrigues അപലപിച്ചു.

GEAC വെബ് സൈറ്റില്‍ അടുത്ത കാലത്തെ ഒരു വിവരവും സ്ഥിരമായി ഇല്ല. ഔദ്യോഗിക അധികാരികള്‍ GM കടുകിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ജനങ്ങളില്‍ നിന്നും സ്വതന്ത്ര ശാസ്ത്ര സമൂഹത്തില്‍ നിന്നും പൂഴ്ത്തി വെച്ചിരിക്കുകയാണ് എന്ന് അവര്‍ ആരോപിക്കുന്നു. ഇത് ഭരണഘടനയുടേയും സുപ്രീം കോടതിയുടെ വിധികളുടെ ലംഘനവും ആണ്.

ജൈവസുരക്ഷ വിവരങ്ങള്‍ പൊതു സ്ഥലത്ത് ലഭ്യമാക്കണം എന്നത് 2008 ല്‍ സുപ്രീം കോടതി വിധിയാണ് toxicity, allergenicity വിവരങ്ങള്‍ പൊതു സ്ഥലത്ത് ലഭ്യമാക്കാതെ അപേക്ഷകര്‍ക്കും അതുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ക്കും നിയന്ത്രണ അധികാരികളുടെ മുമ്പില്‍ ഫലപ്രദമായി പ്രതിനിധീകരിക്കാനാവില്ല എന്ന് പരാതിക്കാരി പറയുന്നു.

നിയമം അനുശാസിക്കുന്ന നിര്‍ബന്ധിത കര്‍ക്കശമായ ജൈവസുരക്ഷാ പ്രോട്ടോകോളുകള്‍ നടത്താത്തതിനാല്‍ DMH11 നെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ച് വെക്കപ്പെട്ടിരിക്കുകയാണ് എന്ന് Rodrigues വിശ്വസിക്കുന്നു.

Rodrigues ന്റെ അഭിപ്രായത്തില്‍ GM കടുകിനെ ചുറ്റിപ്പറ്റിയുള്ള രഹസ്യാത്മക നടുക്കുന്ന നിയന്ത്രണ സ്ഥിതിയും അഴിമതിയുടെ വാസനയുമാണ് വ്യക്തമാക്കുന്നത്. ഇന്‍ഡ്യന്‍ സര്‍ക്കാര്‍ കുടിലമായ വഴികളിലൂടെ GM വിളകള്‍ ഇന്‍ഡ്യന്‍ കൃഷിയിലേക്ക് കൊണ്ടുവരികയാണ്. അവിടെ ശാസ്ത്രത്തിനോ സുതാര്യതക്കോ ഒരു സ്ഥാനവും ഇല്ലാതായിരിക്കുന്നു.

Alliance for Sustainable & Holistic Agriculture (ASHA) ന്റെ കണ്‍വീനറായ Kavitha Kuruganti യും DMH11 ജനിതക കടുകിന്റെ ജൈവസുരക്ഷാ വിവരങ്ങള്‍ ആവശ്യപ്പെടുന്നു. അവര്‍ക്കും അത് കിട്ടിയിട്ടില്ല. “GEAC വളരേറെ രഹസ്യാത്മകമായാണ് പ്രവര്‍ത്തിക്കുന്നത്”, എന്നവര്‍ കുറ്റപ്പെടുത്തി.

“GM കടുകിന്റെ പോലുള്ള അപേക്ഷമേല്‍ നിയന്ത്രണ സ്ഥാപനങ്ങളില്‍ എന്ത് നടക്കുന്നു എന്ന് രാജ്യത്തിന് അറിയാതിരിക്കുന്ന സാഹചര്യത്തില്‍ ജൈവസുരക്ഷാ വിവരങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യത്തെ അധികാരികള്‍ നിരന്തരം തള്ളിക്കളയുകയാണ്. അധികാരികള്‍ എന്താണ് മറച്ച് വെക്കുന്നത്, ആരുടെ താല്‍പ്പര്യമാണ് അവര്‍ സംരക്ഷിക്കുന്നത്?”

