അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു പ്രഹസനമായി മാറി

Democratic National Committee (DNC) യുടെ വിവരങ്ങള്‍ ചോര്‍ത്തി പ്രസിദ്ധപ്പെടുത്തിയ Guccifer 2.0 എന്ന ഹാക്കര്‍ പുതിയ ഒരു കൂട്ടം രേഖകളും പ്രസിദ്ധപ്പെടുത്തി. “നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത് പോലെ അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു പ്രഹസനമായി മാറിയിരിക്കുകയാണ്. ഒരു വലിയ രാഷ്ട്രീയ നാടകം. അതില്‍ വോട്ടര്‍മാര്‍ക്ക് പ്രധാന റോളേയില്ല. ബര്‍ണി സാന്റേഴ്സിന് പറ്റിയത് പോലെ തിരശീലക്ക് പിറകിലാണ് എല്ലാം ഒത്തുതീര്‍പ്പാക്കുന്നത്.”

“ശരിക്കുള്ള ജനാധിപത്യം, തുല്യ അവസരങ്ങള്‍, അമേരിക്കയില്‍ നാം ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങള്‍ ഇവക്കെല്ലാം എന്ത് സംഭവിച്ചു എന്ന് എനിക്ക് അത്ഭുതം തോന്നുന്നു. വലിയ പണമാണ് ഇന്ന് അധികാരത്തിനായി യുദ്ധം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പരിപാടിയുടെ അകത്ത് എന്ത് സംഭവിക്കുന്നു എന്ന് ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട് എന്ന് ഞാന്‍ കരുതുന്നു. വലിയ കഥ ചുരുക്കി പറഞ്ഞാല്‍, അവരുടെ സെര്‍വ്വറില്‍ നിന്നുള്ള ചില DCCC രേഖകള്‍ ഇതാ. അത് ഉപയോഗിക്കുക.” എന്ന് ആ ഹാക്കര്‍ എഴുതി.

— സ്രോതസ്സ് ibtimes.co.uk

ഒരു അഭിപ്രായം ഇടൂ