അര്‍ജന്റീനയുടെ വൃത്തികെട്ട യുദ്ധകെട്ട യുദ്ധ(Dirty Wars) സമയത്തെ അര്‍ജന്റീനയില്‍ മുമ്പത്തെ സൈനിക തലവനെതിരെ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം ചാര്‍ത്തി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 1975 – 1979 കാലത്ത് Córdoba ലെ രഹസ്യ സൈനിക താവളത്തില്‍ വെച്ച് നൂറുകണക്കിന് ആളുകളെ ഇല്ലാതാക്കുകയും, തട്ടിക്കൊണ്ടുപോകുകയും, ധാരാളം കൊലപാതകങ്ങളും പീഡനങ്ങളും ഒക്കെ നടത്തിയതില്‍ 89 വയസായ Luciano Benjamín Menéndez കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട വിരമിച്ച ഈ ജനറല്‍ ധാരാളം ജീവപര്യന്ത വിധികളാണ് ഏറ്റുവാങ്ങിയിരിക്കുന്നത്.
— സ്രോതസ്സ് democracynow.org