വാള്‍സ്ട്രീറ്റ് ഭീമനായ ഗോള്‍ഡ്മന്‍ സാച്ചെസിന് വേണ്ടി ഹിലറി ക്ലിന്റണ്‍ നടത്തിയ പ്രസംഗത്തെ Intercept ന്റെ Lee Fang അടുത്തിടെ ചോദ്യം ചെയ്തിരുന്നു. മൂന്ന് പ്രസംഗത്തിന് $675,000 ഡോളറാണ് ഫീസ് കിട്ടിത്. ഗോള്‍ഡ്മന്‍ സാച്ചെസിലെ പ്രസംഗത്തിന്റെ എഴുത്ത് രൂപം പ്രസിദ്ധപ്പെടുത്തമോ എന്ന് Manchester, New Hampshire ലെ ടൌണ്‍ഹാള്‍ പ്രസംഗം കഴിഞ്ഞ് ലീ ഫാങ് അവരോടു ചോദിച്ചു. അത് കേട്ട് ക്ലിന്റണ്‍ പൊട്ടിച്ചിരിച്ചുകൊണ്ട് നടന്ന് പോയി.
ലീ ഫാങ് സംസാരിക്കുന്നു:
2001 ന് ശേഷം സ്വകാര്യ കോര്‍പ്പറേറ്റുകള്‍, ഫൌണ്ടേഷനുകള്‍, പ്രത്യേക താല്‍പ്പര്യ സംഘങ്ങള്‍ തുടങ്ങിയവുരുടെ പരിപാടികളില്‍ പ്രസംഗിച്ച് ബില്‍ ക്ലിന്റണും ഹിലറി ക്ലിന്റണും $11.5 കോടി ഡോളര്‍ നേടി. ഒരു പ്രസംഗത്തിന് $2ലക്ഷം $3 ലക്ഷം ഡോളറാണ് ഈടാക്കിയിരുന്നത്. ഒരു പാര്‍ട്ടിയുടെ പ്രധാന സ്ഥാനാര്‍ത്ഥി പ്രത്യേക താല്‍പ്പര്യ സംഘങ്ങളില്‍ നിന്ന് വ്യക്തിപരമായി സമ്പത്ത് നേടുന്നത് അമേരിക്കയുടെ ചരിത്രത്തില്‍ അസാധാരണമായ ഒരു കാര്യമാണ്. ഇവര്‍ വൈറ്റ്‌ഹൌസിലെത്തിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും അവര്‍ ലോബീയിങ് ചെയ്യും. അതുകൊണ്ട് ഈ പ്രസംഗങ്ങള്‍ എന്തിനെക്കുറിച്ചായിരുന്നു എന്നതിനെക്കുറിച്ച് വലിയ സംസാരമാണ് നടക്കുന്നത്.
എന്നാല്‍ ഒരു boilerplate speech ആണ് താന്‍ നടത്തിയതെന്ന് ഹിലറി ക്ലിന്റണ്‍ തന്റെ പ്രസംഗത്തെ ന്യായീകരിച്ചു സംസാരിച്ചു. നമ്മുടെ ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് കൂടുതല്‍ വിദ്യാഭ്യാസവും കൂടുതല്‍ സംവാദങ്ങളും വേണമെന്ന് അവര്‍ പറഞ്ഞു. ഇതിന് വിപരീതമായി പ്രത്യേക താല്‍പ്പര്യ സംഘങ്ങളുടെ അടുത്ത് പോകുന്നതില്‍ നിന്ന്, ഉദാഹരണത്തിന് Goldman Sachs ല്‍ മൂന്ന് പ്രസംഗം നടത്തി $6 ലക്ഷം ഡോളര്‍ നേടുന്നതില്‍ നിന്ന്, താന്‍ ബാങ്ക് വിരുദ്ധ ജനകീയ മുന്നേറ്റത്തിന് എതിരാണെന്ന് എന്ന് വ്യക്തമാക്കുകയാണ് ക്ലിന്റണ്‍. ബാങ്കുകളെ വിമര്‍ശിക്കുന്ന കാര്യത്തില്‍ എലിസബത്ത് വാറന്റേയെ എന്തിന് ഒബാമയുടേതു പോലുമുള്ള നിലപാട് അവര്‍ സ്വീകരിക്കില്ല എന്ന് Politicoയുടെ അഭിപ്രായം.
കുറച്ച് പണം foundation ല്‍ എത്തി എന്നാണ് ക്ലിന്റണ്‍ പറയുന്നത്. എന്നാല്‍ പണത്തിന്റെ കൂടുതല്‍ ഭാഗവും സ്വയം സമ്പന്നയാകാനാണ് എടുത്തിരിക്കുന്നത്. ക്ലിന്റണ്‍ കോടിക്കണക്കിന് ഡോളര്‍ ശേഖരിച്ചിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞ 16 വര്‍ഷങ്ങളിലായി പ്രസംഗത്തില്‍ നിന്ന് തന്നെ $11.5 കോടി ഡോളറാണ് അവര്‍ നേടിയത്.
_____
Lee Fang
investigative reporter at The Intercept covering the intersection of money and politics.
— സ്രോതസ്സ് democracynow.org