ലോകത്ത് 2015 ല്‍ പുതിയതായി സ്ഥാപിച്ച കാറ്റാടികളില്‍ പകുതിയും ചൈനയിലാണ്

ചൈനയിലാണ് കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച കാറ്റാടികളില്‍ പകുതിയും നിലകൊള്ളുന്നത്. അവര്‍ മൊത്തം 30.5 ഗിഗാവാട്ടിന്റെ കാറ്റാടികള്‍ സ്ഥാപിച്ചു എന്ന് GlobalData യുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഗവേഷണ, consulting സ്ഥാപനമായ GlobalData ഈ റിപ്പോര്‍ട്ട് പ്രകാരം 2030 ആകുമ്പോഴേക്കും ചൈനയുടെ പവനോര്‍ജ്ജ ശേഷി മൂന്ന് മടങ്ങ് വര്‍ദ്ധിച്ച് 495 ഗിഗാവാട്ടാകും കഴിഞ്ഞ വര്‍ഷം വരെ അവരുടെ പവനോര്‍ജ്ജ ശേഷി 149 ഗിഗാവാട്ടായിരുന്നു. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. അവര്‍ കഴിഞ്ഞ വര്‍ഷം 8.6 ഗിഗാവാട്ടിന്റെ കാറ്റാടികള്‍ സ്ഥാപിച്ചു. തൊട്ടു പിന്നില്‍ 6.1 GW സ്ഥാപിച്ച ജര്‍മ്മനിയുണ്ട്. ഇന്‍ഡ്യയും ബ്രസീലും 2.6 GW ന്റെ കാറ്റാടികള്‍ സ്ഥാപിച്ചു.

— സ്രോതസ്സ് climateactionprogramme.org

ഒരു അഭിപ്രായം ഇടൂ