അവര്‍ തുടര്‍ന്ന് ചോദിക്കുന്നു: “അവരുടെ സുരക്ഷാ വിശകലനത്തെ എന്തുകൊണ്ട് അധികാരികള്‍ വിശ്വസിക്കുന്നു? എന്നാല്‍ അതേ സമയത്ത് 2013ല്‍ Bt പരുത്തിയുടെ കാര്യത്തിലും Bt വഴുതനങ്ങയുടെ കാര്യത്തിലും Supreme Court Technical Expert Committee (SC TEC) ഒരു മാതൃകാ ജൈവസുരക്ഷാ വിശകലനം നടത്തി ഈ GMOകളുടെ സുരക്ഷയെക്കുറിച്ച് അധികാരികള്‍ക്കുള്ള വിശ്വാസം തെറ്റാണെന്ന് തെളിയിച്ചതാണ്.

ഈ സര്‍ക്കാര്‍ നിയന്ത്രണ രീതികളെ രഹസ്യാത്മകമാക്കിയിരിക്കുകയാണ്. പരിസ്ഥിതി മന്ത്രിയുമായെ കണ്ട് വ്യാകുലതകളറിയിക്കാനായി ഞങ്ങള്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. സര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ രഹസ്യാത്മകമാകും തോറും അവര്‍ എന്തിനെയാണ് ഭയക്കുന്നതെന്നും എല്ലാം ശാസ്ത്രീയവും സുരക്ഷിതവുമാണോ എന്നും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.”

നാല് വിദഗ്ദ്ധ റിപ്പോര്‍ട്ടുകള്‍ ഉപസംഹരിക്കുന്നു: ഇന്‍ഡ്യ GMOകള്‍ക്കായി തയ്യാറായിട്ടില്ല

സമ്പൂര്‍ണ്ണതയില്ലാത്തതിനാലും, GMO അപകടത്തെക്കുറിച്ചുള്ള സ്വതന്ത്ര, ശാസ്ത്രീയ വിശകലനമില്ലാത്തതിനാലും GMOകള്‍ ഇന്‍ഡ്യയില്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്ത നാല് ഔദ്യോഗിക റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞാണ് ഇപ്പോള്‍ DMH11 ന് അംഗീകാരം കൊടുക്കാന്‍ ശ്രമിക്കുന്നത്.:
വാണിജ്യവര്‍ക്കരിക്കാനുള്ള ഉന്നത നിയന്ത്രണാധികാര സമതിയുടെ അംഗീകാരത്തെ തള്ളിക്കൊണ്ട് Btവഴുതനങ്ങക്ക് കാലാവധിയില്ലാത്ത (indefinite) നിരോധനം ഏര്‍പ്പെടുത്തിയ ‘ജയറാം രമേശ് റിപ്പോര്‍ട്ട്’ (2010 ഫെബ്രുവരി);
‘Sopory Committee Report’ (ഓഗസ്റ്റ് 2012);
GM വിളകളെക്കുറിച്ചുള്ള ‘Parliamentary Standing Committee’ (PSC) Report (ഓഗസ്റ്റ് 2012);
‘Technical Expert Committee (TEC) Final Report’ (ജൂണ്‍-ജൂലൈ 2013).

സര്‍ക്കാര്‍ ഒരു ശരിയായ നിയന്ത്രണ സുരക്ഷാ സംവിധാനം രൂപപ്പെടുത്തുന്നത് വരെ GM വിളകളുടെ പാടത്തെ പരീക്ഷണങ്ങള്‍ക്ക് കാലാവധിയില്ലാത്ത നിരോധനം ആണ് പുതിയ TEC റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്.

വന, പരിസ്ഥിതി, കാലാവസ്ഥാമാറ്റ കേന്ദ്ര മന്ത്രി Prakash Javadekar ഉടന്‍ ഇടപെട്ട് GM കടുകിന്റെ അംഗീകാരം കൊടുക്കാനുള്ള നീക്കം നിര്‍ത്തലാക്കുകയും GM കടുകിന്റെ സുരക്ഷാ പരീക്ഷകളുടെ എല്ലാ വിവരങ്ങളും പൊതുജനത്തിന് ലഭ്യമാക്കുകയും വേണം എന്ന് Coalition for a GM Free India ആവശ്യപ്പെടുന്നു.

