അന്തര്‍ദേശീയ നിരോധനത്തെ ലംഘിച്ചുകൊണ്ട് ക്ലസ്റ്റര്‍ ബോംബ് നിര്‍മ്മാണത്തിന് വായ്പ കൊടുക്കുന്ന JP Morgan Chase, Barclays, Bank of America, Credit Suisse തുടങ്ങിയ 158 ബാങ്കുകളിലൊന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്ന് കഴിഞ്ഞ ആഴ്ച പുറത്തുവന്ന PAX എന്ന ഡച്ച് സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്‍ഡ്യയിലെ ഏറ്റവും വലിയ lender ആയ SBI ആണ് ആ പട്ടികയിലുള്ള ഏക ഇന്‍ഡ്യന്‍ കമ്പനി. മറ്റ് ബാങ്കുകളുമായുള്ള ഒരു syndicated deal പ്രകാരം അമേരിക്കന്‍ കമ്പനിയായ Orbital ATK Inc ന് പണം കടം കൊടുത്തു എന്നാണ് SBI പറയുന്നത്. അത്തരത്തിലുള്ള കമ്പനികള്‍ക്ക് വായ്പ കൊടുക്കുന്നത് ഇന്‍ഡ്യയില്‍ നിരോധിച്ചിട്ടില്ല എന്ന് അവര്‍ കൂട്ടിച്ചേര്‍ച്ചു.
അന്തരീക്ഷത്തില്‍ വെച്ച് പൊട്ടി ചെറു ബോംബുകള്‍ ചുറ്റുപാടും വിതറുന്ന തരത്തിലുള്ളതാണ് ക്ലസ്റ്റര്‍ ബോംബ്. അത് എടുക്കുകയോ ചവിട്ടുകയോ ചെയ്യുമ്പോള്‍ പൊട്ടിത്തെറിക്കും. യുദ്ധം അവസാനിച്ച് കഴിഞ്ഞു വളരെ കാലത്തേക്ക് അവ പൊട്ടാതെ കിടക്കുകയും പിന്നീട് ആരെങ്കിലും(മിക്കപ്പോഴും സാധാരണക്കാര്‍) അവയെ സ്പര്‍ശിച്ചാല്‍ അത് പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. യമന്‍, സുഡാന്, ഉക്രെയ്ന്, ലിബിയ, സിറിയ എന്നിവിടങ്ങളില്‍ അത് അടുത്തകാലത്ത് ഉപയോഗിച്ചു.
Convention on Cluster Munitions പ്രകാരം ഇത്തരം ബോംബുകള്‍ നിരോധിക്കപ്പെട്ടവയാണ്. 2010ല്‍ പ്രാബല്യത്തില്‍ വന്ന ഈ കരാറില്‍ 119 രാജ്യങ്ങള്‍ ഒപ്പ് വെച്ചിട്ടുണ്ട്.
അന്തര്‍ദേശീയമായി നിരോധിക്കപ്പെട്ടവയാണെങ്കിലും 7 ക്ലസ്റ്റര്‍ ബോംബ് നിര്‍മ്മാണ കമ്പനികള്‍ക്ക് ജൂണ്‍ 2012 മുതല്‍ ഏപ്രില്‍ 2016 വരെ ബാങ്കുകള്‍, പെന്‍ഷന്‍ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, തുടങ്ങിയ വായ്പാദാദാക്കള്‍ $2800 കോടി ഡോളര്‍ വായ്പ കൊടുത്തിട്ടുണ്ട്.
അമേരിക്ക, ചൈന, തെക്കന്‍ കൊറിയ, ഇന്‍ഡ്യ ഉള്‍പ്പടെ ഈ കരാറില്‍ ഒപ്പുവെക്കാത്ത രാജ്യങ്ങളിലെ സ്ഥാപനങ്ങളാണ് കൂടുതലും വായ്പകൊടുത്തത് എന്ന് PAX പറയുന്നു.
“Hall of Shame” എന്ന് അറിയപ്പെടുന്ന ഈ സ്ഥാപനങ്ങളില്‍ 20 ഓളം മാത്രമാണ് കരാറില്‍ ഭാഗികമായി ഒപ്പുവെച്ച ക്യാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്, സ്പെയിന്, സ്വിറ്റ്സര്‍ലാന്റ്, ബ്രിട്ടമ് എന്നിവിടങ്ങളില്‍ നിന്നുള്ളത്.
