അബോധാവസ്ഥയിലുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ മുമ്പത്തെ നീന്തല്‍ താരത്തെ ആറ് മാസം തടവിന് ശിക്ഷിച്ച ജഡ്ജിയെ തിരിച്ച് വിളിക്കാനുള്ള campaign കാലിഫോര്‍ണിയയില്‍ സ്റ്റാന്‍ഫോര്‍ഡിലെ ഒരു നിയമ പ്രൊഫസര്‍ തുടങ്ങി. ഒരു ജയില്‍ ശിക്ഷ, മൂന്ന് felony counts ന്റെ ലൈംഗിക ആക്രമണം നടത്തിയ കുറ്റവാളിയായ Brock Allen Turner നെ “സാരമായി ബാധിക്കും” എന്നാണ് ജഡ്ജി Aaron Persky പറഞ്ഞത്. ടര്‍ണറുടെ ഇര, തന്റെ ആക്രമണകാരിയോട് വളരെ ശക്തമായ ഒരു കത്ത് എഴുതി. അത് 50 ലക്ഷം ആളുകള്‍ വായിച്ചു. “വെറും 20 മിനിട്ടിലെ പ്രവര്‍ത്തി” കാരണം തന്റെ മകന്റെ ജീവിതം തകര്‍ന്നു എന്ന ടര്‍ണറുടെ അച്ഛന്റെ പരാതി ഈ മഹാ അന്യായത്തെ തീ പടര്‍ത്തി. തനിക്ക് കിട്ടിയ ബഹുജന പിന്‍തുണയില്‍ അവള്‍ “overwhelmed and speechless” ആണെന്ന് പേര് പുറത്തു വിട്ടിട്ടില്ലാത്ത പെണ്‍കുട്ടി The Guardian നോട് പറഞ്ഞു അവസാനം സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല ഒരു വര്‍ഷം മുമ്പ് ടര്‍ണറെ അറസ്റ്റ് ചെയ്ത രാത്രിയിലെ ചിത്രം പുറത്തു വിട്ടു. ഇതുവരെ ലൈംഗിക ആക്രമണ കേസുകളില്‍ പ്രതികളെ സാധാരണ കാണുന്ന ചിത്രത്തിന് പകരം ഇയര്‍ബുക്കില്‍ നിന്നുള്ള അയാളുടെ ചിരിക്കുന്ന ഫോട്ടോയായിരുന്നു മിക്ക മാധ്യമങ്ങളും ഉപയോഗിച്ചിരുന്നത്.
— സ്രോതസ്സ് democracynow.org
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. അമേരിക്കയിലെ സാധാരണ കാര്യമാണ്. സ്ത്രീകള്‍ക്കും കറുത്തവര്‍ക്കും ഒരിക്കലും നീതി അവിടെ കിട്ടില്ല. സ്ത്രീകള്‍ക്ക് തുണിയഴിക്കാനും മറ്റും ധാരാളം സ്വാതന്ത്ര്യം അവിടെയുണ്ടെങ്കിലും എന്തെങ്കിലും പറ്റിയാല്‍ ആണുങ്ങളുടെ ഭാവി നശിപ്പിക്കാതെ എല്ലാം സഹിച്ചോണം എന്ന് കാപ്പിരി നാട്ടിലെ ഫെമിനിസ്റ്റ് കൊച്ചമ്മകളും കൊച്ചുമുതലാളിമാരും മനസിലാക്കുക.