
സ്തനാര്‍ബുദമുള്ള ഒരു അമ്മയാണ് ഞാന്‍. എനിക്ക് 11 വയസായപ്പോള്‍ സ്തനാര്‍ബുദം കാരണം എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് കഴിഞ്ഞ ആഴ്ച ലോക ക്യാന്‍സര്‍ ദിനത്തില്‍ ഞാന്‍ PhRMA യുടെ headquarters ല്‍ വെച്ച് അറസ്റ്റ് വരിച്ചത്. Trans-Pacific Partnership എന്ന TPP കരാറില്‍ മരുന്നുകളുടെ കുത്തകാവകാശം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോടെ ലോബി ചെയ്യുന്ന സംഘമാണ് PhRMA. എന്റെ മകന് വേണ്ടി കഴിയുന്നത്ര കാലം എനിക്ക് ഇവിടെയുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അമ്മ മരിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ച വേദനപോലെ മറ്റൊരു കുട്ടിയും അത് അനുഭവിക്കരുതെന്ന് ഞാന്‍ ആശിക്കുന്നു. അതുകൊണ്ട് TPP കരാര്‍ തള്ളിക്കളയണമെന്ന് സര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെടുന്നു.
TPP കരാര്‍ നടപ്പായിക്കഴിഞ്ഞാല്‍ ആളുകളുടെ ജീവന്‍ നിലനിര്‍ത്തുന്ന ചില പുതിയ മരുന്നുകള്‍ കുത്തകയായി മാറും. കുത്തകയാകുന്നത് വഴി മരുന്ന കമ്പനികള്‍ അവയുടെ വില കുത്തനെ ഉയര്‍ത്തും. വില കൂടുന്നതോടെ മരുന്ന് ലഭ്യമല്ലാതെയാവും. അതായത് ക്യാന്‍സര്‍ ബാധിച്ച ചിലയാളുകള്‍ മരുന്ന് കിട്ടാത്തതിനാല്‍ മരിക്കും.
ഇപ്പോള്‍ പോലും clinical trial ല്‍ അല്ലായിരുന്നെങ്കില്‍ എന്റെ ക്യാന്‍സര്‍ ചികില്‍സക്കുപയോഗിക്കുന്ന ഒരു മരുന്നിന് $100,000 ഡോളര്‍ (68 ലക്ഷം രൂപ) കൊടുക്കേണ്ടിവന്നേനെ. കാരണം ഞാന്‍ എടുത്തിരിക്കുന്ന ഇന്‍ഷുറന്‍സ് ആ തുക അനുവദിക്കില്ല. വില താങ്ങാന്‍ കഴിയാത്ത എത്ര സ്ത്രീകള്‍ക്ക് ഈ മരുന്ന് ഉപകാരപ്രദമാകും? TPP നടപ്പായാല്‍ മരുന്ന് കമ്പനികളെ ഇതുപോല ഭീമമായ വില വര്‍ദ്ധിപ്പിക്കുന്ന സ്വഭാവത്തെ പ്രോത്സാഹിപ്പിക്കുകയാവും ചെയ്യുന്നത്.
ചില രോഗികളെ സംബന്ധിച്ചടത്തോളം TPP എന്നത് വധശിക്ഷയാണ്. ക്യാന്‍സര്‍ രോഗികളെ, നമ്മുടെ പ്രീയപ്പെട്ടവരെ, പ്രത്യേകിച്ച് കുട്ടികളെ അത് ബാധിക്കുന്നു. ജീവന്‍ നിലനിര്‍ത്താന്‍ രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യതയെ TPP ബാധിക്കുമ്പോള്‍ അത് കണ്ട് നമ്മള്‍ നിശബ്ദരായി നില്‍ക്കുമെന്ന് PhRMA യോടും ലോകത്തോടും, cervical cancer രോഗിയായ Hannah Lyon നോടൊപ്പം ചേര്‍ന്ന് പറയാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്.
ലോക ക്യാന്‍സര്‍ ദിനത്തില്‍ നടന്ന ഞങ്ങളുടെ പ്രതിഷേധ സമരം കോണ്‍ഗ്രസില്‍ “pharma bro” Martin Shkreli യുടെ testimony നടന്ന ദിവസവും ആയിരുന്നു. “അമേരിക്കയിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യന്‍” എന്നാണ് അയാളെ അറിയപ്പെടുന്നത്. കാരണം toxoplasmosis നുള്ള ഒരു മരുന്നിന്റെ വില $20 ഡോളറില്‍ നിന്ന് $750 ഡോളറിലേക്ക് അയാള്‍ വര്‍ദ്ധിപ്പിച്ചു.
അയാളുടെ ബോധമില്ലാത്ത പ്രവര്‍ത്തിയെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. എന്നാല്‍ കോമ്‍ഗ്രസ് TPP പാസാക്കിയാല്‍ മരുന്ന കമ്പനികളെ Martin Shkreli ചെയ്ത പ്രവര്‍ത്തി നിയമാനുസൃതമായി ചെയ്യാന്‍ അനുവദിക്കുകയാവും ഫലം. ക്യാന്‍സര്‍ രോഗികളെ സംബന്ധിച്ചടത്തോളം അത് മനസ്സാക്ഷിക്കു വിരുദ്ധമായതാണ്.
— സ്രോതസ്സ് commondreams.org By Zahara Heckscher.