Democratic National Committee നിഷ്പക്ഷമായ ഒരു സംഘടനയാണ്. എന്നാല്‍ അവര്‍ Bernie Sanders ന്റെ സംഘത്തെ Hillary Clinton ന്റേതില്‍ നിന്ന് ഇകഴ്ത്തിക്കാട്ടാന്‍ അദ്ദേഹം നിരീശ്വരവാദിയാണെന്ന വിവരം കുത്തിപ്പൊക്കണമെന്ന ഉദ്ദേശത്തില്‍ പദ്ധതികളാവിഷ്കരിച്ചു.
വ്യവസ്ഥയുടെ സ്ഥാനാര്‍ത്ഥിയായ Clinton ന് ഗുണകരമായി പക്ഷം പിടിക്കുകയാണ് എന്ന് Sanders സംഘം മാസങ്ങളോളം പരാതിപറഞ്ഞിരുന്നു. വോട്ടര്‍മാരുടെ പട്ടിക നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് DNCക്ക് എതിരെ അവര്‍ കേസും കൊടുത്തിരുന്നു.
ഇപ്പോള്‍ വിക്കീലീക്സ് DNC യുടെ 20,000 ആഭ്യന്തര ഇമെയിലുകള്‍ പറത്തുവിട്ടിരിക്കുന്നു. DNC ഉദ്യോഗസ്ഥര്‍ സാന്റേഴ്സിനെതിരെ പദ്ധതികളാവിഷ്കരിച്ചിരുന്നു എന്ന് അവയില്‍ നിന്ന് വ്യക്തമാണ്.
— സ്രോതസ്സ് http://www.independent.co.uk/news/people/wikileaks-emails-democratic-officials-plotted-to-expose-bernie-sanders-as-an-atheist-a7151476.html By Andrew Buncombe