ഒറ്റയടിക്ക് ഒരു കൂട്ടം GMO അപേക്ഷകള്‍ അംഗീകരിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി എന്ന് Coalition for a GM-Free India യുടെ കണ്‍വീനറായ Rajesh Krishnan പറയുന്നു: “ഈ GM കടുക്, അംഗീകാരത്തിനായി കാത്തിരിക്കുന്ന ഒരു കൂട്ടം മറ്റ് GMO വിളകള്‍ക്കുള്ള പിന്‍വാതില്‍ പ്രവേശനമാണ്.

GM വിളകളില്‍ കളനാശിനി അതിജീവനം എന്ന ഇനം ഇന്‍ഡ്യക്ക് വേണ്ടെന്ന് കാര്യനിര്‍വ്വഹണ, നിയമനിര്‍മ്മാണ, നീതിന്യായം വിഭാഗങ്ങളുടെയെല്ലാം കമ്മറ്റികളായ കമ്മറ്റികളൊക്കെ നിര്‍ദ്ദേശിച്ചപ്പോഴാണ് കളനാശിനി അതിജീവന ശേഷി കടത്തിയ ഈ GM കടുക് ഇവിടെ വിതരണം ചെയ്യാന്‍ പോകുന്നത്

GMO അല്ലാത്ത വഴികള്‍ വിജയകരമാണെന്ന് തെളിയിക്കപ്പെട്ടതാണ്

‘System of Mustard Intensification’ പോലുള്ള GMO അല്ലാത്ത agro-ecological രീതികള്‍ GM കടുകിന്റെ ഡല്‍ഹി സര്‍വ്വകലാശാല അവകാശപ്പെടുന്നതിനേക്കാള്‍ വളരെ അധികം ഉയര്‍ന്ന ഉത്പാദനം നല്‍കുന്നതാണെന്നും ക്രിഷ്ണന്‍ വാദിക്കുന്നു:

ഇന്‍ഡ്യ കടുകിന്റെ വൈവിദ്ധ്യത്തിന്റെ കേന്ദ്രമായിരിക്കെ മറ്റ് കടുക് ഇനങ്ങളിലേക്കുള്ള GM മലിനീകരണം തടയാനാവാത്തതാണ്. നമുക്ക് വേണ്ടാത്ത, ആവശ്യമില്ലാത്ത വേറൊരു GMO ആയ ഇത് ഉപോഭോക്താവ്, കര്‍ഷകന്‍ എന്ന നിലയില്‍ നമ്മുടെ തെരഞ്ഞെടുക്കാനുള്ള പൌരാവകാശത്തെ ഇല്ലാതാക്കുന്നു.

ഉയര്‍ന്ന ഉത്പാദനക്ഷമമായ മറ്റ് കടുക് ഇനങ്ങളും, GM അല്ലാത്ത കടുക് ഹൈബ്രിഡ് ഇനവും കമ്പോളത്തില്‍ ലഭ്യമായിരിക്കെ, GM കടുക് ഹൈബ്രിഡ് നിര്‍മ്മിച്ചിരിക്കുന്നത് പ്രധാനമായും വിത്ത് ഉല്‍പ്പാദകരുടെ വിത്ത് ഉല്‍പ്പാദന പ്രവര്‍ത്തനത്തിന് വേണ്ടിയാണ്.

GM കടുക് 25-30% വരെ വിളവ് അധികം നല്‍കും എന്നാണ് അവകാശവാദം. എന്നാല്‍ കൂടിയ വിളവ് ഏതെങ്കിലും പ്രത്യേക ജീനിന്റെ ഗുണം കൊണ്ട് കിട്ടുന്നതല്ല എന്ന് Rodrigues വാദിക്കുന്നു. സാധാരണ ചെടിയുടെ hybridisation ന്റെ ഭാഗമായാണ് ഈ വിളവര്‍ദ്ധനവ്.

