CIA യും ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘത്തിന്റേയും പിന്‍തുണയുള്ള തെക്കെ ആഫ്രിക്കയിലെ ഒരു paramilitary സംഘം ആണ് ഐക്യരാഷ്ട്ര സഭയുടെ മുമ്പത്തെ സെക്രട്ടറി ജനറലായിരുന്ന Dag Hammarskjöld നെ കൊന്നത് എന്ന് ആരോപണം അന്വേഷിക്കാന്‍ ഇപ്പോഴത്തെ സെക്രട്ടറി ജനറലായ ബാന്‍ കി-മൂണ്‍ ഉത്തരവിട്ടു. ഐക്യരാഷ്ട്ര സഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറലായിരുന്നു Dag Hammarskjöld. 1961 ല്‍ നടന്ന വിമാന അപകടത്തില്‍ ആണ് അദ്ദേഹം കൊല്ലപ്പെട്ടത്. തെക്കെ ആഫ്രിക്കയിലെ സര്‍ക്കാര്‍ അടുത്തകാലത്ത് ഇതിനെക്കുറിച്ച് ആരോപണം നടത്തിയിരുന്നു. CIA ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചു.

— സ്രോതസ്സ് democracynow.org