അമേരിക്കയിലെ സൌരോര്‍ജ്ജ വളര്‍ച്ചയില്‍ കാലിഫോര്‍ണിയയും മസാച്യുസെറ്റും ആണ് മുന്നില്‍ നില്‍ക്കുന്നത്

Solar Foundation പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ സൌരോര്‍ജ്ജ വളര്‍ച്ചയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് കാലിഫോര്‍ണിയയും മസാച്യുസെറ്റും ആണ്.

രണ്ട് ലക്ഷം ആളുകള്‍ അമേരിക്കയിലെ സൌരോര്‍ജ്ജ രംഗത്ത് ജോലി ചെയ്യുന്നു. 2014 നവംബറിന് ശേഷം 20% വളര്‍ച്ചയാണ് ഈ രംഗത്തുണ്ടായിരിക്കുന്നത്. മൊത്തം സമ്പദ്‌വ്യവസ്ഥയെ അപേക്ഷിച്ച് ഈ വ്യവസായം 12 ഇരട്ടി വേഗത്തില്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു.

19,000 കമ്പനികളില്‍ നിന്ന് മൂന്ന് മാസത്തെ വിവരങ്ങള്‍ ശേഖരിച്ചാണ് ആറാമത്തെ വാര്‍ഷിക റിപ്പോര്‍ട്ടുണ്ടാക്കിയിരിക്കുന്നത്. Massachusetts നെക്കാള്‍ അഞ്ച് മടങ്ങ് അധികം സൌരോര്‍ജ്ജ തൊഴിലുകളാണ് California യിലുള്ളത്.

2030 ഓടെ പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് 50% ഊര്‍ജ്ജം കണ്ടെത്തണം എന്ന നിയമം പാസാക്കിയ സംസ്ഥാനമാണ് California. അത് അവരെ ഈ രംഗത്തിന്റെ മുന്‍നിര സംസ്ഥാനമാക്കുക മാത്രമല്ല 20,000 സൌരോര്‍ജ്ജ തൊഴിലുകളും സൃഷ്ടിക്കുന്നതിന് സഹായിച്ചു. ഏറ്റവും മുകളിലത്തെ 20 സൌരോര്‍ജ്ജ സംസ്ഥാനങ്ങളായ Nevada, Florida, Maryland, Tennessee, Oregon, Michigan, Utah എന്നിവിടങ്ങളില്‍ 30% ല്‍ തൊഴില്‍ അവസര വര്‍ദ്ധനവുണ്ടായി.

സൌരോര്‍ജ്ജ കമ്പനികള്‍ ഈ വര്‍ഷം 15% വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. 240,000 പുതിയ ആളുകള്‍ക്ക് ജോലി കൊടുക്കും. അമേരിക്കയിലെ തൊഴില്‍ വര്‍ദ്ധനവിനേക്കാള്‍ 13 മടങ്ങ് വലുതായിരിക്കും ഇത്. സൌരോര്‍ജ്ജത്തിന്റെ വളര്‍ച്ച കാരണം കല്‍ക്കരി രംഗത്ത് 2005 ന് ശേഷം 25% കുറവാണുണ്ടായിരിക്കുന്നത്. അതിനേക്കാളേറെ സൌരോര്‍ജ്ജത്തിന്റെ ചിലവ് വളരേറെ കുറഞ്ഞും വരുന്നു. വീടുകളില്‍ സ്ഥാപിക്കുന്ന സൌരോര്‍ജ്ജ നിലയത്തിന് വില 2010 ന് ശേഷം 35% കുറഞ്ഞെങ്കില്‍ വന്‍കിട നിലയങ്ങളുടെ വിലയില്‍ 67% കുറവാണ് കാണപ്പെട്ടത്.

— സ്രോതസ്സ് thinkprogress.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )