
5 കാറ്റാടിയുള്ള 30-മെഗാവാട്ടിന്റെ Block Island Wind Farm പ്രതിവര്‍ഷം 18,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. Rhode Island ന്റെ ശക്തമായ ഒരു ചുവടുവെപ്പാണിത്. American Wind Energy Association ന്റെ കണക്ക് പ്രകാരം അമേരിക്കയില്‍ 13 തീരക്കടല്‍ കാറ്റാടി പ്രോജക്റ്റുകള്‍ നിര്‍മ്മാണത്തിലുണ്ട്. അവ 6,000 മെഗാവാട്ട് വൈദ്യുതി രാജ്യത്തിന് നല്‍കും.

2014 ല്‍ 37.1 കോടി മെഗാവാട്ട് പവനോര്‍ജ്ജമാണ് ഉത്പാദിപ്പിച്ചത്. ലോകത്തെ മൊത്തം വൈദ്യുതോല്‍പ്പാദനത്തിന്റെ 5% വരും അത്. എന്നാലും അതില്‍ 1% മാത്രമാണ് തീരക്കടല്‍ കാറ്റാടികളില്‍ നിന്ന് വരുന്നത്. കരയിലെ കാറ്റിനേക്കാള്‍ കൂടുതല്‍ സ്ഥിരമായതും ശക്തമായതും ആണ് കടിലെ കാറ്റ്. എങ്കിലും ആ രംഗത്ത് വളര്‍ച്ച കുറവാണ്.
Block Island വളരുന്ന ഒരു ആഗോള മാറ്റമാണ്. ഈ പ്രഖ്യാപനം വന്നതിന് ഒരാഴ്ചക്ക് ശേഷം U.K. ലോകത്തിലെ ഏറ്റവും വലിയ 540 കാറ്റാടികളുടെ 3 ഗിഗാവാട്ട് തീരക്കടല്‍ കാറ്റാടി നിലയത്തിന് അംഗീകാരം കൊടുക്കുകയുണ്ടായി.
— സ്രോതസ്സ് thinkprogress.org