9/11 മായി ബന്ധപ്പെട്ട ക്യാന്‍സറുകള്‍ മൂന്നിരട്ടിയായി

9/11 മായി ബന്ധപ്പെട്ട ക്യാന്‍സറുകള്‍ മൂന്നിരട്ടിയായി എന്ന് ന്യൂയോര്‍ക്ക് നഗരത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യം സഹായത്തിനായി വന്ന 5,500 സന്നദ്ധപ്രവര്‍ത്തകരും പ്രാദേശികനിവാസികളും ആണ് ഇവര്‍. ആക്രമണത്തിന്റെ ഭാഗമായുണ്ടായ വിഷപുകയും പൊടിയും ശ്വസിച്ചതുമായി ബന്ധപ്പെട്ട ക്യാന്‍സര്‍ ഇവരില്‍ കണ്ടെത്തിയിരുന്നു. 2,000 പേര്‍ക്കേ 2014ല്‍ ഇത്തരത്തിലുള്ള ക്യാന്‍സര്‍ കണ്ടെത്തിയിരുന്നുള്ളു. ഈ വര്‍ദ്ധനവ് “alarming” ആണെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

— സ്രോതസ്സ് democracynow.org

വിമാന ആക്രമണത്താല്‍ കൊല്ലപ്പെട്ടതിനേക്കാള്‍ വളരെ അധികം ആളുകളാണ് ഈ പരിസ്ഥിതി പ്രശ്നത്താല്‍ വിഷമിക്കുന്നത്. എന്നാല്‍ ബുഷ് സര്‍ക്കാരോ പിന്നീട് വന്ന ഒബാമ സര്‍ക്കാരോ ഇവരുടെ സഹായത്തിനായി ഒരു ചുക്കും ചെയ്തില്ല. ഇറാഖ് സ്വന്തമായല്ലോ ഇനി ചാവുന്നവരൊക്കെ ചത്തോട്ടെ!

ഒരു അഭിപ്രായം ഇടൂ