ലൈബോര്‍ തട്ടിപ്പിന്റെ പേരില്‍ ബാര്‍ക്ലേയ്സ് $10 കോടി ഡോളറിന്റെ പിഴ അമേരിക്കക്ക് കൊടുക്കും

ബ്രിട്ടണിലെ ബാങ്കിങ് ഭീമനായ Barclays Bank ലൈബോര്‍ നിരക്കില്‍ കൃത്രിമത്വം കാണിച്ചതിന്റെ പേരില്‍ $10 കോടി ഡോളറിന്റെ പിഴ അടക്കാമെന്ന് അമേരിക്കയിലെ 44 സംസ്ഥാനങ്ങളുമായുള്ള കരാറില്‍ പറയുന്നു. ലൈബോര്‍(Libor) എന്നത് ട്രില്യണ്‍ കണക്കിന് അന്താരാഷ്ട്ര ഇടപാടുകളെ ബാധിക്കുന്ന ആഗോള പലിശ നിരക്കാണ്. 2012 ന് ശേഷം അമേരിക്കയും ബ്രിട്ടണും ധാരാളം ബാങ്കുള്‍ക്കുമേല്‍ ഈ നടപടിയെടുത്തിട്ടുണ്ട്. ഒരു ബാങ്കും അമേരിക്കന്‍ സംസ്ഥാനങ്ങളുമായി ഇതാദ്യമാണ് ഇത്തരം ഒരു ഒത്തുതീര്‍പ്പ് കരാറിലെത്തുന്നത്.

— സ്രോതസ്സ് democracynow.org

വലിയ അഴിമതി നടത്തുക, പിന്നീടി ആ പണത്തിലെ നേരിയ ഒരു അംശം പിഴയായി സര്‍ക്കാരിലടക്കുക. ബാങ്ക് അധികാരികള്‍ക്കെതിരെ ഒരു കേസുമില്ല. എത്ര മനോഹരമായ നടപടി. 19 ആം നൂറ്റാണ്ടിലായിരുന്നെങ്കില്‍ ഇവന്‍മാരേ തൂക്കിക്കൊന്നേനെ.

ഒരു അഭിപ്രായം ഇടൂ