കുട്ടികളെ കൊല്ലുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സൌദിയെ നീക്കം ചെയ്തു

ഐക്യരാഷ്ട്ര സഭക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തലാക്കും എന്ന ഭീഷണി കാരണമാണ് സൌദിയറേബ്യയെ കുട്ടികളെ കൊല്ലുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് എന്ന് സഭയുടെ സെക്രട്ടറി ജനറലായ ബാന്‍ കിമൂണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം യെമനില്‍ 2,000 ഓളം കുട്ടികള്‍ കൊല്ലപ്പെടുകയോ മുറിവേല്‍ക്കുകയോ ചെയ്തു എന്ന് U.N. ന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ ആറ് മടങ്ങ് വര്‍ദ്ധനവാണിത്. അമേരിക്കയുടെ പിന്‍തുണയോടെ സൌദി നടത്തുന്ന ആക്രമണം കാരണമാണ് 60% അത്യാഹിതങ്ങളും സംഭവിക്കുന്നത്. സൌദിയെ കരിമ്പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് താന്‍ എടുത്ത ഏറ്റവും വേദനാജനകമായ തീരുമാനങ്ങളിലൊന്നായിരുന്നു എന്ന് ബാന്‍ കിമൂണ്‍ പറഞ്ഞു.

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