കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലിന്റെ എക്സോണ്‍ അന്വേഷണത്തെക്കുറിച്ച്

കാലാവസ്ഥാമാറ്റത്തെക്കുറിച്ച് അറിവിനെക്കുറിച്ചും പൊതു ജനത്തെ തെറ്റിധരിപ്പിച്ചതിനേയും സംബന്ധിച്ച് ഒരു അന്വേഷണം കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായ Kamala D. Harris എക്സോണ്‍ മൊബിലിനെതിരായി(Exxon Mobil) തുടങ്ങി. അതിനെക്കുറിച്ച് 350.org ന്റെ സ്ഥാപനകരിലൊരാളായ ബില്‍ മകീബന്‍ താഴെപ്പറയുന്ന പ്രസ്ഥാവനയിറക്കി.

“കാലിഫോര്‍ണിയയുടെ ഈ പ്രവര്‍ത്തി സത്യത്തില്‍ ഭൂമി ഇതുവരെ നേരിട്ടതിലേക്കും ഏറ്റവും വലിയ പ്രശത്തെക്കുറിച്ച് ലോകത്തെ ഏറ്റവും സമ്പന്നരായ ഫോസില്‍ ഇന്ധന കമ്പനി കള്ളം പറഞ്ഞത് ലോകത്തെ എട്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ അന്വേഷിക്കുന്നു എന്നതാണ്. ഈ ആക്ഷേപം ഇല്ലാതാകാന്‍ പോകുന്നില്ല. ന്യൂയോര്‍ക്കിലെ അറ്റോര്‍ണി ജനറല്‍ Eric Schneiderman നടത്തുന്ന കേസ് ഉള്‍പ്പടെ എക്സോണിന് കാലാവസ്ഥാമാറ്റത്തെക്കുറിച്ച് അറിയാമായിരുന്നു എന്നതിനെക്കുറിച്ച് എല്ലാ സ്ഥലത്തും അന്വേഷണം നടക്കുകയാണ്. കാലാവസ്ഥാ മാറ്റം ശക്തി പ്രാപിക്കുന്ന അവസരത്തില്‍ Department of Justice നും Loretta Lynch നും ഒഴിഞ്ഞ് പോകാനാവില്ല.”

സത്യഗ്രഹ(civil disobedience) സമരം തുടങ്ങുമെന്ന് കഴിഞ്ഞ ഒക്റ്റോറില്‍ മകീബന്‍ പ്രഖ്യാപിച്ചിരുന്നു. വെര്‍മോണ്ടിലെ Burlington ല്‍ എക്സോണിന്റെ പമ്പിന് മുമ്പില്‍ സത്യാഗ്രഹ സമരം നടത്തിയ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ദശാബ്ദങ്ങള്‍ക്ക് മുമ്പേ കാലാവസ്ഥാമാറ്റത്തെക്കുറിച്ച് അറിയമാമായിരുന്നുട്ടുകൂടി കോടിക്കണക്കിന് ഡോളര്‍ ചിലവാക്കി പൊതുജനത്തെ തെറ്റിധരിപ്പിക്കുകയും പ്രശ്നപരിഹാരത്തിന് പരിഹാരം കാണുന്നത് തടയുകയും ചെയ്തു എന്ന വെളിപ്പെടുത്തലുണ്ടായതിന് ശേഷം എക്സോണ്‍ മൊബിലിനെതിരായി ശക്തമായ അന്വേഷണം വേണമെന്ന് അദ്ദേഹം ധാരാളം എഴുതുകയുണ്ടായി. ഈ കാലാവസ്ഥാ തട്ടിപ്പ് എക്സോണ്‍ മാത്രമല്ല ചെയ്തത് എന്ന് അടുത്തകാലത്ത് കണ്ടെത്തുകയുണ്ടായി. അവരോടൊപ്പം മറ്റ് ഫോസിലിന്ധന കമ്പനികളും American Petroleum Institute ഉം പങ്കാളികളായിരുന്നു.

ഒക്റ്റോബര്‍ 30 ന് 350.org ഉം അമ്പതിനടുത്ത് വരുന്ന മറ്റ് പരിസ്ഥിതി സംഘടനകളും പൌരാവകാശ സംഘടനകളും ഒത്തു ചേര്‍ന്ന് എക്സോണ്‍ മൊബിലിനെതിരായി അന്വേഷണം നടത്തണമെന്ന് Department of Justice ന് കത്തുകൊടുത്തു. പതിനായിരക്കണക്കിന് ആളുകള്‍ ആ കത്തില്‍ ഒപ്പുവെച്ചിരുന്നു

— സ്രോതസ്സ് 350.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )