ഒബാമയുടെ ടൌണ്‍ഹാള്‍ മീറ്റിങ് ഒരു “പ്രഹസനം” ആണെന്ന് എറിക് ഗാര്‍ണറുടെ മകള്‍ പറഞ്ഞു

കഴിഞ്ഞ ദിവസം പ്രസി‍ഡന്റ് ഒബാമ നടത്തിയ ടൌണ്‍ഹാള്‍ മീറ്റിങ് വിവാദത്തില്‍ കലാശിച്ചു. 2014 ല്‍ ന്യൂയോര്‍ക്കിലെ പോലീസുകാര്‍ ശ്വാസംമുട്ടിച്ച് കൊന്ന നിരായുധനായ കറുത്ത വംശജന്‍ എറിക് ഗാര്‍ണറുടെ മകള്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കാത്തതാണ് പ്രശ്നമായത്. പരിപാടിക്ക് മുമ്പ് അവര്‍ക്ക് അവസരമുണ്ടാകും എന്ന വാഗ്ദാനം കൊടുത്തിരുന്നു.

ABC News പ്രക്ഷേപണം ചെയ്ത വംശ ബന്ധങ്ങളെക്കുറിച്ചുള്ള ടൌണ്‍ഹാള്‍ മീറ്റിങ് നേരത്തെ ടേപ്പ് ചെയ്യപ്പെട്ടതായിരുന്നു. അതിന്റെ റിക്കോഡിങ് അവസനിച്ചപ്പോള്‍ തന്നെ “railroaded” ചെയ്തു എന്ന് ഗാര്‍ണറുടെ മൂത്തമകളായ എറിക്ക വിളിച്ച് പറയുകയായിരുന്നു എന്ന് USA Today ഉം BuzzFeed ഉം റിപ്പോര്‍ട്ട് ചെയ്തു.

തനിക്ക് സംസാരിക്കാനവസരം നല്‍കുമെന്ന് മുമ്പേ പറഞ്ഞിരുന്നെങ്കിലും അതിന് മുമ്പ് തന്നെ റിക്കോഡിങ് അവസാനിപ്പിക്കുകയായിരുന്നു എന്നും, ധാരാളം മണിക്കൂര്‍ നേരത്തെ അവരുടെ ടൌണ്‍ഹാള്‍ മീറ്റിങ്ങിലെ അനുഭവത്തെക്കുറിച്ച് ABC News special ഒരു “പ്രഹസന”വും “തട്ടിപ്പും” ആണെന്നും എറിക്കാ ഗാര്‍ണര്‍ പറഞ്ഞു.

എറിക് ഗാര്‍ണറുടെ അവസാന വാചകമായ “I can’t breath” എന്നത് മുന്‍ നിര്‍ത്തി അമേരിക്കയില്‍ വലിയ സമരങ്ങള്‍ നടന്നിരുന്നു. എറിക് ഗാര്‍ണറുടെ കൊലപാതകം റിക്കോഡ് ചെയ്ത വ്യക്തിയെ കള്ള കേസില്‍ കുടുക്കി 4 വര്‍ഷത്തെ ജയില്‍ ശിക്ഷക്കും വിധിച്ചിരിക്കുകയാണ്.— സ്രോതസ്സ് motherjones.com By P.R. Lockhart

എറിക് ഗാര്‍ണറുടെ മരണത്തെ റിക്കോഡ് ചെയ്ത റാംസി ഓര്‍ട്ടയെ നാല് വര്‍ഷം ജയില്‍ വാസത്തിന് ശിക്ഷിച്ചു തുടര്‍ന്ന് വായിക്കൂ…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )