മേയില്‍ ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞനിലയിലെത്തി, അതേ സമയം CO2 ഏറ്റവും ഉയര്‍ന്ന തോതിലും

ചൂട് തടഞ്ഞ് നിര്‍ത്തുന്ന അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവില്‍ കഴിഞ്ഞ മാസം ഈ വര്‍ഷത്തെ ഏറ്റവും വലിയ ചാട്ടം കണ്ടും. 3.76 ppm വര്‍ദ്ധനവാണുണ്ടായത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടി അളവായ പ്രതിമാസ അളവായ 407.7 ppm രേഖപ്പെടുത്തിയതായി NOAA റിപ്പോര്‍ട്ട് ചെയ്തു. അതേ സമയത്ത് National Snow and Ice Data Center ന്റെ റിപ്പോര്‍ട്ട് പ്രകാരം ചൂടാകലിന്റെ മരണച്ചുഴി കാരണം മെയില്‍ ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞനിലയിലെത്തി. ആര്‍ക്ടിക് കടല്‍ മഞ്ഞ് കഴിഞ്ഞ 38 വര്‍ഷത്തെ ഉപഗ്രഹചിത്രങ്ങളിതേതിനേക്കാള്‍ 6 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ കുറവ് ആയാണ് മെയ് 2016 ല്‍ കണ്ടത്.

— സ്രോതസ്സ് thinkprogress.org

ഹും… ഒരു കൂസലുമില്ല… ഒരു സെന്റ് അയല്‍ക്കാരനോ, അയല്‍ സംസ്ഥാനമോ, അയല്‍ രാജ്യമോ കൈയ്യേറിയാല്‍ കാണാം പൂരം.
മരത്തൈ നട്ട് കപട പരിസ്ഥിതി സ്നേഹം കാട്ടാതെ ശരിയാ പ്രവര്‍ത്തികള്‍ ചെയ്യുക.

ഒരു അഭിപ്രായം ഇടൂ