ഇത് വഞ്ചനയുടെ ഒരു കാര്യമാണിത്. അവര്‍ പറയുന്നു: ഉയര്‍ന്ന വിളനല്‍കുന്ന ഹൈബ്രിഡുകളെ ഉപയോഗിക്കുന്നത്, ഹൈബ്രിഡിന്റെ വര്‍ദ്ധിതവിള ഗുണത്തെ ജനിതകമാറ്റം വരുത്തലിന്റെ പേരിലേക്ക് മാറ്റാനുള്ള ബോധപൂര്‍വ്വമായ ഒരു ploy ആയിട്ടാണ്. Bt പരുത്തിയുടെ കാര്യത്തിലും ഇതേ കഥയായിരുന്നു. (അത് ഇപ്പോള്‍ ധാരാളം കൃഷിക്കാര്‍ക്ക് ദുരന്തപരമായ പ്രത്യാഘാതങ്ങളാണ് നല്‍കിയിരിക്കുന്നത്.) അതാണ് Bt വഴുതനക്ക് വഴിതെളിച്ചത്. ഇപ്പോള്‍ അത് കടുകിലും എത്തി.

തട്ടിപ്പ് അഭൂതപൂര്‍വ്വമായതാണ്. ഇന്‍ഡ്യയിലെ GM കടുകിനെ ചുറ്റിപ്പറ്റി നിരന്തരമായ നിയന്ത്രണ കൃത്യവിലോപമുണ്ട്. വര്‍ദ്ധിച്ച് അക്ഷമരായിക്കൊണ്ടിരിക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കാര്‍ഷിക വ്യവസായ cartelകള്‍ക്ക് ഗുണകരമായി ഇന്‍ഡ്യന്‍ കാര്‍ഷിക രംഗത്തെ ഘടനകള്‍ മാറ്റാനായുള്ള വലിയ പദ്ധതി വേഗത്തിലാക്കാന്‍ വേണ്ടിയാണ് Rodrigues പറയുന്ന രഹസ്യസ്വഭാവവും കൃത്യവിലോപവുമൊക്കെ.

പെട്രോ-കെമിക്കല്‍ inputs, വാണിജ്യവിളകള്‍, കോര്‍പ്പറേറ്റ് (GM) വിത്തുകള്‍ എന്നിവയുടെ ഒരിക്കലും അവസാനിക്കാത്ത ഒഴുക്കില്‍ അടിസ്ഥാനമായ കൃഷിയുടെ സുസ്ഥിരതയില്ലാത്ത, വിഷമയമായ, വ്യാവസായ വല്‍ക്കരിച്ച മാതൃക ഇന്‍ഡ്യയുടെ തലയില്‍ വെച്ച് കെട്ടാന്‍ ഈ കമ്പനികള്‍ ശ്രമിക്കുകയാണ്. ഇത് ഇപ്പോള്‍ തന്നെ കൃഷിക്കാരെ ദരിദ്രനാക്കുയും കാര്‍ഷികവൃത്തിയില്‍ നിന്ന് അവരെ പുറത്താക്കുകയും ഭാവിയില്‍ രാജ്യത്തിന്റെ ഭക്ഷ്യ സ്വയംപര്യാപ്തതയേയും, ആരോഗ്യത്തേയും, സുരക്ഷയേയും ഒക്കെ അപകടത്തിലാക്കും.

Bt വഴുതനങ്ങയുടെ കാലാവധിയില്ലാത്ത നിരോധനം 2010 ല്‍ ഇന്‍ഡ്യയില്‍ നടപ്പാക്കിയതാണ്. അന്ന് ഇന്‍ഡ്യാ സര്‍ക്കാര്‍ Bt വഴുതനങ്ങയുടെ പാടത്തെ വാണിജ്യപരമായ കൃഷിയുടെ കാര്യത്തില്‍ അവസാന തീരുമാനമെടുക്കുന്നതിന് മുമ്പ് പൊതു അഭിപ്രായം ആരാഞ്ഞു.

എന്നാല്‍ ഇപ്പോള്‍ ആ രീതി ഉപേക്ഷിച്ച് DMH11 കടുകും ഇന്‍ഡ്യയുടെ ഭക്ഷ്യസുരക്ഷയുടെ അഭിഭാജ്യ ഘടകങ്ങളായ മറ്റ് വിളകളുടെ GM പതിപ്പുകളുമായി, ശാസ്ത്രീയമായ അടിസ്ഥാന വിവരങ്ങള്‍ പുറത്തുവിടുകയോ കൂടിയാലോചന നടത്തുകയോ ചെയ്യാതെ സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.

Colin Todhunter is an independent writer.

— സ്രോതസ്സ് colintodhunter.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )