മുമ്പത്തെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റായ José Manuel Barroso നെ ജോലിക്കെടുത്തതായി ഗോള്‍ഡ്മന്‍ സാച്ചെസ് അറിയിച്ചു. പോര്‍ചുഗലിന്റെ പ്രധാനമന്ത്രിയായിരുന്ന Barroso ഇനിമുതല്‍ Goldman Sachs International ന്റെ ഉപദേശക സംഘത്തില്‍ പ്രവര്‍ത്തിക്കും. 2004 – 2014 കാലത്തായിരുന്നു യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ സ്ഥാനം വഹിച്ച Barroso, 2002 – 2004 കാലത്ത് പോര്‍ച്ചുഗലിന്റെ പ്രധാനമന്ത്രിയായിരുന്നു. 1985 ല്‍ ആയിരുന്നു Barrosoയെ ആദ്യമായി തെരഞ്ഞെടുത്തത്. അതിന് ശേഷം ആഭ്യന്തരവകുപ്പ് സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, വിദേശകാര്യ മന്ത്രി തുടങ്ങി ധാരാളം സ്ഥാനങ്ങള്‍ Barroso വഹിച്ചു.
— സ്രോതസ്സ് nytimes.com