മുന്‍സിപ്പല്‍ കളിസ്ഥലങ്ങളിലെ പുല്‍ത്തകിടികളില്‍ കീടനാശി തളിക്കുന്നത് കണെക്റ്റികട്ട് നിരോധിച്ചു

ജൂലൈ 10, 2015 ന് Connecticut General Assembly മുന്‍സിപ്പല്‍ കളിസ്ഥലങ്ങളിലെ പുല്‍ത്തകിടികളില്‍ കീടനാശി തളിക്കുന്നത് നിരോധിക്കാനുള്ള നിയമം പാസാക്കി. ഒക്റ്റോബര്‍ 1, 2015 ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. സ്കൂളുകളിലേയും നഴ്സറികളിലേയും പുല്‍ത്തകിടികളില്‍ നടത്തുന്ന കീടനാശിനി പ്രയോഗത്തെ തടയുന്ന അമേരിക്കയിലെ ആദ്യത്തെ സംസ്ഥാനമാണ് Connecticut

— സ്രോതസ്സ് theridgefieldpress.com

നമ്മുടെ നാട്ടിലും ആളുകള്‍ പൊങ്ങച്ച സംസ്കാരത്തിന്റെ ഭാഗമായി പുല്‍ത്തകിടി വെച്ചുപിടിപ്പിക്കാറുണ്ട്. നല്ലത്. പക്ഷേ ദയവ് ചെയ്ത് അതിനായി കീടനാശിനിയും രാസവളങ്ങളും ഉപയോഗിക്കരുതേ. പരസ്യങ്ങളില്‍ കാണുന്നത് പോലുള്ള പുല്‍ത്തകിടികളുണ്ടാക്കാന്‍ ചിലപ്പോള്‍ അത് വേണ്ടിവരും. അതുകൊണ്ട് പുല്‍ത്തകിടി തന്നെ വേണ്ടെന്ന് വെക്കൂ. പകരം പല തരം ചെടികളും വേണമെങ്കില്‍ പച്ചക്കറി ചെടികളും അടങ്ങിയ ഒരു നല്ല പൂന്തോട്ടം അവിടെ നിര്‍മ്മിക്കൂ.

ഒരു അഭിപ്രായം ഇടൂ