2012 ജൂണിന് ശേഷം SBI $8.7 കോടി ഡോളറാണ് Orbital ATK ന് വായ്പ കൊടുത്തത്. [അതായത് അമേരിക്കയിലെ മുതലാളിക്ക് 591.6 കോടി രൂപ SBI വായ്പ കൊടുത്തു എന്ന്…] അമേരിക്കയിലെ Virginia ആസ്ഥാനമായ ഈ കമ്പനി സ്പേസ് റോക്കറ്റ് സിസ്റ്റംസ്, മിസൈലുകള്‍, പ്രതിരോധ ഇലക്ട്രോണിക്സ്, ചെറുതും വലുതുമായ caliber ammunition തുടങ്ങിയവ നിര്‍മ്മിക്കുന്ന കമ്പനിയാണ്.
Orbital ATK Inc മായുള്ള ഇടപാടില്‍ എത്ര പണം ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ SBI വിസമ്മതിച്ചു. syndicate of lenders പറഞ്ഞിട്ടുള്ള എല്ലാ നിബന്ധനകളും പാലിക്കുന്ന കമ്പനിയാണ് അവര്‍ എന്നും SBI പറഞ്ഞു.
Wells Fargo Securities LLC, BoA Merrill Lynch, Citigroup J.P. Morgan, Bank of Tokyo-Mitsubishi, SunTrust Robinson Humphrey തുടങ്ങിയ ആഗോള ബാങ്കുകളാണ് Orbital ATK Inc നായുള്ള syndicated deal ആവിഷ്കരിച്ചത്.
— സ്രോതസ്സ് in.reuters.com
ഇത് അധാര്‍മ്മികമാണ്, ഇത് രാജ്യദ്രോഹമാണ്.
എന്തിന് വിദേശികള്‍ക്ക് നാം വായ്പ കൊടുക്കുന്നു? അതും നിരപരാധികളെ കൊല്ലാനുള്ള നിരോധിക്കപ്പെട്ട ബോംബ് നിര്‍മ്മാണത്തിന്! SBIയില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിക്കുക.
ബാങ്ക് ലയനത്തിനുള്ള ആക്രാന്തം ഇതില്‍ നിന്ന് വ്യക്തമാണല്ലോ. ആഗോള കൊള്ളക്കാരുമായാണ് SBIയുടെ ചങ്ങാത്തം. അതിന് നമ്മുടെ SBT യേയും കൂട്ടിച്ചേര്‍ക്കാന്‍ അനുവദിക്കില്ല. ആ വിദേശ മുതലാളിമാര്‍ക്ക് കാഴ്ചവെക്കാനുള്ളതല്ല നമ്മുടെ പണം.
SBT യെ ആ ചങ്ങലയില്‍ നിന്ന് പൂര്‍ണ്ണമായും സ്വതന്ത്രമാക്കുക.
SBI യെ ആഗോള കൊള്ളക്കാരില്‍ നിന്ന് മോചിപ്പിക്കുക. ലാഭത്തിനായുള്ള സ്ഥാപനമല്ല ബാങ്ക്.
യുദ്ധം എന്തുകൊണ്ടുണ്ടാവുന്നു എന്നത് വ്യക്തമാക്കുന്ന വാര്‍ത്ത. യുദ്ധം അതീവ ലാഭമുള്ള ബിസിനസാണ്. ഇന്‍ഡ്യയിലെ ഒരു ബാങ്കും കൊലപാതകം നടത്തി ലാഭമുണ്ടാക്കാന്‍ അനുവദിക്കരുത്. ഓഹരികമ്പോളത്തില്‍ നിന്ന് ബാങ്കുകളുടെ ഓഹരി സര്‍ക്കാര്‍ തിരിച്ച് വാങ്ങുക. ബാങ്ക് ലാഭമുണടാക്കാനുള്ളതല്ല.
കാണുക – ബാങ്ക് ലയനം എന്തുകൊണ്ട് അപകടകരം
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.