
കല്‍ക്കരിയെക്കാള്‍ കൂടുതല്‍ വൈദ്യുതി കഴിഞ്ഞ മാസം ബ്രിട്ടണില്‍ സൌരോര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചു. മെയില്‍ പല ദിവസങ്ങളിലും കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം പൂജ്യമായിരുന്നു. വൈദ്യുതിവല്‍ക്കരണം തുടങ്ങിയ 1800കള്‍ക്ക് ശേഷം ഇത് ആദ്യമായാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് U.K. യിലെ ഊര്‍ജ്ജ നിരീക്ഷണ സംഘമായ Carbon Brief പറഞ്ഞു.
ഫോസില്‍ ഇന്ധനത്തെക്കാള്‍ 50% കൂടുതല്‍ വൈദ്യുതിയാണ് സോളാര്‍ പാനലുകള്‍ ഉത്പാദിപ്പിച്ചത്. മെയില്‍ സൌരോര്‍ജ്ജത്തില്‍ നിന്ന് 1,336 gigawatt hours (GWh) ഗിഗായൂണിറ്റും കല്‍ക്കരിയില്‍ നിന്ന് 893GWh ഉം ആണ് ഉത്പാദിപ്പിച്ചത്.
— സ്രോതസ്സ് thinkprogress.org, theguardian.com