പുകയില ഭീമന്‍മാരല്ല എണ്ണ ഭീമന്‍മാരാണ് പൊതു സംശയ കഥകള്‍ ആദ്യം ഇറക്കയത്

ആരോഗ്യത്തെക്കുറിച്ചും, കാലാവസ്ഥാ പ്രശ്നങ്ങളേയും കുറിച്ചുള്ള പൊതു സംശയങ്ങളുടെ കഥാ പുസ്തകം പ്രചരിപ്പിച്ച് തുടങ്ങിയത്, മുമ്പ് കരുതിയിരുന്നത് പോലെ പുകയില ഭീമന്‍മാരല്ല. എന്നാല്‍ അത് എണ്ണ ഭീമന്‍മാരാണ് ചെയ്തതെന്ന് പുതിയ അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു.

കാലാവസ്ഥാ മാറ്റത്തില്‍ തുടങ്ങി പൊതു താല്‍പ്പര്യ പ്രശ്നങ്ങളില്‍ സംശയം ഉത്തേജിപ്പിക്കാനായി പുകയില, ഫോസിലിന്ധന കമ്പനികള്‍ ഒരേ public relations സ്ഥാപനങ്ങളേയും ഒരേ think tanks നേയും, ചിലസമയത്ത് ഒരേ ഗവേഷകരേയും ആണ് ഉപയോഗിച്ചത് എന്ന് Center for International Environmental Law (CIEL) പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പറയുന്നു. വ്യവസായങ്ങള്‍ തമ്മിലുള്ള “നേരിട്ടുള്ള ബന്ധങ്ങള്‍” മുമ്പ് കരുതിയിരുന്നതിന് വളരെ നേരത്തെ തന്നെ തുടങ്ങി.

തെറ്റായ വിവരം നല്‍കുക, അസ്‌പഷ്ടമാക്കുക, ശാസ്ത്രത്തെ ആക്രമിക്കാനായി ഗവേഷണങ്ങള്‍ മുന്‍നിര സംഘങ്ങളിലൂടെ തങ്ങള്‍ക്കനുകൂലമായി അലക്കിയെടുക്കാനും, ഈയം, പുകമഞ്ഞ്, കാലാവസ്ഥാ മാറ്റത്തിന്റെ ആദ്യകാല ചര്‍ച്ചകളില്‍ അനിശ്ഛതത്വം വിതക്കാനും ഫോസിലിന്ധന വ്യവസായം അതേ കഥാ പുസ്തകം ഉപയോഗിച്ചു. പുകവലി നിലനിര്‍ത്താനായി ദശാബ്ദങ്ങളോളം ആ കഥാ പുസ്തകം പുകയില ഭീമന്‍മാര്‍ ഉപയോഗിക്കുകയും പരിഷ്കരിക്കുകയും ചെയ്തു. നമ്മളെക്കൊണ്ട് ഫോസിലിന്ധനങ്ങള്‍ ഇനിയും കത്തിക്കാനായി എണ്ണ ഭീമന്‍മാര്‍ ഇപ്പോഴത് വീണ്ടും ഉപയോഗിക്കുന്നു.

Stanford Research Institute നെ ഉപയോഗിക്കുന്നത് അത്തരം ശ്രമങ്ങളില്‍ ഉള്‍പ്പെടുന്നു. പുകയില കമ്പനികള്‍ അവര്‍ക്ക് രഹസ്യമായി ധനസഹായം കൊടുത്താണ് തൊഴില്‍ സ്ഥലങ്ങളിലെ കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവ് കണക്കാക്കാനുള്ള ഉപകരണം നിര്‍മ്മിച്ചത് എന്ന് CIEL പറയുന്നു.

— സ്രോതസ്സ് commondreams.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )