ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധമായി ജര്‍മ്മനിയിലെ അമേരിക്കയുടെ സൈനിക താവളത്തിന് ചുറ്റും ആയിരക്കണക്കിന് ജനങ്ങള്‍ മനുഷ്യചങ്ങല സൃഷ്ടിച്ചു. അമേരിക്കയിലെ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡ്രോണുകളും തമ്മിലുള്ള ആശയവിനിമയത്തിന്റെ റിലെ സ്റ്റേഷന്‍ ആണ് Ramstein Air Base. സമരത്തില്‍ പങ്കെടുത്ത Clement Walter പറയുന്നു, “ജര്‍മ്മന്‍ മണ്ണില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അമേരിക്കന്‍ ആയുധങ്ങളും റോക്കറ്റുകളും തൊടുത്തുവിടുന്നത് ഞാന്‍ അംഗീകരിക്കുന്നില്ല. നാം ഇത് സഹിക്കേണ്ട കാര്യമില്ല. അതിനെക്കാളേറെ നമ്മുടെ കുട്ടികളെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. ജര്‍മ്മന്‍ മണ്ണില്‍ നിന്ന് ഒരു യുദ്ധവും നടത്താന്‍ പാടില്ല എന്ന് അവര്‍ മനസിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.”

— സ്രോതസ്സ് democracynow.org
ആത്മാഭിമാനമുള്ള ഒരു ജനത്തിനെ അങ്ങനെ പറയാനാവൂ. അല്ലാത്തവര്‍ മൊതലാളി ഇങ്ങോട്ട് വായോ എന്ന് മുറവിളികൂട്ടൂം.