ആരോഗ്യം, ചികില്‍സ, മെഡികല്‍ സാങ്കേതിക വിദ്യ എന്നവയുടെ അവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് അമേരിക്കയിലെ മരണ നിരക്ക് – ഒരു ലക്ഷം ആളുകളില്‍ എത്ര പേര് മരിച്ചു എന്ന സംഖ്യ – വര്‍ഷങ്ങളായി കുറഞ്ഞ് വരുകയായിരുന്നു. എന്നാല്‍ ഫെഡറല്‍ വിവരങ്ങള്‍ പറയുന്നതനുസരിച്ച് കഴിഞ്ഞ ദശാബ്ദത്തെക്കാള്‍ കൂടുതല്‍ പേര് കഴിഞ്ഞ വര്‍ഷം മരിച്ചു. drug overdoses, ആത്മഹത്യ അല്‍ഷിമേഴ്സ് രോഗം തുടങ്ങിയവയാണ് വര്‍ദ്ധനവിന് കാരണമായിരിക്കുന്നത്. ദീര്‍ഘകാലമായി കുറഞ്ഞുവന്നിരുന്ന ഹൃദ്രോഗത്താലുള്ള മരണം കഴിഞ്ഞ വര്‍ഷം വര്‍ദ്ധിക്കുകയുണ്ടായി. മരണനിരക്ക് 2014 ലെ 723.2 ല്‍ നിന്ന് 2015 ല്‍ 729.5 ആയി വര്‍ദ്ധിച്ചു എന്ന് National Center for Health Statistics വിവരങ്ങള്‍ കാണിക്കുന്നു. കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ വളരെ കുറവ് പ്രാവശ്യമേ ഇതു പോലെ വര്ദ്ധനവുണ്ടായിട്ടുള്ളു. 2005 ലെ പനിയുടെ കാലം, 1993 ലെ AIDSഉം പനിയും, 1999 ലും. വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
— സ്രോതസ്സ് nytimes.com