അമേരിക്കന്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ലോക നേതാക്കളെ NSA ലക്ഷ്യംവെച്ചു

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മര്‍ക്കലുമുമായുള്ള സ്വകാര്യ യോഗത്തില്‍ US National Security Agency രഹസ്യമായി ശ്രവിച്ചു എന്ന് രേഖ വിക്കീലീക്സ് പ്രസിദ്ധപ്പെടുത്തി. UN High Commissioner for Refugees (UNHCR) ന്റെ തലവന്റെ സ്വിസ് ഫോണ്‍, World Trade Organisation (WTO) ന്റെ Director of the Rules Division ആയ Johann Human ന്റെ ഫോണ്‍ എന്നിവ ദീര്‍ഘകാലം NSA ചോര്‍ത്തുകയുണ്ടായി. പ്രസിഡന്റ് ഒബാമയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹൂവിനെ ഇറ്റലിയിലെ പ്രധാനമന്ത്രിയായ Silvio Berlusconi യെ സഹായിക്കുന്നത് രേഖപ്പെടുത്തിയിരിന്ന ഇറ്റലിയിലെ diplomatic cables മോഷ്ടിച്ചു. ജപ്പാന്റേയും EU ന്റേയും വ്യാപാര മന്ത്രിമാര്‍ക്കെതിരെ ചാരപ്പണി നടത്തി, അവരുടെ രഹസ്യ നയങ്ങള്‍ കണ്ടെത്തി. പിന്നീട് നടന്ന WTO Doha ചര്‍ച്ച പരാജയപ്പെടുകയാണുണ്ടായത്. ദീര്‍ഘകാലം EU ന്റെ ധനകാര്യ മന്ത്രിമാരെ നിരീക്ഷിച്ചു. ഇറ്റലിയുടെ നേറ്റോയിലേക്കുള്ള അംബാസിഡറുടേയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും ദീര്‍ഘകാലം ഫോണ്‍ ചോര്‍ത്തി. സര്‍ക്കോസി, മര്‍ക്കല്‍, ബര്‍ലസ്കോണി ചര്‍ച്ചകള്‍ രഹസ്യമായി ശ്രവിച്ചു.

ചില ചാരപ്പണികള്‍ TOP-SECRET COMINT-GAMMA എന്ന വിഭാഗത്തില്‍ പെടുന്നതാണ്. വിക്കീലീക്സ് പ്രസിദ്ധപ്പെടുത്തിയ രേഖകളില്‍ മാധ്യമങ്ങള്‍ ഇതുവരെ പ്രസിദ്ധപ്പെടുത്തിയവയില്‍ വെച്ച് ഏറ്റവും highly classified എന്ന് വിളിക്കുന്നവയും ഉള്‍പ്പെടുന്നു.

വിക്കീലീക്സ് എഡിറ്റര്‍ ജൂലിയാന്‍ അസാഞ്ച് ഇങ്ങനെ പറഞ്ഞു: “കാലാവസ്ഥാമാറ്റത്തില്‍ നിന്ന് ഭൂമിയ എങ്ങനെ രക്ഷിക്കണം എന്നതിനെക്കുറിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണിന്റെ സ്വകാര്യ യോഗില്‍, തങ്ങളുടെ വമ്പന്‍ എണ്ണക്കമ്പനികളെ രക്ഷിക്കണം എന്ന് താല്‍പ്പര്യമുള്ള ഒരു രാജ്യം ചാരപ്പണി നടത്തി എന്ന് ഇന്ന് തെളിഞ്ഞിരിക്കുകയാണ്. UN നേതൃത്വത്തിന്റെ biometric dataയും മറ്റ് വിവരങ്ങളും മോഷ്ടിക്കാന്‍ അന്നത്തെ US Secretary of State ഹിലറി ക്ലിന്റണ്‍ അവരുടെ നയതന്ത്രജ്ഞര്‍ക്ക് ഉത്തരവ് കൊടുത്തു എന്ന വിവരം 2010 ല്‍ ഞങ്ങള്‍ പുറത്തുകൊണ്ടുവന്നതാണ്. ഇനി ഇത്തരം പരിപാടികള്‍ ചെയ്യില്ല എന്ന് അമേരിക്ക സര്‍ക്കാര്‍ ഐക്യരാഷ്ട്രസഭക്ക് അന്ന് വാക്കുകൊടുത്തു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനെ പ്രത്യാഘാതമില്ലാതെ വീണ്ടും വീണ്ടും ആക്രമിക്കാനാവും എന്ന് വ്യക്തമാക്കുന്നത് എല്ലാവരേയും അപകടത്തിലാക്കുന്ന നയമാണ്. ഇതില്‍ UN ന്റെ പ്രതികരണം കാണുന്നത് രസകരമായിരിക്കും.”

— സ്രോതസ്സ് wikileaks.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )