ലോകത്തെ ഏറ്റവും പുതിയ രാജ്യമായ തെക്കന്‍ സുഡാനിലെ സൈന്യം ജൂലൈ 11 ന് തലസ്ഥാനമായ ജൂബ കൈയ്യേറിയ പ്രതിപക്ഷ ശക്തികളെ അടിച്ചമര്‍ത്തി. അത് ആഘോഷിക്കാനായി അവര്‍ ജൂബയിലെ അഭയാര്‍ത്ഥിക്യാമ്പുകളില്‍ ഇരച്ചുകയറി നിഷ്ഠൂരമായ ലൈംഗിക അതിക്രമം അഴിച്ചുവിടുകയായിരുന്നു ഉണ്ടായത്.
തൊട്ടടുത്ത് തന്നെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സേന നിലകൊണ്ടിരുന്നു. ജനങ്ങളുടെ മേലുണ്ടായ ഈ ആക്രമണം തടയാന്‍ ഉതത്രവാദിത്തമുള്ളവരായിരുന്നു ഇവര്‍. എന്നാല്‍ അതിന് പകരം സഹായത്തിനായി ആവശ്യപ്പെട്ടുകൊണ്ടുള്ള നിരന്തരമായ ഫോണ്‍വിളികളെ അവര്‍ അവഗണിച്ചു. ഈ അതിക്രമം അതിജീവിച്ച 8 വിദേശികളുമായി AP അഭിമുഖം നടത്തി. അതില്‍ മൂന്ന് പേര്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടവരും, അഞ്ചുപേര്‍ മര്‍ദ്ദനമേറ്റവരും, ഒരാള്‍ വെടിയേറ്റവളും ആയിരുന്നു.
— സ്രോതസ്സ് thinkprogress.org